ജോര്‍ജ്ജിയ : ജലാശയങ്ങളിലുള്ള മറ്റു ജീവജാല ങ്ങളുടെ നില നില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന നോര്‍തേണ്‍ സ്‌നേക്ക് ഹെഡ് എന്ന മത്സ്യത്തെ കിട്ടിയ ഉടനെ തന്നെ കൊന്നു കളയണം എന്ന് ജോര്‍ജ്ജിയ യിലെ നാച്വറല്‍ റിസോഴ് സസ് ഡിപ്പാര്‍ട്ട് മെന്റ് മുന്നറിയിപ്പു നൽകി.
ജലാശയ ങ്ങളിലെ നിലവിലെ ഭക്ഷ്യ ശൃംഗലയും ആവാസ വ്യവസ്ഥയും നശിക്കുവാന്‍ വരാൽ വർഗ്ഗ ത്തില്‍പ്പെട്ട നോര്‍തേണ്‍ സ്‌നേക്ക് ഹെഡ്ഡി ന്റെ (Northern Snakeheads) സാന്നിദ്ധ്യം കാരണമാകുന്നു എന്നുള്ളതി നാലാണ് ഈ മുന്നറിയിപ്പ്.
If you find a northern snakehead in Georgia, kill it immediately and contact a DNR Regional Office. https://t.co/dbxWM0gaZQ
— Georgia DNR Wildlife (@GeorgiaWild) October 10, 2019
സ്‌നേക്ക് ഹെഡ് മൽസ്യങ്ങൾ ഏഷ്യന്‍ മേഖല യില്‍ സര്‍വ്വ സാധാരണ മാണ്. ചെറു മത്സ്യ ങ്ങള്‍, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങിയവ യൊക്കെ ഭക്ഷണ മാക്കുന്ന സ്‌നേക്ക് ഹെഡ്, വരള്‍ച്ചാ കാലത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കുകയും ചെയ്യും. മൂന്നടി യില്‍ അധികം നീളം വരുന്ന സ്‌നേക്ക് ഹെഡിന് നാലു ദിവസം വരെ വെള്ളം ഇല്ലാതെ കരയില്‍ ജീവിക്കാനും ശരീരത്തിലെ ജലാംശം നില നിര്‍ത്തുവാനും സാധിക്കും.
പാമ്പിന്റെ തല യുടെ ആകൃതി യുള്ള തല യാണ് എന്നതു കൊണ്ടാണ് ‘സ്‌നേക്ക് ഹെഡ്’ എന്ന പേര് ലഭിച്ചത്.
ജോര്‍ജ്ജിയന്‍ ജലാശയ ങ്ങളില്‍ ഈ മല്‍സ്യ ത്തെ കണ്ടെത്തി യതിന്റെ പശ്ചാ ത്തല ത്തില്‍ സ്നേക്ക് ഹെഡ് മല്‍സ്യത്തെ തിരി ച്ചറി യുവാനുള്ള യാനുള്ള നിര്‍ദ്ദേശ ങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കി ക്കഴിഞ്ഞു. ഇത്തരം മത്സ്യത്തെ കണ്ടെത്തിയാല്‍ ഉടനെ തന്നെ കൊല്ലു വാനും ചിത്രം പകര്‍ത്തി വന്യ ജീവി വകുപ്പിന് നല്‍കു വാനും ആവശ്യപ്പെട്ടിട്ടുണ്ട്.
- നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്‍
- അമേരിക്കയില്‍ 57 കാരനെ വളര്‍ത്തു നായ്ക്കള്‍ തിന്നു
- സെക്സിനിടയിൽ മരണം: ടീനേജ് പെൺകുട്ടി അറസ്റ്റിൽ
- pma