
ഗയാന: ട്രിനിഡാഡില്‍ നിന്ന് 163 യാത്രക്കാരുമായി പോയ കരീബിയന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 ബി.ഡബ്ല്യു 523 വിമാനം ഗയാന വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ തകര്‍ന്നു. ഗയാനയിലെ ഛെദ്ദി ജഗന്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ദുരന്തസാധ്യത സംബന്ധിച്ച് സ്ഥിരീകരണം ലഭ്യമല്ല. ആരും മരിച്ചിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട് .
.
-




























