ഭീകരന്‍ പാക്കിസ്ഥാനി തന്നെ – നവാസ് ഷെരീഫ്

December 19th, 2008

മുംബൈ ഭീകര ആക്രമണത്തില്‍ അറസ്റ്റിലായ തീവ്രവാദി പാക്കിസ്ഥാന്‍ പൌരന്‍ ആണ് എന്നതിന് തെളിവ് ഒന്നും ഇല്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന തീര്‍ത്തും അസത്യമാണ് എന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് അറിയിച്ചു. അജ്മല്‍ ഖസബ് എന്ന അജ്മല്‍ അമീര്‍ ഇമാന്‍ എന്ന പിടിയിലായ അക്രമിയുടെ പഞ്ചാബ് പ്രവിശ്യയിലെ വീടും ഇയാളുടെ ഗ്രാമവും സുരക്ഷാ ഏജന്‍സികളുടെ ശക്തമായ കാവല്‍ വലയത്തിലാണ്. ഇത് താന്‍ നേരിട്ട് കണ്ടതാണ്. ഖസബിന്റെ മാതാ പിതാക്കളെ ആരെയും കാണാന്‍ അനുവദിക്കാതെ വീട്ടു തടങ്കലിലും ആക്കിയിട്ടുണ്ട്. ഇതില്‍ പരം എന്ത് തെളിവാണ് ഈ കാര്യത്തില്‍ വേണ്ടത്? ഇയാള്‍ പാക്കിസ്ഥാനി അല്ലെങ്കില്‍ പിന്നെ ഇതെല്ലാം എന്തിന്? ഖസബിന്റെ മാതാ പിതാക്കളെ കാണുവാനുള്ള വിലക്ക് നീക്കി സത്യം പുറത്തു വരുവാനുള്ള അവസരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യാത്ത പക്ഷം ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ അപഹാസ്യം ആകുകയാണ് ചെയ്യുന്നത് എന്നും ഷെരീഫ് കൂട്ടി ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജമാ അത് ദുവ ഭീകര സംഘടന തന്നെ : കോണ്ടലീസ

December 17th, 2008

ഐക്യ രാഷ്ട്ര സഭ നിരോധിച്ച ജമാ അത് ദുവ പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് പോലെ ഒരു ചാരിറ്റി സംഘടനയല്ല എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി. ന്യൂ യോര്‍ക്കിലെ ഐക്യ രാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ചാണ് അവര്‍ ഇത് പറഞ്ഞത്. ലെഷ്കര്‍ എ തൊയ്ബയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാ അത് ദുവ തീര്‍ച്ചയായും ഒരു ഭീകര സംഘടന തന്നെയാണ് എന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. പാക്കിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച നിരോധന ആജ്ഞ അനുസരിച്ചേ മതിയാവൂ എന്നും റൈസ് പറഞ്ഞു.

ഐക്യ രാഷ്ട്ര സഭ പുറപ്പെടുവിച്ച നിരോധനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ജമാ അത് ദുവക്കെതിരെ നടപടികള്‍ ആരംഭിച്ചിരുന്നു എങ്കിലും പിന്നീട് ഇത് നിര്‍ത്തി വെക്കുകയും ജമാ അത് ദുവയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ആണ് റൈസിന്റെ പ്രഖ്യാപനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോര്‍ജ് ബുഷിന് ചെരിപ്പ് കൊണ്ടേറ്

December 15th, 2008

ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍‌തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.

“ഇത് ഒരു വിട നല്‍കല്‍ ചുംബനം ആണെടാ പട്ടീ. ഇറാഖില്‍ ശേഷിക്കുന്ന വിധവകളുടേയും അനാഥരായ കുട്ടികളുടേയും കൊല്ലപ്പെട്ട ഇറാഖി പൊരന്മാരുടേയും വക ആണിത്” എന്ന് ഉറക്കെ അറബിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ചെരുപ്പ് എറിഞ്ഞത്.

ഇയാളുടെ മേല്‍ ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നിലവിളി ഉയര്‍ന്ന് കേള്‍ക്കുകയും ഇയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ കൂടി ഇയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇയാളെ വലിച്ച് ഇഴച്ച് കൊണ്ട് പോയ വഴി നീളെ രക്തം കിടന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

ഇയാള്‍ ജോലി ചെയ്യുന്ന അല്‍ ബാഗ്ദാദിയ ടെലിവിഷന്‍ പിന്നീട് ഇയാളുടെ ജീവന്‍ രക്ഷിക്കണം എന്ന് ഇറാഖ് സര്‍ക്കാരിനോട് ടെലിവിഷനിലൂടെ അപേക്ഷിക്കുക യുണ്ടായി. ലോകമെമ്പാടും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ അല്‍ സെയ്ദിയുടെ മോചനത്തിനായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചാനല്‍ അഭ്യര്‍ത്ഥിച്ചു.



- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക സുന്ദരി: ജൂറി നിഗമനം ശരിയായില്ല എന്ന് പാര്‍വ്വതി

December 15th, 2008

ലോക സുന്ദരി മത്സരത്തില്‍ ഈ തവണ രണ്ടാം സ്ഥാനം നേടിയ പാര്‍വ്വതി പറയുന്നത് ജൂറികളുടെ നിഗമനം ശരിയായില്ല എന്നാണ്. മറ്റുള്ള വരേക്കാള്‍ താന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചതെന്നും നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു എന്നും പാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഒന്നും തന്നെ കടുപ്പമുള്ള തായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണം – അമേരിക്കന്‍ ഇന്ത്യാക്കാ‍ര്‍

December 15th, 2008

പാക്കിസ്ഥാനെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് പ്രവാസി ഇന്ത്യക്കാര്‍. അമേരിക്കയിലെ ബി. ജെ. പി. അനുകൂല സംഘടനയായ ഒ. എഫ്. ബി. ജെ. പി. യുടെ നേതൃത്വത്തില്‍ മാന്‍‌ഹട്ടനിലെ ഐക്യ രാഷ്ട്ര സംഘടനാ ആസ്ഥാനത്ത് തടിച്ചു കൂടിയ ഇന്ത്യന്‍ പ്രവാസികള്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ലോകത്തെമ്പാടും നടന്ന ഭീകര ആക്രമണ ങ്ങളിലും തന്നെ പാക്കിസ്ഥാന്റെ കരങ്ങള്‍ ഉണ്ടായി രുന്നെന്ന് അവര്‍ കുറ്റപ്പെടുത്തി. പാകിസ്ഥാനില്‍ നിന്നും വീണ്ടു മൊരിക്കല്‍ കൂടി ഇത്തരം ഒരു ആക്രമണം ഉണ്ടാവാ തിരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊ ള്ളണമെന്ന് അവര്‍ ഐക്യ രാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

ജമാ അത്ത് ഉദ് ദവ സംഘടനയെ നിരോധിച്ച നടപടി ഇതിനിടെ ആഗോള തലത്തില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാര്‍വതി രണ്ടാമത്തെ ലോക സുന്ദരി

December 14th, 2008

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍‌സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി.

21 കാരിയായ ഈ അഞ്ചടി ഒന്‍പതിഞ്ചുകാരിക്ക് ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടത്രെ. കോട്ടയം സ്വദേശിനിയായ പാര്‍വതി ജനിച്ചു വളര്‍ന്നത് മുംബൈയില്‍ ആണെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുന്നു. നന്നായി മലയാളം സംസാരിക്കുന്ന പാര്‍വതി താന്‍ മലയാള തനിമ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈന ഭീകരതക്കൊപ്പം; യു.എന്‍. ല്‍ ഇന്ത്യ കുഴയുന്നു

December 11th, 2008

ഭീ‍കര സംഘടനയായ ജമാ അത്ത്-ഉദ്-ദാവ യെ നിരോധിക്കാനുള്ള യു.എന്‍ നീക്കങ്ങളില്‍ ചൈന ഇടയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പല തവണ ഇതിനായി ശ്രമിച്ചു എങ്കിലും ചൈന ഇതിനെ എതിര്‍ക്കുക ആയിരുന്നു. ഇതോടെ ഭീകരതക്കെതിരെ ഉള്ള ഇന്ത്യയുടെ സമാധാന പരമായ നീക്കങ്ങള്‍ കൂടുതല്‍ പ്രയാസങ്ങളിലേക്ക് നീങ്ങുകയാണ്. ഇത് മൂന്നാം തവണ ആണ് സംഘടനക്ക് അനുകൂലമായി ചൈന മുമ്പോട്ട് വരുന്നത്. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയെ നിരോധിക്കാനും അതിന്റെ ആസ്തികള്‍ മരവിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വരാജ് പോള്‍ ബ്രിട്ടിഷ് ഡെപ്യൂട്ടി സ്പീക്കറായി

