ചിക്കാഗോ: സോവിയറ്റ് യൂണിയനിലെ ശക്തനായ കമ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഏകമകള്‍ സ്വെറ്റ്‌ലാന അലിലുയേവ സ്റ്റാലിന (85) യു എസില്‍ വെച്ച് നിര്യാതയായി. യുഎസിലെ ഒരു വൃദ്ധസദനത്തില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. ക്യാന്‍സര്‍ രോഗം ബാധിതയായ ഇവര്‍ നവംബര്‍ 22ന് അന്തരിച്ചു എങ്കിലും മരണവിവരം ഇപ്പോഴാണ് പുറത്ത് വിട്ടത്. എഴുത്തുകാരിയും അധ്യാപികയുമായിരുന്നു ഇവര്‍ ലെന പീറ്റേഴ്‌സ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. കമ്യൂണിസത്തേയും സ്റ്റാലിനേയും തള്ളിപ്പറഞ്ഞ സ്വെറ്റ്ലേന തന്റെ പാസ്പോര്‍ട്ട് കത്തിച്ചശേഷം 1967ല്‍ റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. നാലു തവണ വിവാഹിതയായ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
- ഫൈസല്‍ ബാവ