അമേരിക്കയിലെ ഫ്ലോറിഡയിലും നാശം വിതച്ചു കൊണ്ട് ഹെയ്തിയിൽ ആരംഭിച്ച മാത്യു കൊടുക്കാറ്റ് ആഞ്ഞുവീശുന്നു. മണിക്കൂറിൽ 120 മൈൽ വേഗത്തിലാണ് കാറ്റുവീശുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം മരണം 850 കടന്നു. ആയിരക്കണക്കിനു പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. വൈദ്യുതബന്ധം പാടേ തകരാറിലായി. അമേരിക്കയിൽ 4 സ്ഥലങ്ങളിൽ വിമാനത്താവളങ്ങൾ അടച്ചിട്ടു. കൊടുങ്കാറ്റ് ഭീഷണി ഉയർത്തുന്ന ഫ്ലോറിഡയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
- അവ്നി