സ്റ്റോക്ക്‌ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം ബ്രിട്ടീഷ് ഫിസിയോളജിസ്റ്റ് ഡോ. റോബര്‍ട്ട് ജി. എഡ്വേഡ്സിന് ലഭിച്ചു. മനുഷ്യരില്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ കുട്ടികളെ സൃഷ്ടിക്കുന്ന വിഷയത്തില്‍ ആയിരുന്നു റോബര്‍ട്ടിന്റെ ഗവേഷണം. പ്രത്യുല്പാദന രംഗത്ത് ഇദ്ദേഹവും സഹ പ്രവര്‍ത്തകനായ ഡോ. പാട്രിക് സെപ്‌ട്ടോയും 1968-ല്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായ ഐ. വി. എഫ്. ടെക്നോളജിയാണ് 1978 ജൂലായ് 25ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയി ബ്രൌണിന്റെ ജനനത്തിനു സഹായകമായത്. ബീജത്തെ ശരീരത്തിനു പുറത്ത് വച്ച് അണ്ഡവുമായി സംയോജിപ്പിച്ച് തിരികെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ലക്ഷക്കണക്കിനു കുട്ടികളാണ് പിന്നീട് ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിറന്നത്.
റോബര്‍ട്ടിന്റെ ഈ രംഗത്തെ ഗവേഷണങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നത് സഹ പ്രവര്‍ത്തക നായിരുന്ന ഡോക്ടര്‍ പാട്രിക് ആയിരുന്നു, ഇദ്ദേഹം പന്ത്രണ്ടു വര്‍ഷം മുമ്പ് അന്തരിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ബഹുമതി, വൈദ്യശാസ്ത്രം