ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സംവിധാന മായ ‘ഗൂഗിള്‍ പ്ലസ്’ 2019 ഏപ്രില്‍ രണ്ടു മുതല്‍ സേവനം അവ സാനി പ്പിക്കും. നിങ്ങളുടെ ഗൂഗിള്‍ പ്ലസ് എക്കൗ ണ്ടും ഗൂഗിള്‍ പ്ലസ് പേജുകളും 2019 ഏപ്രില്‍ രണ്ടു മുതല്‍ പിന്‍ വലിക്കും എന്നു കാണിച്ച് ഇതിനെ ക്കുറിച്ചുള്ള അറി യിപ്പ് തങ്ങ ളുടെ ഉപ യോ ക്താ ക്കള്‍ക്ക് ഗൂഗിള്‍ അയച്ചു തുടങ്ങി.
ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്തി ട്ടുള്ള ചിത്ര ങ്ങള്‍, വീഡി യോ കള്‍, ആല്‍ബം ആര്‍ ക്കൈവ്, ഗൂഗിള്‍ പ്ലസ് പേജു കള്‍ എല്ലാം ഏപ്രില്‍ രണ്ടു മുതല്‍ നീക്കം ചെയ്തു തുടങ്ങും.
എന്നാല്‍ ഇവ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജില്‍ നിന്നും ഡേറ്റ ഡൗണ്‍ ലോഡ് ചെയ്യുവാനുള്ള സൗകര്യ മുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ ഒന്നിനു മുന്‍പേ അവ ഡൗണ്‍ ലോഡ് ചെയ്തി രിക്കണം.
അതേ സമയം ഗൂഗിള്‍ ഫോട്ടോസ് വിഭാഗ ത്തിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോ കളും വീഡിയോ കളും നീക്കം ചെയ്യു കയില്ല എന്നും ഗൂഗിള്‍ അറി യിച്ചു.
2019 ഫെബ്രുവരി നാലി നു ശേഷം പുതിയ ഗൂഗിള്‍ പ്ലസ് അക്കൗണ്ടു കളും പേജു കളും, കമ്മ്യൂ ണി റ്റി കളും ഇവന്റു കളും ഒരുക്കു വാനും കഴി യില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസ് ഉപ യോഗി ച്ചുള്ള ജി – സ്യൂട്ട് എക്കൗ ണ്ടുകള്‍ നില നില്‍ക്കും. ഇതില്‍ പുതിയ ഫീച്ചറുകളും ഉടന്‍ ലഭ്യ മാവും എന്നും അറിയിച്ചു.
- വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം
- ഗൂഗ്ള്‍ തിരയിളക്കം തുടങ്ങി
- ഇറാൻ ജീമെയിൽ നിരോധിച്ചു
- ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും
- ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും