സെൻസർഷിപ്പ് അധാർമ്മികമെന്ന് ലാമ

June 25th, 2012

dalai-lama-epathram

ധർമ്മശാല : ചൈനയിലെ ജനങ്ങളുടെ സത്യം അറിയുവാനുള്ള അവകാശത്തെ നിരാകരിക്കുന്ന ചൈനീസ് സർക്കാരിന്റെ സെൻസർഷിപ്പ് നയങ്ങൾ അധാർമ്മികമാണ് എന്ന് തിബത്തിന്റെ ആത്മീയ നേതാവ് ദലായ് ലാമ പ്രസ്താവിച്ചു. ക്രൂരത മുഖമുദ്രയാക്കിയ ചൈനീസ് സർക്കാർ ജനങ്ങളെ ഭയക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ ഭയം മൂലമാണ് യാഥാർത്ഥ്യം മൂടി വെക്കാനുള്ള വ്യഗ്രത അവർ കാണിക്കുന്നത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ദലായ് ലാമ സ്കോട്ട്ലാൻഡിലെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം അറിയിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാപാം പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് 40 വയസ്

June 8th, 2012

napalm-girl-epathram

ന്യൂയോർക്ക് : ലോക മനഃസ്സാക്ഷിയെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ കാരണമാവുകയും ചെയ്ത നാപാം പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് 40 വയസാവുന്നു. 1972 ജൂൺ 8 നാണ് 9 വയസുള്ള കിം ഫുക്കിന്റെ ഗ്രാമത്തിൽ യുദ്ധ വിമാനങ്ങൾ നാപാം ബോംബുകൾ വർഷിച്ചത്. പതുക്കെ മാത്രം തീ പിടിക്കുന്ന കട്ടിയുള്ള ജെല്ലിയായ നാപാം ഗ്രാമത്തിലെ മരങ്ങൾ അടക്കം സർവ്വതും അഗ്നിക്കിരയാക്കി. ആളിക്കത്തുന്ന ഗ്രാമത്തിൽ നിന്നും അലറിക്കരഞ്ഞു കൊണ്ട് ഫുക്ക് ഓടിയത് അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ ഹ്യുംഗ് കോങ്ങ് നിക്കിന്റെ അടുത്തേയ്ക്കായിരുന്നു. ദേഹമാസകലം തീ പൊള്ളി തന്റെ അടുത്തേയ്ക്ക് ഓടി വന്ന പെൺകുട്ടിയുടെ ചിത്രം തന്റെ പ്രസ് ക്യാമറ കൊണ്ട് അനശ്വരമാക്കിയ നിക്ക് ബോധ രഹിതയായി നിലം പതിച്ച പെൺകുട്ടിയെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടി. പെൺകുട്ടിയെ ചികിൽസിക്കാൻ വിസമ്മതിച്ച ആശുപത്രി അധികൃതരെ സമ്മതിപ്പിക്കാൻ തന്റെ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ തിരിച്ചറിയൽ കാർഡ് പ്രയോഗിക്കേണ്ടി വന്നു എന്ന് ഇപ്പോൾ 61 വയസുള്ള നിക്ക് ഓർക്കുന്നു. ഫോട്ടോയിലെ പെൺകുട്ടി നഗ്നയാണ് എന്നത് ഫോട്ടോ പ്രസിദ്ധീകരിക്കാൻ നയപരമായ തടസ്സമാകും എന്ന് ഭയന്നിരുന്നു. എന്നാൽ ഫോട്ടോയുടെ വാർത്താ പ്രാധാന്യം കണക്കിലെടുത്ത് അസോസിയേറ്റ് പ്രസ് അത് പ്രസിദ്ധീകരിക്കുകയും വിയറ്റ്നാം യുദ്ധം തന്നെ അവസാനിപ്പിക്കുവാൻ അമേരിക്കയെ പ്രേരിപ്പിക്കുമാറ് ലോക മനഃസ്സാക്ഷിയെ ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിഞ്ഞു.

യുദ്ധത്തിന്റെ ഇരകളെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ സദുദ്ദേശ സന്ദേശ വാഹകയായി സേവനമനുഷ്ഠിക്കുവാൻ ആവശ്യപ്പെട്ടതിൽ 49 കാരിയായ ഫുക്ക് സന്തോഷവതിയാണ്. തന്റെ ഫോട്ടോ ലോക സമാധാനത്തിനായി ഉപയോഗിക്കുവാനുള്ള അവസരമാണ് ഇത് തനിക്ക് നൽകിയിരിക്കുന്നത് എന്ന് കിം ഫുക്ക് അഭിമാനിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മർഡോക്കിന്റെ കുറ്റസമ്മതം

April 28th, 2012

rupert-murdoch-epathram

ലണ്ടൻ : ന്യൂസ് ഒഫ് ദ വേൾഡിൽ നടന്ന ടെലിഫോൺ ചോർത്തലിന്റെ വ്യാപ്തി മൂടി വെയ്ക്കാൻ ശ്രമം നടന്നു എന്നും ഇത് തന്റെ മേൽനോട്ടത്തിന്റെ അപര്യാപ്തത മൂലമായിരുന്നു എന്നും വിവാദ മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് കുറ്റസമ്മതം നടത്തി. 2007ൽ പത്രത്തിന്റെ എഡിറ്ററായ ക്ലൈവ് ഗുഡ്മാനെ രാജ കുടുംബത്തിന്റെ ടെലിഫോൺ ചോർത്തിയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ താൻ പ്രശ്നം വേണ്ടത്ര അന്വേഷിക്കേണ്ടതായിരുന്നു. എന്നാൽ അന്ന് അത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കരുതിയിരുന്നത്.

കൊല്ലപ്പെട്ട സ്ക്കൂൾ വിദ്യാർത്ഥിനി മില്ലി ഡൌളറിന്റെ ഫോൺ ചോർത്തൽ പുറത്തായതോടെയാണ് ന്യൂസ് ഒഫ് ദ വേൾഡിൽ ഫോൺ ചോർത്തി വാർത്ത ശേഖരിക്കുന്ന രീതി വ്യാപകമായി നടക്കുന്നുണ്ട് എന്ന് ലോകം അറിഞ്ഞത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈമെയിൽ ചോർത്തൽ : മർഡോക്ക് വീണ്ടും വെട്ടിൽ

April 6th, 2012

rupert-murdoch-epathram

ലണ്ടൻ : ഫോൺ ചോർത്തി വാർത്ത ശേഖരിച്ചതിന്റെ പേരിൽ അപമാനിതനായി പത്ര സ്ഥാപനം തന്നെ അടച്ചു പൂട്ടേണ്ടി വന്ന മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് വീണ്ടും മറ്റൊരു വിവാദത്തിന്റെ നടുവിലാണ്. അധാർമ്മികമായ വാർത്താ ശേഖരണ രീതികൾ സ്വീകരിച്ചതിന്റെ പേരിൽ ലണ്ടനിൽ അന്വേഷണം നേരിടുന്ന മർഡോക്കിന്റെ ബിസ്കൈബി എന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് ആണ് ഇപ്പോൾ ഈമെയിൽ ചോർത്തിയതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. തങ്ങൾ വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി ഈമെയിൽ ചോർത്തിയതായി സ്കൈ ന്യൂസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. റൂപേർട്ട് മർഡോക്കിന്റെ ഇളയ പുത്രനായ ജെയിംസ് മർഡോക്ക് കഴിഞ്ഞ ആഴ്ച സ്കൈ ന്യൂസ് ചെയർമാൻ സ്ഥാനം രാജി വെയ്ക്കുകയുണ്ടായി.

