ലണ്ടൻ : അന്യായ മായി തന്നെ തടങ്കലിൽ വെക്കു ന്നതിന് എതിരെ ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് നല്കിയ പരാതി യിൽ അസാഞ്ചിന് അനു കൂല മായി യു. എൻ. സമിതി യുടെ വിധി.
2010 ലാണ് സ്വീഡനിലെ ലൈംഗിക ആരോപണ വുമായി ബന്ധ പ്പെട്ട് അസാഞ്ചിന് എതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്‍റ് പുറ പ്പെടു വിക്കുന്നത്. അന്നു മുതൽ അസാഞ്ച് ബ്രിട്ടനിലെ ഇക്വഡോർ സ്ഥാന പതി കാര്യാലയ ത്തിൽ രാഷ്ട്രീയ അഭയം തേടി യിരിക്കുക യായിരുന്നു.
കേസ് കെട്ടിച്ച മച്ച താണ് എന്ന് ജൂലിയൻ അസാഞ്ച് നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ടി ലൂടെ തന്നെ അന്യായ മായി തടങ്കലിൽ വെച്ചിരി ക്കുക യാണ് എന്നായി രുന്നു അസാഞ്ചിന്റെ വാദം. യു. എൻ. സമിതി ഇന്ന് ഈ വാദം അംഗീ കരി ക്കുക യായിരുന്നു.
അമേരിക്ക യുടെ യുദ്ധ ക്കുറ്റ ങ്ങളു ടെയും അന്താ രാഷ്ട്ര തല ത്തിലെ ചാര വൃത്തി കളുടെയും രേഖ കളും വീഡി യോ കളും ചോർത്തി വിക്കി ലീക്ക്‌സ് പുറത്തു വിട്ടി രുന്നു. യു. എസ്. സർക്കാരിന്റെ രഹസ്യാ ന്വേഷണ രേഖ കൾ വീക്കി ലീക്സ് പുറത്തു വിട്ടതു മുതൽ അമേരിക്ക യുടെ നോട്ട പ്പുള്ളി യാണ് അസാഞ്ച്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, പ്രതിഷേധം, മനുഷ്യാവകാശം