സനാ: യെമന്‍ സമാധാന ഉടമ്പടിക്ക് വക്കിലെത്തി നില്‍ക്കെ തലസ്ഥാനമായ സനായില്‍ വിമതസൈനികരും പ്രസിഡന്റ് അലി അബ്ദുള്ള സാലിയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മില്‍ വീണ്ടും രൂക്ഷ ഏറ്റുമുട്ടല്‍. ജനറല്‍ അലി മൊഹ്‌സെന്‍ അല്‍-അമര്‍ നയിക്കുന്ന വിമത സൈനികരെ നയിക്കുന്നത്. യമന്‍ സുരക്ഷാ സൈനികരെ സാലിയുടെ മരുമകന്‍ യെഹ്യയും നയിക്കുന്നു. ഇവര്‍ തമ്മിലാണ് യന്ത്രത്തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെ ഏറ്റുമുട്ടിയത്. പ്രസിഡന്റ് അലി അബ്ദുള്ള സാലി സ്ഥാനമൊഴിയുന്നതിനുള്ള കരാറില്‍ രണ്ടു ദിവസം മുന്‍പ് ഒപ്പുവെച്ചെങ്കിലും യെമനിലെ സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ലെന്നാണ് ഏറ്റുമുട്ടല്‍ സൂചിപ്പിക്കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പ്രതിഷേധം, യുദ്ധം