സന: യെമനില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇന്നലെ 18 ഗോത്ര വര്‍ഗ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. ഹാഷിദ് ഗോത്ര വര്‍ഗ്ഗങ്ങളും യെമനി പ്രസിഡന്‍റ് അലി അബ്ദുള്ള സലെയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മിലാണ് കലാപം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 127 ആയി ഉയര്‍ന്നു.
മാസങ്ങളായി നടന്നുവരുന്ന ഈ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പല നഗരങ്ങളും ഗോത്ര വര്‍ഗക്കാര്‍ പിടിച്ചെടുത്തതായി ആണ് റിപ്പോര്‍ട്ട്. യെമനിലെ തീരദേശ നഗരമായ സിന്‍ജിബാറിന്‍റെ നിയന്ത്രണം ഇസ് ലാമിക് തീവ്രവാദികള്‍ കൈയടക്കിയതായി സുരക്ഷാസേനാ വക്താവ് അറിയിച്ചു. ഇവിടെ 8 പൊലീസുകാരും രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു.
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യെമനില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയെ കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ട്. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പ്രതിഷേധം, യുദ്ധം