ലണ്ടൻ : ജർമ്മൻ എഴുത്തുകാരി ജെന്നി ഏർപെൻ ബെക്കിന് ബുക്കർ പുരസ്കാരം. ‘കെയ്‌റോസ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മ്മന്‍ എഴുത്തു കാരിയാണ് 57 കാരിയായ ജെന്നി.
കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും പുരസ്കാര ജേതാവാണ്. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകനും പങ്കിടും.
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ് ‘കെയ്റോസ്’ ബുക്കർ പ്രൈസ് നേടിയത്. മുൻപ്, വേറിട്ട അസ്തിത്വത്തോടെ നില നിന്നിരുന്ന കിഴക്കൻ ജർമ്മനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സങ്കീർണ്ണമായ പ്രണയ കഥയാണ് കെയ്റോസ്.
ബെർലിൻ മതിലിൻ്റെ പതനത്തിലേക്ക് നയിക്കുന്ന ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ പശ്ചാത്തല ത്തിൽ മനുഷ്യ ബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്റോസ് എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.
സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണ കൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവും നോവലിൽ മനോഹരമായി ഇടകലരുന്നുണ്ട്. The Booker Prizes : Twitter X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പുരസ്കാരം, ബഹുമതി, മാദ്ധ്യമങ്ങള്‍, വിദ്യാഭ്യാസം, സാഹിത്യം, സ്ത്രീ