December 11th, 2008

പ്രമുഖ പ്രവാസി വ്യവസായി സ്വരാജ് പോള്‍ ബ്രിട്ടിഷ് നിയമ സഭയിലെ ആദ്യ ഏഷ്യന്‍ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രം കുറിച്ചു. ബ്രിട്ടനിലെ അധികാര സ്ഥാന ങ്ങളില്‍ ഇതിനു മുന്‍പും പല ഇന്ത്യാക്കാരും എത്തിയിട്ടുണ്ട് എങ്കിലും ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നു തന്നെ ഒരാള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നത് ആദ്യമാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയായ കപാറോയുടെ സ്ഥാപകനായ സ്വരാജ് പോള്‍ ഒരു പക്ഷേ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വ്യവസായി ആണ് . ഇന്ത്യാ ഗവണ്മെന്റിന്റെ പത്മഭൂഷണ്‍ ബഹുമതി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുംബൈ ആക്രമണം: എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ ചിത്രപ്രദര്‍ശനമൊരുക്കി

December 11th, 2008

ഭീകരാക്രമണത്തെ വിഷയമാക്കി വരച്ച എം.എഫ്.ഹുസ്സൈന്‍ ചിത്രങ്ങള്‍ ലണ്ടനിലെ സെര്‍പ്പന്റൈന്‍ ഗാലറിയില്‍ പ്രദര്‍ശനത്തിന് എത്തി. റെപ് ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ പ്രദര്‍ശനം ഭീകരത ക്കെതിരെയുള്ള ഹുസ്സൈന്റെ പ്രതികരണമാണ്. ചില ചിത്രങ്ങ ള്‍ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളെയും കോടതി വിലക്കുകളെയും കൊണ്ട് പൊറുതി മുട്ടിയ ചിത്രകാരന്‍ ലണ്ടനിലും ദുബൈയിലുമായി ജീവിതം തള്ളി നീക്കുകയാണ് ഇപ്പോള്‍.

ചിത്ര പ്രദര്‍ശനത്തില്‍ നിന്നുമുള്ള വരുമാനം ആക്രമണത്തിന്‍ ഇര ആയവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് ഹുസ്സൈന്‍ വ്യക്തമാക്കി. ചിത്രങ്ങളിലെ അമിത നഗ്നതയും അശ്ലീലവും ഏറെ വിമര്‍ശിക്ക പ്പെടുമ്പോഴും നഗ്നമായതിനെ എല്ലാം അശ്ലീലമായി ചിത്രീകരിക്കാന്‍ ആകില്ല എന്ന നിലപാടാണ് ഹുസ്സൈന്റേത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മുംബൈ ആക്രമണത്തിനു പിന്നില്‍ ദാവൂദ് : റഷ്യ

December 10th, 2008

മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന ഭീകര ആക്രമണങ്ങള്‍ക്ക് പിന്നില്‍ മയക്ക് മരുന്ന് രാജാവായ ദാവൂദ് ഇബ്രാഹിം പ്രവര്‍ത്തി ച്ചിരുന്നതായി ഒരു ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റഷ്യന്‍ ഫെഡറല്‍ മയക്കു മരുന്ന് വിരുദ്ധ വകുപ്പ് മേധാവി വിക്റ്റര്‍ ഇവാനോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതു വരെ ലഭിച്ച തെളിവുകള്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കിയതില്‍ ദാവൂദിന്റെ മുംബൈ ബന്ധങ്ങള്‍ ഉപയോഗ പ്പെടുത്തിയതായി വ്യക്തമാക്കുന്നു. “റൊസ്സിസ്കയ ഗസെറ്റ” എന്ന സര്‍ക്കാര്‍ പ്രസിദ്ധീ കരണവുമായി അദേഹം നടത്തിയ ഒരു അഭിമുഖത്തില്‍ മയക്കു മരുന്ന് കച്ചവട ശൃഖല തീവ്രവാദത്തിനായി ഉപയോഗിക്ക പ്പെടുന്നതിന്റെ ഒരു “കത്തുന്ന” ഉദാഹരണം ആണ് മുംബൈ ഭീകര ആക്രമണങ്ങള്‍ എന്ന് ഇവാനോവ് അഭിപ്രായപ്പെട്ടു. അഫ്ഘാന്‍ വഴി നടക്കുന്ന വ്യാപകമായ മയക്കു മരുന്ന് കച്ചവടത്തിന്റെ വന്‍ ലാഭം സര്‍ക്കാരുകളെ ശിഥിലം ആക്കുവാനും തീവ്രവാദം പരിപോഷി പ്പിക്കുവാനും ഉപയോഗി ക്കപ്പെടുന്നു. 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മാസം നടന്ന മുംബൈ ഭീകര ആക്രമണ വേളയില്‍ ഇസ്ലാമാബാദിലേക്ക് കടന്നതായും ഗസെറ്റില്‍ പറഞ്ഞിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒ.ജെ. സിം‌പ്സണ് 33 വര്‍ഷം ജയില്‍ ശിക്ഷ
Next »Next Page » മുംബൈ ആക്രമണം: എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ ചിത്രപ്രദര്‍ശനമൊരുക്കി »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine