ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ മര്‍ഗല പര്‍വ്വത നിരകള്‍ക്ക് സമീപത്തെ താഴ്വരയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. തുര്‍ക്കിയില്‍ നിന്നും കറാച്ചി വഴി ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്നു വിമാനം . 153 യാത്രക്കാരും ആറു ജീവനക്കാരും കയറിയ എയര്‍ ബ്ലൂ എയര്‍ ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. കറാച്ചിയില്‍ നിന്നും പറന്നുയര്‍ന്ന് ഏകദേശം 90 മിനിറ്റിനു ശേഷമാണ് അപകടം ഉണ്ടായത് എന്നും അപകടത്തിനു മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായും സൂചനയുണ്ട്.
കനത്ത മഞ്ഞും മഴയും മൂലം താഴ്ന്ന് പറക്കുകയായിരുന്ന വിമാനം സമീപത്തെ കുന്നുകളില്‍ തട്ടിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് റോഡു വഴിയെത്തുവാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാത്തതിനാല്‍ സൈന്യത്തിന്റെ ഹെലികോപ്ടറുകള്‍ വഴിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
- എസ്. കുമാര്‍