ഇസ്ലാമാബാദ് : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചതിനെ തുടർന്ന് പാക്കിസ്ഥാനിൽ യൂട്യൂബിന് എതിരെ ഏർപ്പെടുത്തിയ നിരോധനം പാക്കിസ്ഥാൻ നീക്കം ചെയ്ത് മൂന്ന് മിനിറ്റുകൾക്കകം വീണ്ടും ഏർപ്പെടുത്തി. യൂട്യൂബിന്റെ നിരോധനം പാക്കിസ്ഥാനിൽ വൻ തോതിൽ ചർച്ചകൾക്ക് കാരണമായിരുന്നു. വിവാദമായ ചിത്രം നീക്കം ചെയ്തു എന്നും ഇനി ലഭ്യമാകില്ല എന്നുമുള്ള ഉറപ്പിനെ തുടർന്നായിരുന്നു നിരോധനം നീക്കം ചെയ്യാൻ അധികൃതർ തയ്യാറായത്. എന്നാൽ നിരോധനം നീക്കം ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വിവാദ വീഡിയോ ഇപ്പോഴും സൈറ്റിൽ ലഭ്യമാണ് എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നിരോധനം വീണ്ടും ഏർപ്പെടുത്തുകയാണ് ഉണ്ടായത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, മതം, മനുഷ്യാവകാശം, വിവാദം