ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ ജനക്കൂട്ടം നടത്തിയ അക്രമങ്ങളില്‍ 12 പേര് മരിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമികളെ തുരത്താന്‍ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ടുപേര്‍ മരിച്ചത്. മുമ്പ് മുസ്ലിം വിഭാഗക്കാരും ചൈനയിലെ ഹാന്‍ വംശജരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമായിരുന്നു ഇവിടയെന്ന് ബി. ബി. സി റിപ്പോര്‍ട്ടു ചെയ്തു. 2009 ല്‍ ഇവിടെ നടന്ന കലാപത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇവിടെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, ചൈന