ഫ്ലിപ് കാർട്ട് നിഷ്പക്ഷ ഇന്റർനെറ്റിനെ പിന്തുണച്ചു

April 15th, 2015

flipkart-epathram

മുംബൈ: എയർറ്റെൽ സീറോ ഇന്റർനെറ്റിന്റെ നിഷ്പക്ഷതയ്ക്ക് വിഘാതമാവും എന്നതിനാൽ തങൾ അതിനെ അനുകൂലിക്കുന്നില്ല എന്ന ഈകൊമേഴ്സ് രംഗത്തെ അതികായരായ ഫ്ലിപ് കാർട്ട് അറിയിച്ചു. തങ്ങളോടൊപ്പം ചേരുന്ന കമ്പനികളുടെ വെബ് സൈറ്റുകൾ സൗജന്യമായി സന്ദർശിക്കാൻ അനുവദിക്കുന്ന എയർടെൽ സീറോ എന്ന പദ്ധതിക്ക് ഇത് തിരിച്ചടിയായി. എയർടെൽ സീറോയിൽ എയർടെൽ കമ്പനി നിശ്ചയിക്കുന്ന ഫീസ് നൽകി അംഗമായാൽ എയർടെൽ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഈ വെബ് സൈറ്റുകൾ സൗജന്യമായി സന്ദർശിക്കാം. ഇത് വഴി ഇത്തരം സൈറ്റുകൾ സന്ദർശിക്കാൻ ഉള്ള സാദ്ധ്യതയും ഏറും. അതോടൊപ്പം ഇത്തരം വെബ് സൈറ്റുകൾ വഴിയുള്ള കച്ചവടവും. എന്നാൽ ഈ പദ്ധതി നിഷ്പക്ഷമായി ഇന്റർനെറ്റ് ലഭ്യമാവാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന് താത്വികമായി എതിരാണ് എന്നാണ് ഫ്ലിപ് കാർട്ടിന്റെ നിലപാട്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഇന്റർനെറ്റ് ആണ് തങ്ങളുടെ വിജയത്തിനും നിലനിൽപ്പിനും തന്നെ കാരണമായത്. ഇത് മറന്നുള്ള ഒരു സമീപനവും തങ്ങൾ സ്വീകരിക്കില്ല എന്നും ഫ്ലിപ് കാർട്ട് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ വീറ്റോ തുടരുന്നു

October 22nd, 2014

world-trade-organization-epathram

ജനീവ: ലോക വ്യാപാര സംഘടനയിൽ സമവായത്തിനുള്ള സാദ്ധ്യത തള്ളിക്കൊണ്ട് ഇന്ത്യയുടെ വീറ്റോ തുടരുന്നു. കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യ തുടരുന്ന എതിർപ്പാണ് ആഗോള വ്യാപാര കരാറിൽ എത്തിച്ചേരാനുള്ള ചൊവ്വാഴ്ച്ചത്തെ അവസാന ശ്രമങ്ങളും പരാജയപ്പെടാൻ കാരണമായത്. സംഘടനയുടെ ഇനിയുള്ള നീക്കങ്ങൾ എന്തായിരിക്കണം എന്ന ആലോചനയിലാണ് ലോക വ്യാപാര സംഘടനയുടെ തലവൻ റോബർട്ടോ അസവെടോ. ഇന്ത്യയുടെ കടുത്ത നിലപാടുകളെ തുടർന്ന് ലോക രാഷ്ട്രങ്ങൾ വിവിധ ചെറു സംഘങ്ങൾക്ക് രൂപം നൽകി ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടാനുള്ള സാദ്ധ്യത ഉണ്ടെന്ന് കരുതപ്പെടുന്നു. ഇത് ലോക വ്യാപാര സംഘടനയുടെ ഭദ്രതയെ തന്നെ ചോദ്യ ചെയ്തേക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കള്ളപ്പണം: വിവരങ്ങൾ നൽകാമെന്ന് സ്വിറ്റ്സർലൻഡ്

October 16th, 2014

swiss-banking-secrecy-to-end-epathram

ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ ഇന്ത്യാക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി വെളിപ്പെടുത്താം എന്ന് സ്വിസ് അധികൃതർ സമ്മതിച്ചു. കള്ളപ്പണത്തിന് എതിരെയുള്ള ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിന് ഏറെ സഹായകരമായ ഒരു നിലപാടാണ് ഇത്. സ്വിറ്റ്സർലൻഡ് സർക്കാരിന്റെ അന്താരാഷ്ട്ര ധനകാര്യ സെക്രട്ടറിയും ഇന്ത്യൻ റെവന്യു സെക്രട്ടറി ശക്തികാന്ത ദാസും തമ്മിൽ ബേണിൽ വെച്ചു നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യക്ക് ഏറെ ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമൃതാനന്ദമയി ആശ്രമത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ ശിഷ്യ

February 19th, 2014

ന്യൂയോര്‍ക്ക്: മാതാ അമൃതാനന്ദമയിയേയും അവരുടെ ആശ്രമത്തെയും കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ശിഷ്യയും ഓസ്ട്രേലിയക്കാരിയുമായ ഗായത്രി എന്ന ഗെയ്ല് ട്രെഡ്‌വെലിന്റെ പുസ്തകം. ഹോളി ഹെൽ: എ മെമ്മറി ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്‌നസ്സ് എന്നാണ് പുസ്തകത്തിന്റെ പേര്‍. “സര്‍വ്വാശ്ലേഷിയായ വിശുദ്ധ” എന്നാണ് അമൃതാനന്ദമയിയെ അവര്‍ വിശേഷിപ്പിക്കുന്നത്. അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ലൈംഗിക ചൂഷണങ്ങളുടേയും, സാമ്പത്തിക ഇടപാടുകളേയും, ഭക്തിയുടെ പേരിലുള്ള കാപട്യങ്ങളെയും കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. അമൃതാനന്ദമയിയുടെയും ആശ്രമത്തിലെ അന്തേവാസികളുടേയും പെരുമാറ്റത്തിലെ ദൂഷ്യങ്ങൾ, പൂര്‍വ്വാശ്രമത്തില്‍ “ബാലു” എന്ന് പേരുള്ള ആശ്രമത്തിലെ മുതിര്‍ന്ന സ്വാമി തന്നെ ക്രൂരമായ ലൈംഗിക പീഢനത്തിനിരയാക്കിയതായി അവര്‍ ആരോപിക്കുന്നു.

മനസ്സും ശരീരവും ഈശ്വരനില്‍ അര്‍പ്പിച്ച് ആത്മീയ ജീവിതം ആഗ്രഹിച്ചെത്തിയ താന്‍ ക്രൂരമായ ബലാത്സംഗത്തിനും മറ്റു രീതിയിലുള്ള പീഢനങ്ങള്‍ക്കും ഇരയായതായി അവര്‍ വിശദീകരിക്കുന്നു. ശാരീരികമായും മാനസികമായും അന്തേവാസികളെ പീഡിപ്പിക്കുന്നതായും അമൃതാനന്ദമയിക്ക് സ്വാമിമാരുമായി ബന്ധം ഉണ്ടെന്നും ഗെയ്ല് ട്രെഡ്‌വെല്‍ പറയുന്നു. ആശ്രമത്തില്‍ ചേരുന്ന വിദേശികളില്‍ നിന്നും പണം വാങ്ങിയിരുന്നതായും ഇവര്‍ പറയുന്നുണ്ട്. ആശ്രമത്തിലേക്കെത്തുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇവരുടെ ഒമ്പതംഗ കുടുമ്പത്തിലേക്കാണ് പോകുന്നത് എന്ന് പുസ്തകത്തിൽ ആരോപണമുണ്ട്. പണത്തോടും സ്വര്‍ണ്ണത്തോടും ആര്‍ത്തി കാട്ടുന്ന സ്ത്രീയാണ് അമൃതാനന്ദമയി എന്ന് ആരോപിക്കുന്നതോടൊപ്പം കൂടുതല്‍ പണം സംഭാവന ചെയ്യുന്നവരോട് അമ്മക്ക് പ്രത്യേക താല്പര്യം ഉണ്ടെന്നും ഗ്രന്ഥകാരി പറയുന്നു.

1958-ല്‍ ആസ്ട്രേലിയയില്‍ ജനിച്ച ഗെയ്ല് ഇരുപത്തൊന്നാം വയസ്സിലാണ് അമൃതാനന്ദമയി ആശ്രമത്തില്‍ എത്തുന്നത്. ഗായത്രി എന്ന പേരു സ്വീകരിച്ച് 20 വര്‍ഷം ഇവര്‍ ആശ്രമത്തില്‍ അമ്മയ്ക്കൊപ്പം ശിഷ്യയും സഹായിയുമായി ജീവിച്ചിരുന്നു. പ്രധാന സഹായി എന്നതിനാല്‍ 24 മണിക്കൂറും അമൃതാന്ദമയിയെ സേവിക്കല്‍ ആയിരുന്നു അവരുടെ ചുമതല. ഈ കാലയളവിലെ അനുഭവങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. 20 വര്‍ഷത്തെ ദുരിത ജീവിതം അവസാനിപ്പിച്ച് 1999-ല്‍ അവര്‍ ആശ്രമം വിട്ടെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം വര്‍ഷങ്ങളോളം തന്റെ ദുരനുഭവം തുറന്ന് പറയുവാന്‍ അവര്‍ തയ്യാറായില്ല. 2012-ല്‍ സത്നാം സിങ്ങ് എന്ന ചെറുപ്പക്കാരന്‍ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് മര്‍ദ്ദനത്തിന് ഇരയാകുകയും പിന്നീട് അറസ്റ്റ് ചെയ്ത് പേരൂര്‍ക്കട മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇയാള്‍ അവിടെ വച്ച് കൊല്ലപ്പെട്ടിരുന്നു.

ആത്മീയതയുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെയും, ലൈംഗിക ചൂഷണങ്ങളേയും കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്ന പുസ്തകം പുറത്ത് വന്നതോടെ വന്‍ വിവാദത്തിനും തുടക്കം ഇട്ടിരിക്കുകയാണ്. വിദേശത്തടക്കം വലിയ ഒരു ശിഷ്യ സമ്പത്തുള്ള അമൃതാനന്ദമയിയുടെ ആശ്രമത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹതകളെ കുറിച്ച് മുമ്പും പല വാര്‍ത്തകളും വന്നിരുന്നു എങ്കിലും 20 വര്‍ഷത്തോളം സഹവാസം അനുഷ്ഠിച്ച ഒരു സ്ത്രീ തന്റെ അനുഭവങ്ങള്‍ പറയുന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ നിരവധി ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളില്‍ ഇത്തരം ലൈംഗിക – സാമ്പത്തിക ചൂഷണങ്ങള്‍ നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വന്ന ഈ വെളിപ്പെടുത്തലുകള്‍ ആള്‍ദൈവ ആത്മീയതയില്‍ തല്പരരായ വിദേശികളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബി ഫോർ ഗൂഗ്ൾ

February 11th, 2014

google-gandhi-doodle-epathram

ന്യൂയോർക്ക് : വിപണിയിലെ മൂല്യത്തിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ആപ്പിൾ തുടരുമ്പോഴും, രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഭീമൻ അമേരിക്കൻ എണ്ണ കമ്പനി എക്സോൺ മൊബിലിനെ പിന്തള്ളിക്കൊണ്ട് ഇന്റർനെറ്റ് ഭീമൻ ഗൂഗ്ൾ രണ്ടാമതായി.
ഗൂഗ്ൾ ഷെയറുകളുടെ മൂല്യം ചെറുതായി ഇടിഞ്ഞെങ്കിലും എക്സോണിന്റെ ഷെയറുകൾ അതിലേറെ ഇടിഞ്ഞതാണ് ഗൂഗ്ൾ രണ്ടാം സ്ഥാനത്ത് എത്താൻ ഇടയാക്കിയത്.

ഷെയർ മാർക്കറ്റിൽ കച്ചവടം അവസാനിപ്പിച്ചപ്പോൾ ഗൂഗ്ളിന്റെ മൂല്യം 394 ബില്യൺ അമേരിക്കൻ ഡോളർ രേഖപ്പെടുത്തിയപ്പോൾ എക്സോൺ 388 ബില്യൺ ഡോളർ ആയിരുന്നു. ആപ്പിൾ അപ്പോഴും 472 ബില്യൺ ഡോളറുമായി ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖിലെ എണ്ണ : ചൈനയ്ക്ക് വൻ നേട്ടം

June 3rd, 2013

chinese-oil-epathram

ബാഗ്ദാദ് : 2003ലെ അമേരിക്കൻ ആക്രമണത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ലോകത്തിലേ ഏറ്റവും വലിയ എണ്ണ ഉത്പാദകരായി മാറിയ ഇറാഖുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ട ചൈന ഇറാഖിന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായി മാറി. ഇറാഖ് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതി വാങ്ങുന്നത് ചൈനയാണ്. ഒന്നര മില്ല്യൺ ബാരൽ വരും ഇത്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ ചൈന.

