അല്‍ജിയേഴ്സ്: ഈജിപ്തിലെയും ടുണീഷ്യയിലെയും പോലെ അറബ് വസന്ത വിപ്ളവം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി അല്‍ജീരിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബൂ തഫ്ലീഖിന്‍െറ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ്. എല്‍.എന്‍.) 462 അംഗ പാര്‍ലമെന്‍റില്‍ 220 സീറ്റുകള്‍ നേടി ഭരണകക്ഷി വീണ്ടും വിജയം കൊയ്തു. ഇസ്ലാമിസ്റ്റ് സഖ്യമായ ‘ഗ്രീന്‍ അല്‍ജീരിയ’ ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ മൊത്തം 59 സീറ്റുകള്‍ മാത്രമാണ് ഈ സഖ്യത്തിന് ലഭിച്ചത്. പ്രധാനമന്ത്രി അഹ്മദ് ഉയഹ്യയുടെ നാഷനല്‍ റാലി ഫോര്‍ ഡെമോക്രസി 68 സീറ്റുകള്‍ നേടി. തെരെഞ്ഞെടുപ്പില്‍ വ്യാപകമായ കൃതൃമം നടന്നതായി ഇസ്ലാമിസ്റ്റ് സഖ്യനേതാവ് അബൂ ജര്‍ജ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഭരണകക്ഷി നിഷേധിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പ്രതിഷേധം, യുദ്ധം