എന്നാൽ ഈമെയിൽ ചോർത്തുന്നത് ഉത്തരവാദപരമായ മാദ്ധ്യമ പ്രവർത്തനമാണ് എന്ന് സ്കൈ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങൾ ഇത് ചെയ്തത് ന്യായീകരിക്കത്തക്കതാണ് എന്നും പൊതു ജന താല്പര്യം മുൻനിർത്തിയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍

March 22nd, 2012

eve-carson-billboard-epathram

മൂന്നാര്‍ : ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച ഒരു വധക്കേസിലെ ഇരയായ അമേരിക്കന്‍ പെണ്‍കുട്ടി ഈവ്‌ കാര്‍സന്‍ ന്റെ ചിത്രം മൂന്നാറില്‍ ഒരു പരസ്യത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി. വിദേശ സര്‍വകലാശാലകളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനവും ജോലിയും വാങ്ങി കൊടുക്കുന്ന ഒരു ഏജന്‍സിയുടെ പരസ്യ പലകയിലാണ് വധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

ന്യൂസ് ആന്‍ഡ്‌ ഒബ്സര്‍വര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ പരസ്യ ചിത്രം അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്.

2008 മാര്‍ച്ചില്‍ വെടിയേറ്റ്‌ മരിച്ച നോര്‍ത്ത്‌ കരോലിന സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ വാര്‍ത്തയും തുടര്‍ന്ന് കൊലപാതക കുറ്റത്തിന് പിടിയിലായ രണ്ടു യുവാക്കളുടെ വിചാരണയും ലോകമെമ്പാടും ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പരസ്യ കമ്പനി പറ്റിച്ച പണിയാണ് ഇതെന്നും ഇതില്‍ തങ്ങള്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു എന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയ സ്ഥാപനം അറിയിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ലഭ്യമായ ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയ്ക്കാണ്.

കേരളത്തിലെ പല പരസ്യങ്ങള്‍ക്കും സിനിമാ താരങ്ങള്‍ അടക്കം പല പ്രശസ്തരുടെയും ചിത്രങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് സാധാരണമാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒന്നാം പേജ് നഗ്ന ചിത്രം ഒഴിവാക്കൽ സ്വാഗതാർഹം

March 11th, 2012

bild-cover-girls-epathram

ജർമ്മനിയിലെ “ബിൽഡ്” ദിനപത്രത്തിന്റെ മുൻപ്പേജിൽ ദിവസവും സ്ത്രീകളുടെ നഗ്ന ചിത്രം അടിച്ചു വരുന്ന പതിവ് അവസാനിപ്പിച്ചു. ജർമ്മനിയിലെ ഒന്നാംകിട ടാബ്ലോയ്ഡ് ആയ ബിൽഡിന്റെ ഈ തീരുമാനത്തെ അവിടുത്തെ ഹിന്ദുക്കൾ സ്വാഗതം ചെയ്യുന്നതായി യൂനിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദൂയിസത്തിന്റെ പ്രസിഡണ്ട് രാജൻ സെദ് പറഞ്ഞു.

28 വർഷമായി തുടർന്നുപോന്ന ഈ നഗ്നചിത്രമിടൽ നിർത്തിയത് വളരെ വൈകിവന്ന മനംമാറ്റമാണെങ്കിലും അത് ശരിയായ ദിശയിലേയ്ക്കുള്ള കാൽ വെപ്പാണ്. രാജ്യം ഇനിയും സ്ത്രികളുടെ ഉന്നമനത്തിനായി ഏറെ പ്രവർത്തിക്കേണ്ടതുണ്ട് എന്ന് രാജന്റെ പറഞ്ഞു.

2012 ലോക വനിതാ ദിനമായ മാർച്ച് 8 ആണ് ബിൽഡ് ഈ നല്ല തീരുമാനം നടപ്പിലാക്കാൻ തിരഞ്ഞെടുത്ത ദിനം.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