സദ്ദാം ഹുസൈന് എതിരെ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളാൽ മുരടിച്ച ഇറാഖിലെ എണ്ണ കച്ചവടം സദ്ദാമിന്റെ അന്ത്യത്തോടെ പുനരുദ്ധരിക്കും എന്ന് മനസ്സിലാക്കിയ ചൈന തന്ത്രപരമായി നീങ്ങിയതിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വൻ തോതിൽ ചൈനീസ് തൊഴിലാളികളെ ഇറാഖിലേക്ക് അയച്ച ചൈന തീരെ കുറഞ്ഞ നിരക്കുകളിലാണ് ഇറാഖിലെ പുതിയ സർക്കാരിൽ നിന്നും കരാറുകളിൽ ഏർപ്പെട്ടത്. പ്രതിവർഷം രണ്ട് ബില്ല്യൺ ഡോളർ ചൈന ഇറാഖിലേക്ക് ഇത്തരത്തിൽ ഒഴുക്കി.

ഇറാഖ് യുദ്ധത്തിൽ ഒരു തരത്തിലും പങ്ക്‍ വഹിക്കാതെ തന്നെ ഇറാഖ് യുദ്ധ പൂർവ്വ കച്ചവടത്തിൽ ചൈന അമേരിക്കയെ പരാജയപ്പെടുത്തിയതായാണ് അമേരിക്കൻ സൈനിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്രിക്സ് രാജ്യങ്ങളുടെ ബാങ്ക് വരുന്നു

October 3rd, 2012

brics-bank-epathram

ബെയ്ജിങ് : ലോകത്ത് പുത്തന്‍ സാമ്പത്തിക ശക്തികളായി ഉയര്‍ന്നു വരുന്നു എന്ന് പറയുന്ന ബ്രിക്സ് രാജ്യങ്ങൾ അവരുടെ സാമ്പത്തിക വിനിമയ സൌകര്യത്തിനും നിക്ഷേപക വിശ്വാസ്യതയ്ക്കും കൂടുതല്‍ കരുത്തു പകരാന്‍ പുതിയ ബാങ്കിന് രൂപം നല്‍കുന്നു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലെ പാശ്ചാത്യ അധീശത്വത്തിനെതിരെ ബ്രിക്സ് ഡെവലപ്മെന്‍റ് ബാങ്ക് എന്ന പേരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഈ സംരംഭം ലോക ബാങ്ക് പോലുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സമാന്തരമായ ബാങ്കായാണ് ബ്രിക്സ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍. ചൈനയിലെ ചോങ്ക്വിങ് പട്ടണത്തില്‍ ഈ രാജ്യങ്ങളിലെ സാമ്പത്തിക ചിന്തകര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം അംഗീകരിച്ചത്. 2012 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിയിലാണ് ഈ ആശയം ആദ്യമായി ഉയര്‍ന്നു വന്നത്. തുടര്‍ന്ന് നടന്ന ഗൗരവമായി ചര്‍ച്ചകള്‍ ആണ് ബ്രിക്സ് രാജ്യങ്ങള്‍ക്കായി ഒരു ബാങ്ക് എന്ന ലക്ഷ്യം കൈവരിക്കാനായി അംഗ രാജ്യങ്ങള്‍ ശ്രമം തുടങ്ങിയത്. ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ എച്ച്. എച്ച്. എസ്. വിശ്വനാഥനാണു നയിച്ചത്. ബാങ്ക് രൂപം നല്‍കേണ്ടതിന്റെ സൈദ്ധാന്തികവും നിയമപരവുമായ ചട്ടക്കൂടുകള്‍ രൂപവത്കരി ക്കേണ്ടതുണ്ട്. പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യേണ്ടതിനെ പറ്റി തീരുമാനം എടുക്കാന്‍ രണ്ടു ദിവസത്തെ യോഗത്തില്‍ ധാരണയായി. അന്തിമ തീരുമാനം ദക്ഷിണാഫ്രിക്കയിലെ 2013 ഉച്ചകോടിക്ക് മുമ്പുള്ള യോഗത്തില്‍ ഉണ്ടാകുമെന്നു കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

കൌശിൿ ബസു ലോക ബാങ്ക്‍ ചീഫ് ഇകൊണോമിസ്റ്റായി

September 6th, 2012

kaushik-basu-epathram

ന്യൂയോർക്ക് : ഏതാനും മാസങ്ങൾ മുൻപ് വരെ ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേശകനായിരുന്ന കൌശിൿ ബസു ലോക ബാങ്കിന്റെ ചീഫ് ഇകൊണോമിസ്റ്റായി നിയമിതനായി. 60 കാരനായ ബസു ഒക്ടോബർ 1 മുതൽ തന്റെ പുതിയ തസ്തികയിൽ പ്രവർത്തനം ആരംഭിക്കും എന്ന് ലോക ബാങ്ക്‍ ഗ്രൂപ്പ് പ്രസിഡണ്ട് ജിം യോങ്ങ് കിം അറിയിച്ചു.

ലണ്ടൻ സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ നിന്നും പി. എച്ച്. ഡി. കരസ്ഥമാക്കിയ ബസു 1992ൽ ഡെൽഹി സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ സെന്റർ ഫോർ ഡെവെലപ്മെന്റ് ഇകൊണോമിക്സ് സ്ഥാപിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാംസങ് ഗ്യാലക്‌സി നോട്ട് 2 വിപണിയിലേക്ക്

August 30th, 2012

samsung galaxy note2-epathram
ന്യൂഡല്‍ഹി:സാംസങ്  ഗ്യാലക്‌സി നോട്ട് 2 പുറത്തിറക്കി. ഈയിടെ  ആപ്പിളുമായുളള കോടതിയുദ്ധത്തില്‍ സാംസങ്ങിന് തിരിച്ചടി നേരിട്ടിരുന്നു. കോടിക്കണക്കിനു രൂപ ആപ്പിളിന് നഷ്ടപരിഹാരമായി സാംസങ് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു അതിനു തൊട്ടു പിറകെയാണ്  ബെര്‍ലിനില്‍  നടക്കുന്ന രാജ്യാന്തര ഇലക്ട്രോണിക്‌സ് ഷോയില്‍ സാംസങ്  ഗ്യാലക്‌സി നോട്ട് 2  പ്രകാശനം ചെയ്ത് തങ്ങളുടെ പ്രതാപത്തിന് ഒരു മങ്ങലും ഉണ്ടായിട്ടില്ല എന്ന് തെളിയിച്ചത്.

1.6 ജിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ എക്‌സിനോസ് 4412 പ്രോസസര്‍ ഉള്ള പുതിയ ടാബ് ലെറ്റില്‍  5.5 ഇഞ്ച് 1280 720 ആമോഎല്‍ഇഡി ഡിസ്‌പ്ലേയും . ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് പുതിയ ടാബിലുള്ളത്. 16, 32, 64 ജിബി എന്നിങ്ങനെയാണു സ്‌റ്റോറേജ് കപ്പാസിറ്റി. 8 മെഗാ പിക്സല്‍  ക്യാമറയാണു പുറകിലുള്ളത്. ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്, 1.5 ജിബി റാം തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്. 128 രാജ്യങ്ങളില്‍ ഗ്യാലക്‌സി നോട്ട് 2 ലഭ്യമാക്കുമെന്ന് സാംസങ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഒക്ടോബറില്‍ മാത്രമേ മാര്‍ക്കറ്റിലെത്തൂ.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on സാംസങ് ഗ്യാലക്‌സി നോട്ട് 2 വിപണിയിലേക്ക്

3 of 1023410»|

« Previous Page« Previous « ഹാരിയുടെ നഗ്ന ചിത്രം പ്രസിദ്ധീകരിച്ച ദി സണ്‍ പത്ര ത്തിന് എതിരെ പരാതികളുടെ പ്രവാഹം
Next »Next Page » മൈക്രോസോഫ്റ്റ് ലോഗോ മാറ്റുന്നു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine