നൈറോബി : ലോകത്തിലെ ഏറ്റവും പുതിയ പാമ്പാണ് മറ്റില്‍ഡ. ടാന്‍സാനിയയില്‍ നിന്നാണ് ഇത് വരെ കണ്ടിട്ടില്ലാത്ത ഈ ഉരഗത്തെ കണ്ടെത്തിയത്. ടാന്‍സാനിയയിലെ വന്യജീവി സംരക്ഷണ സമിതിയുടെ മേധാവി അടങ്ങുന്ന മൂന്നംഗ സംഘമാണ് ഈ അണലിയെ കണ്ടുപിടിച്ചത്. ഇദ്ദേഹത്തിന്റെ അഞ്ചു വയസുകാരി മകള്‍ മറ്റില്‍ഡ ഇവര്‍ പിടികൂടിയ ഈ അണലിയെ പരിപാലിക്കുന്നതില്‍ ഏറെ ഉത്സാഹം കാണിച്ചതോടെ ഇവര്‍ ഇതിനെ മറ്റില്‍ഡയുടെ അണലി എന്ന് വിളിച്ചു തുടങ്ങി. ഇപ്പോള്‍ ഇതിനെ ഔദ്യോഗിക നാമവും ഇത് തന്നെയായി. മറ്റില്‍ഡാസ് ഹോണ്‍ഡ് വൈപ്പര്‍ (Matilda’s Horned Viper).
രണ്ടു ചെറിയ കൊമ്പുകള്‍ ഉള്ള ഈ അണലിയുടെ നിറം മഞ്ഞയും കറുപ്പുമാണ്. കണ്ണുകള്‍ക്ക് ഇളം പച്ച നിറം. വിഷ സര്‍പ്പമാണ് എങ്കിലും ഇത് പൊതുവേ ആരെയും ആക്രമിക്കാറില്ല എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
- ജെ.എസ്.