ലണ്ടനിലെ സൗത്ത് ബാങ്ക് സെന്ററിലുള്ള റോയൽ ഫെസ്റ്റിവൽ ഹാളിൽ സെപ്റ്റംബർ 17 ന് നടക്കാനിരിക്കുന്ന ദർബാർ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ബ്രിട്ടീഷ് വിസക്ക് അപേക്ഷിച്ച സരോദ് മാന്ത്രികനും പ്രശസ്ത സംഗീതജ്ഞനുമായ ഉസ്താദ് അംജദ് അലി ഖാന് ബ്രിട്ടൺ വിസ നിഷേധിച്ചു.
പലതവണ ബ്രിട്ടണിൽ സംഗീത പരിപാടി അവതരിപ്പിച്ച തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്ന് അംജദ് അലി ഖാൻ ട്വിറ്ററിൽ കുറിച്ചു. വിസ റദ്ദാക്കിയതിനുള്ള കാരണം ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനാണ് വിസ അപേക്ഷ നിരസിച്ചത്.