വെള്ളത്തിലും കരയിലും ജീവിക്കുന്ന മത്സ്യത്തെ കൊന്നു കളയുക : ജോര്‍ജ്ജിയന്‍ അധികൃതര്‍

October 13th, 2019

northern-snake-head-fish-found-in-georgia-ePathram
ജോര്‍ജ്ജിയ : ജലാശയങ്ങളിലുള്ള മറ്റു ജീവജാല ങ്ങളുടെ നില നില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന നോര്‍തേണ്‍ സ്‌നേക്ക്‌ ഹെഡ് എന്ന മത്സ്യത്തെ കിട്ടിയ ഉടനെ തന്നെ കൊന്നു കളയണം എന്ന് ജോര്‍ജ്ജിയ യിലെ നാച്വറല്‍ റിസോഴ്‌ സസ് ഡിപ്പാര്‍ട്ട്‌ മെന്റ് മുന്നറിയിപ്പു നൽകി.

ജലാശയ ങ്ങളിലെ നിലവിലെ ഭക്ഷ്യ ശൃംഗലയും ആവാസ വ്യവസ്ഥയും നശിക്കുവാന്‍ വരാൽ വർഗ്ഗ ത്തില്‍പ്പെട്ട നോര്‍തേണ്‍ സ്‌നേക്ക്‌ ഹെഡ്ഡി ന്റെ (Northern Snakeheads) സാന്നിദ്ധ്യം കാരണമാകുന്നു എന്നുള്ളതി നാലാണ് ഈ മുന്നറിയിപ്പ്.

സ്‌നേക്ക്‌ ഹെഡ് മൽസ്യങ്ങൾ ഏഷ്യന്‍ മേഖല യില്‍ സര്‍വ്വ സാധാരണ മാണ്. ചെറു മത്സ്യ ങ്ങള്‍, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങിയവ യൊക്കെ ഭക്ഷണ മാക്കുന്ന സ്‌നേക്ക് ഹെഡ്, വരള്‍ച്ചാ കാലത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കുകയും ചെയ്യും. മൂന്നടി യില്‍ അധികം നീളം വരുന്ന സ്‌നേക്ക് ഹെഡിന് നാലു ദിവസം വരെ വെള്ളം ഇല്ലാതെ കരയില്‍ ജീവിക്കാനും ശരീരത്തിലെ ജലാംശം നില നിര്‍ത്തുവാനും സാധിക്കും.

പാമ്പിന്റെ തല യുടെ ആകൃതി യുള്ള തല യാണ് എന്നതു കൊണ്ടാണ് ‘സ്‌നേക്ക്‌ ഹെഡ്’ എന്ന പേര് ലഭിച്ചത്.

ജോര്‍ജ്ജിയന്‍ ജലാശയ ങ്ങളില്‍ ഈ മല്‍സ്യ ത്തെ കണ്ടെത്തി യതിന്റെ പശ്ചാ ത്തല ത്തില്‍ സ്നേക്ക് ഹെഡ് മല്‍സ്യത്തെ തിരി ച്ചറി യുവാനുള്ള യാനുള്ള നിര്‍ദ്ദേശ ങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കി ക്കഴിഞ്ഞു. ഇത്തരം മത്സ്യത്തെ കണ്ടെത്തിയാല്‍ ഉടനെ തന്നെ കൊല്ലു വാനും ചിത്രം പകര്‍ത്തി വന്യ ജീവി വകുപ്പിന് നല്‍കു വാനും ആവശ്യപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൃഗശാലയിൽ യുവാവിനെ പുലി കടിച്ച് കൊന്നു

July 12th, 2012

tiger-epathram

കോപ്പൻഹേഗൻ : ഡെന്മാർക്കിലെ മൃഗശാലയിൽ പുലിയുടെ കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. അഫ്ഗാൻ സ്വദേശിയായ 21 കാരൻ എന്തിനാണ് പുലി മടയിൽ കയറിയത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇയാളുടെ കഴുത്തിനും നെഞ്ചത്തും കടിയേറ്റ നിലയിൽ രാവിലെ മൃഗശാലാ സൂക്ഷിപ്പുകാരാണ് ജഡം കണ്ടെത്തിയത്. ഇയാളുടെ ചുറ്റും മൂന്ന് പുലികൾ ഉണ്ടായിരുന്നു.

അഫ്ഗാൻ വംശജനായ ഇയാൾക്ക് കഴിഞ്ഞ മാസമാണ് ഡെന്മാർക്ക് പൌരത്വം ലഭിച്ചത്. ഇയാൾ പുലി മടയിൽ കയറിയത് ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശത്തോടെയാവാം എന്ന് പോലീസ് കരുതുന്നു. മൃതശരീരം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും പുതിയ പാമ്പ്‌

January 12th, 2012

matildas-horned-viper-epathram

നൈറോബി : ലോകത്തിലെ ഏറ്റവും പുതിയ പാമ്പാണ് മറ്റില്‍ഡ. ടാന്‍സാനിയയില്‍ നിന്നാണ് ഇത് വരെ കണ്ടിട്ടില്ലാത്ത ഈ ഉരഗത്തെ കണ്ടെത്തിയത്‌. ടാന്‍സാനിയയിലെ വന്യജീവി സംരക്ഷണ സമിതിയുടെ മേധാവി അടങ്ങുന്ന മൂന്നംഗ സംഘമാണ് ഈ അണലിയെ കണ്ടുപിടിച്ചത്‌. ഇദ്ദേഹത്തിന്റെ അഞ്ചു വയസുകാരി മകള്‍ മറ്റില്‍ഡ ഇവര്‍ പിടികൂടിയ ഈ അണലിയെ പരിപാലിക്കുന്നതില്‍ ഏറെ ഉത്സാഹം കാണിച്ചതോടെ ഇവര്‍ ഇതിനെ മറ്റില്‍ഡയുടെ അണലി എന്ന് വിളിച്ചു തുടങ്ങി. ഇപ്പോള്‍ ഇതിനെ ഔദ്യോഗിക നാമവും ഇത് തന്നെയായി. മറ്റില്‍ഡാസ് ഹോണ്‍ഡ് വൈപ്പര്‍ (Matilda’s Horned Viper).

രണ്ടു ചെറിയ കൊമ്പുകള്‍ ഉള്ള ഈ അണലിയുടെ നിറം മഞ്ഞയും കറുപ്പുമാണ്. കണ്ണുകള്‍ക്ക് ഇളം പച്ച നിറം. വിഷ സര്‍പ്പമാണ് എങ്കിലും ഇത് പൊതുവേ ആരെയും ആക്രമിക്കാറില്ല എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

“ഇന്ത്യന്‍ പുലി” യെ പാക്കിസ്ഥാന്‍ വെടി വെച്ച് കൊന്നു

March 9th, 2011

indian tiger epathram

ഇസ്ലാമാബാദ്: ദക്ഷിണ സിന്ധ് പ്രവിശ്യയില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനിലേക്ക് കടന്ന “ഇന്ത്യന്‍ പുലി” യെ പാക്കിസ്ഥാന്‍ അര്‍ദ്ധ സൈനിക വിഭാഗം വെടി വെച്ച് കൊന്നു. ഇന്ത്യ – പാക്ക് അതിര്‍ത്തി കടന്ന് ഗ്രാമീണരേയും അവരുടെ വളര്‍ത്തു മൃഗങ്ങളെയും പുലി ആക്രമിക്കു കയായിരുന്നു. നാഗര്‍ പാര്‍ക്കറിനു സമീപമുള്ള ഗ്രാമത്തിലാണ് പുലി ഇറങ്ങിയത്. ഇതേ തുടര്‍ന്ന് ഗ്രാമീണര്‍ പുലിയെ ഓടിക്കുവാന്‍ ശ്രമിക്കുകയും അതിനെ വെടി വെക്കുകയും ചെയ്തു. ഇതോടെ പുലി കൂടുതല്‍ അക്രമ കാരിയായി മാറി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അര്‍ദ്ധ സൈനിക വിഭാഗം എത്തി പുലിയെ വെടി വെച്ച് കൊല്ലുക യായിരുന്നു. ഏകദേശം ഇരുപതില്‍ അധികം വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നു തിന്നിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ഇരുപത്തി മൂന്നാം വയസ്സില്‍ മുത്തശ്ശിയായി!
ജപ്പാനില്‍ സുനാമിയുടെ താണ്ഡവം »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine