ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മില്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാവുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള രണ്ടു വന്‍ സൈനിക കരാറുകളിന്മേല്‍ ഇവിടെ നടന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രതിരോധ മന്ത്രി എ. ഇ. സെര്‍ദ്യുകൊവ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ഉന്നത തല സൈനിക ചര്‍ച്ചകളില്‍ കരാറില്‍ നില നിന്നിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങളില്‍ ധാരണയായി.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന ഫിഫ്ത് ജെനറേഷന്‍ യുദ്ധ വിമാനങ്ങളും (Fifth Generation Fighter Aircraft – FGFA) മള്‍ട്ടി റോള്‍ ഗതാഗത വിമാനവും (Multirole Transport Aircraft – MTA) വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള കരാറുകളിലാണ് ചര്‍ച്ച നടക്കുന്നത്.
- ജെ.എസ്.