മര്‍ഡോക്ക്‌ സണ്‍ ഓണ്‍ സണ്‍ഡേ യുമായി തിരികെയെത്തും

February 18th, 2012

rupert-murdoch-epathram

ലണ്ടന്‍ : താന്‍ ബ്രിട്ടീഷ്‌ മാദ്ധ്യമ രംഗത്ത്‌ നിന്നും പിന്‍വാങ്ങുകയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിവാദ മാദ്ധ്യമ രാജാവ്‌ റൂപേര്‍ട്ട്  മര്‍ഡോക്ക്‌ “സണ്‍ ഓണ്‍ സണ്‍ഡേ” എന്ന പേരില്‍ സണ്‍ ടാബ്ലോയിഡിന്റെ ഞായറാഴ്ച പതിപ്പ്‌ പുറത്തിറക്കും എന്ന് പ്രഖ്യാപിച്ചു. നാല്‍പ്പതു വര്‍ഷത്തിലേറെ കാലം ബ്രിട്ടീഷ്‌ മാദ്ധ്യമ രംഗം അടക്കി വാണ മര്‍ഡോക്കിന് എതിരെ തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്‌ വന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പണം നല്‍കി വാര്‍ത്തകള്‍ ചോര്‍ത്തി ചൂടുള്ള വാര്‍ത്തകള്‍ നല്‍കുവാന്‍ മത്സരിച്ച സണ്‍ റിപ്പോര്‍ട്ടര്‍മാര്‍ പോലീസ്‌ അന്വേഷണത്തില്‍ പിടിക്കപ്പെട്ടിരുന്നു. ഒട്ടേറെ ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയ വിവാദത്തില്‍ പെട്ട മര്‍ഡോക്ക്‌ പൊടുന്നനെ തന്റെ “ന്യൂസ് ഓഫ് ദ വേള്‍ഡ്‌” പത്രം നിര്‍ത്തലാക്കിയിരുന്നു. ഇതിന് പകരമാണ് ഇപ്പോള്‍ “സണ്‍ ഓണ്‍ സണ്‍ഡേ” പ്രസിദ്ധീകരണം തുടങ്ങാന്‍ പോകുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ന്യൂയോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ടര്‍ സിറിയയില്‍ മരിച്ചു

February 18th, 2012

anthony-shadid-epathram

ന്യൂയോര്‍ക്ക് : മദ്ധ്യപൂര്‍വേഷ്യയിലെ ഒട്ടേറെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു പ്രശസ്തനായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ആന്തണി ഷാദിദ് സിറിയയില്‍ വെച്ച് മരണമടഞ്ഞു. ഇറാഖ്‌ മുതല്‍ ലിബിയ വരെ ഒട്ടേറെ സംഘര്‍ഷ ഭരിത പ്രദേശങ്ങളില്‍ നേരിട്ട് ചെന്ന് വാര്‍ത്തകള്‍ ശേഖരിക്കാറുള്ള ഇദ്ദേഹത്തിന് രണ്ടു തവണ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇദ്ദേഹം സിറിയയില്‍ പ്രസിഡന്റിന് എതിരെ നടക്കുന്ന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യാനായി സിറിയയില്‍ എത്തിയതായിരുന്നു.

കടുത്ത ആസ്തമാ രോഗിയായ ഷാദിദ് ആസ്തമാ രോഗം മൂലമാണ് മരിച്ചത്‌. ആരുടേയും കണ്ണില്‍ പെടാതെ സിറിയന്‍ അതിര്‍ത്തി പ്രദേശത്ത്‌ എത്തുവാന്‍ അദ്ദേഹം കാര്‍ ഉപയോഗിക്കാതെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. സൈനികരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ഏതാനും കുതിരകളുടെ മറ പറ്റിയാണ് അദ്ദേഹം നടന്നത്. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും അധികം അലര്‍ജി ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു കുതിരകളുടെ സാമീപ്യം എന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ഇതിനെ തുടര്‍ന്ന് ആസ്തമാ രോഗം കൂടുതല്‍ ഗുരുതരമായാണ് അദ്ദേഹം മരിച്ചത് എന്നും പിതാവ്‌ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « വിദേശ കറന്‍സി വ്യാപാരം ഹറാം
Next » അമേരിക്കന്‍ സമ്മര്‍ദ്ദം : ഇന്ത്യ ഇറാന്‍ വ്യാപാരത്തിന് മറുവഴി കണ്ടെത്തി »



  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine