അമൃത്‌സര്‍: പാക്കിസ്ഥാന്‍ ജയിലില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റ് മരണത്തോട് മല്ലിടുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത്ത് സിങ്ങിന് മികച്ച ചികിത്സ ലഭിക്കുന്നത് വരെ നിരാഹാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍. തന്റെ സഹോദരന്റെ രക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലോ വിദേശത്തോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന് താന്‍ പരതീക്ഷിക്കുന്നതായി ദല്‍ബീര്‍ കൌര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ലാഹോറിലെ ജിന്ന ആസ്പത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സരബ്ജിത്തിനെ സഹോദരിയും, ഭാര്യയും മകളും സന്ദര്‍ശിച്ചിരുന്നു. സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പാക്കിസ്ഥാന്‍, പ്രതിഷേധം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം