ലാഹോര്‍ : മത വിദ്വേഷം വളര്‍ത്തുന്ന വെബ് സൈറ്റുകള്‍ തടയുന്നതിന് പകരം ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എഞ്ചിനുകള്‍ തടയുന്ന നടപടി ശരിയല്ല എന്ന് ലാഹോര്‍ ഹൈക്കോടതി വിധിച്ചു. ഫേസ്ബുക്ക് അടക്കമുള്ള ചില വെബ് സൈറ്റുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഒരു ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. മത വിദ്വേഷം വളര്‍ത്തുന്ന വെബ് സൈറ്റുകള്‍ തടയണം. എന്നാല്‍ ഗൂഗിള്‍ അടക്കമുള്ള സേര്‍ച്ച് എഞ്ചിനുകള്‍ തടയരുത്. ഈ നിര്‍ദ്ദേശങ്ങള്‍ പാളിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, പാക്കിസ്ഥാന്‍