ലൈക്കടിക്കാത്ത ഫെയ്സ്ബുക്ക് ഓഹരി

August 18th, 2012

people-on-facebook-epathram

ന്യൂ യോര്‍ക്ക്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മേഖലയിലെ തലതൊട്ടപ്പനായ ഫേസ്‌ബുക്കിന്റെ ഓഹരിക്ക് വന്‍ തകര്‍ച്ച. വമ്പന്‍ പ്രതീക്ഷയോടെ ഓഹരി വിപണിയിലേക്ക് കഴിഞ്ഞ മെയ് മാസത്തില്‍ പ്രവേശിച്ച ഫേസ്‌ബുക്കിനു ഈ രംഗത്ത്  അടിതെറ്റുന്നതായാണ് സൂചന. തുടക്കത്തില്‍ 38 ഡോളറില്‍ തുടങ്ങിയ വില 19.83 ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പു കുത്തുക യായിരുന്നു

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ലൈക്കടിക്കാത്ത ഫെയ്സ്ബുക്ക് ഓഹരി

ക്യാൻസർ മരുന്നിന് വില വർദ്ധിപ്പിക്കാൻ അമേരിക്കൻ സമ്മർദ്ദം

July 15th, 2012

medicine-epathram

വാഷിങ്ടണ്‍ : നിലവില്‍ ഇന്ത്യയില്‍ വിറ്റു വരുന്ന കാന്‍സര്‍ മരുന്നിന്റെ വില വളരെ കുറവാണെന്നും ഉടന്‍ തന്നെ ഈ മരുന്ന് വില കൂട്ടണമെന്നും ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്നാല്‍ അമേരിക്കയില്‍ ചികിത്സാ രംഗത്തെ ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് പ്രസിഡന്റ് ഒബാമ. ബെയര്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് പേറ്റന്റുള്ള നെക്സവര്‍ എന്ന മരുന്നിന് ബദലായി വില കുറഞ്ഞ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഹഫിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഒബാമയുടെ ഇരട്ടത്താപ്പ് പുറത്തായത്. രണ്ടാഴ്ച മുമ്പ് യു. എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ തെരേസ റിയ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കി ആയിരുന്നു അന്വേഷണം. ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് ‍ താക്കീതു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാൻ : ഇന്ത്യക്ക് അമേരിക്ക 6 മാസം സമയം അനുവദിച്ചു

June 15th, 2012

IRAN-OIL-epathram

വാഷിംഗ്ടൺ : ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യക്ക് നൽകിയ ഇളവ് വെറും 6 മാസത്തേയ്ക്ക് മാത്രമാണ് എന്ന് അമേരിക്ക വ്യക്തമാക്കി. 6 മാസം സമയത്തിനുള്ളിൽ ഇന്ത്യ ഇറാനു മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കണം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് ഒബാമ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഗണ്യമായ കുറവ് വരുത്തി എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ അടക്കം 7 രാജ്യങ്ങളെ അമേരിക്ക നടപടികളിൽ നിന്നും വിമുക്തമാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്പെയിനിലെ ബാങ്കുകള്‍ നഷ്ടത്തില്‍; രക്ഷാപദ്ധതിയുമായി യൂറോ രാജ്യങ്ങള്‍

June 12th, 2012

spain-banking-woes-epathram
ലണ്ടന്‍: റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങി, കിട്ടാക്കടം പെരുകിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഇപ്പോള്‍  സ്പെയിനിലെ ബാങ്കുകള്‍. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ സാമ്പത്തിക മാന്ദ്യത്തില്‍ സ്പെയിന്‍ കടപുഴകി വീഴുമെന്നും അങ്ങനെ സംഭവിച്ചാല്‍ യൂറോ രാജ്യങ്ങളെ  വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കും എന്ന  കാരണത്താല്‍ 10,000 കോടി യൂറോ സാമ്പത്തിക സഹായമായി നല്‍കാന്‍ യൂറോ മേഖലയിലെ രാജ്യങ്ങള്‍ തീരുമാനിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികള്‍ മുന്നേറ്റം പ്രകടമാക്കി. എന്നാല്‍ ഈ സാമ്പത്തിക സഹായം യൂറോ മേഖലയിലെ രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു

May 22nd, 2012

anti nato strike chicago-epathram

ഷികാഗോ: അമേരിക്കയില്‍ ആന്റി നാറ്റോ പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച വീണ്ടും ഷികാഗോ തെരുവ് പടിച്ചെടുത്തു. കഴിഞ്ഞ ദിവസം നാറ്റോ വിരുദ്ധ സമരത്തിനിടെ പോലിസ്‌ അതി ക്രൂരമായ ആക്രമണം നടത്തുകയും എഴുപത് പേരെ അറസ്റ്റ്‌ചെയ്‌തു കൊണ്ടുപോകുകയും ചെയ്തിരുന്നു. പോലിസ്‌ നരനായാട്ടില്‍ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതിനെതിരെ ഉണ്ടായ പ്രതിഷേധമായാണ്  വീണ്ടും പ്രക്ഷോഭകാരികള്‍ ഷിക്കാഗോ തെരുവ് പിടിച്ചെടുത്തത്. എന്നാല്‍ പോലിസ്‌ നടപടിയെ പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് തുടങ്ങി 60ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന നാറ്റോ സമ്മേളനം നടക്കുന്ന ബോയിംഗ് സെന്ററിനു മുന്നിലാണ് ഇരുന്നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച തടിച്ചു കൂടിയത്. ‘ഞങ്ങളെ തടയാനാവില്ല, പുതിയ ഒരു ലോകം സാധ്യമാണ്’ എന്ന് മുദ്രാവാക്യം വിളിച്ച സമരക്കാര്‍, പ്രതീകാത്മക ബോംബുകള്‍ എറിയുകയും നീണ്ട വര്‍ണ്ണപേപ്പറുകള്‍ മുകളിലേക്ക് പറപ്പിക്കുകയും ചെയ്തു. റോഡില്‍ മരിച്ചതു പോലെ കിടക്കുകയും കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മരിച്ചു കിടക്കുന്നവരുടെ ശരീരത്തിന് ചുറ്റും ചോക്ക് കൊണ്ട് വരയിടുകയും ചെയ്തു. ഇതേ സമയം ഒരാള്‍ മെഗാഫോണിലൂടെ ഭരണകൂടത്തിന്‍റെ യുദ്ധക്കൊതിക്കെതിരെ മുദ്രാവാക്യം വിളിച്ചു പറയുക തുടങ്ങിയ വ്യത്യസ്തമായ സമര പരിപാടികള്‍ക്കാണ് ബോയിംഗ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.
ബാരിക്കേഡുകള്‍ ഉയര്‍ത്തി കനത്ത സന്നാഹങ്ങളോടെയാണ് പോലീസ്  ബോയിംഗ് സെന്ററിനു മുമ്പില്‍ സമരക്കാരെ നേരിട്ടത്‌. പോലീസ് ആവശ്യപ്പെട്ടിട്ടും പ്രക്ഷോഭകര്‍ തെരുവില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ല തുടര്‍ന്ന് പോലീസ് ഒഴിപ്പിക്കല്‍ ആരംഭിക്കുകയായിരുന്നു അതോടെ സംഘര്‍ഷമായി സമരത്തിനെതിരെ ക്രൂരമായ മര്‍ദ്ദന മുറകളാണ് പോലീസ് പുറത്തെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തില്‍ പിടിയിലായവരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാഹൂ സി. ഇ. ഒ. സ്കോട്ട് തോംസണ്‍ രാജിവച്ചു

May 15th, 2012

yahoo-ceo-scott-thompson-epathram
ന്യൂയോര്‍ക്ക് :ഇല്ലാത്ത കംപ്യൂട്ടര്‍ സയന്‍സ് ബിരുദം ബയൊഡാറ്റയില്‍ ഉള്‍പ്പെടുത്തിയത്തിന്റെ പേരില്‍  പ്രമുഖ ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിന്‍ സ്ഥാപനം യാഹൂവിന്‍റെ ചീഫ് എക്സിക്യുട്ടിവ് സ്കോട്ട് തോംസണ്‍ രാജിവച്ചു. വിശദമായ അന്വേഷണത്തില്‍ തന്റെ ബിരുദം കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നാണു രാജി. ഗ്ലോബല്‍ മീഡിയ തലവന്‍ റോസ് ലെവിന്‍സണെ പകരമായി നിയമിച്ചു. ഫ്രെഡ് അമോറസെയാണു പുതിയ യാഹൂ ചെയര്‍മാന്‍. ചെലവു ചുരുക്കലിന്‍റെ ഭാഗമായി ജീവനക്കാരുടെ പിരിച്ചു വിടല്‍ പരിഷ്കാരം നടത്തിയതിലൂടെ സ്കോട്ട് തോംസണ്‍ ഏറെ പഴി കേട്ടിരുന്നു. ഓണ്‍ലൈന്‍ പേമെന്‍റ് സ്ഥാപനം പേപാലിന്‍റെ പ്രസിഡന്‍റായിരുന്ന തോംസണ്‍ 2011 സെപ്റ്റംബറിലാണു യാഹൂവിന്‍റെ മേധാവിയായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on യാഹൂ സി. ഇ. ഒ. സ്കോട്ട് തോംസണ്‍ രാജിവച്ചു

കോപ്പിയടിയിൽ ഇന്ത്യ മുൻപന്തിയിൽ

May 2nd, 2012

pirated-books-bombay-epathram

വാഷിംഗ്ടൺ : അമേരിക്ക തയ്യാറാക്കിയ ബൌദ്ധിക സ്വത്ത് സംരക്ഷണം, പകർപ്പവകാശ ലംഘനം തടയൽ എന്നിങ്ങനെയുള്ള നിയമ നടപടികളിൽ എറ്റവും ശുഷ്ക്കാന്തി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചു. അർജന്റീന, കാനഡ, അൾജീരിയ, ചിലി, ഇൻഡോനേഷ്യ, ഇസ്രായേൽ, പാക്കിസ്ഥാൻ, തായ് ലൻഡ്, ഉക്രെയിൻ, വെനസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ.

റഷ്യ കഴിഞ്ഞ 16 വർഷമായി ഈ പട്ടികയിൽ ഉണ്ട്. ചൈന 8 വർഷവും. പകർപ്പവകാശ സംരക്ഷണത്തിനായി ഫലപ്രദമായ നിയമ നടപടികൾ സ്വീകരിച്ച സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളെ ഇത്തവണ പട്ടികയിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമ്പദ്ഘടന ലോലമെന്ന് ഐ.എം.എഫ്.

April 18th, 2012

imf-epathram

വാഷിംഗ്ടൺ : ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് മെച്ചപ്പെട്ട് വരുന്നുണ്ടെങ്കിലും അപകട സാദ്ധ്യത ഇപ്പോഴും നിലനിൽക്കുന്നു എന്നും സമ്പദ്ഘടന അത്യന്തം ലോലമാണ് എന്നും അന്താരാഷ്ട്ര നാണയ നിധി അറിയിച്ചു. അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ വന്ന ഗുണകരമായ മാറ്റവും യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുടെ അപകട സാദ്ധ്യത കുറഞ്ഞതും ആഗോള വളർച്ചാ നിരക്കിനെ സഹായിച്ചു. എണ്ണ വിലയിൽ വന്നേക്കാവുന്ന വർദ്ധനയോ യൂറോപ്പിലെ കട പ്രതിസന്ധിയോ ലോക സമ്പദ് വ്യവസ്ഥയെ വീണ്ടും വൻ പ്രതിസന്ധിയിൽ എത്തിച്ചേക്കാം എന്നും ഐ. എം. എഫ്. മുന്നറിയിപ്പ് നൽകുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോകബാങ്ക് പ്രസിഡന്റായി ജിം യോങ് കിംനെ തെരഞ്ഞെടുത്തു

April 17th, 2012

വാഷിംഗ്‌ടണ്: ലോകബാങ്കിന്റെ പുതിയ പ്രസിഡന്റായി യു എസ് പൌരനും കൊറിയന്‍ വംശജനുമായ ജിം യോങ് കിമ്മിനെ തെരഞ്ഞെടുത്തു. അമേരിക്കയുടെ പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചു അതോടെ ദക്ഷിണാഫ്രിക്കയുടെ നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ നാമനിര്‍ദേശം ചെയ്ത ഞ്യോസി ഒകോഞോ ല്വീലയെ ജിം യോങ്ങ് കിം പിന്തള്ളി ജൂലൈ ഒന്നിനാണ് കിം സ്ഥാനമേറ്റെടുക്കുക. അഞ്ച് വര്‍ഷമാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ കാലാവധി. നൂറ്റിയെണ്‍പത്തിയേഴ് രാഷ്ട്രങ്ങള്‍ ലോകബാങ്കില്‍ അംഗങ്ങളാണ്. അംഗത്വമുള്ള എല്ലാ രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എണ്ണ കച്ചവടം ഇല്ലെങ്കിലും ഇറാൻ തളരില്ലെന്ന് നെജാദ്

April 11th, 2012

mahmoud-ahmadinejad-epathram

ടെഹറാൻ : എണ്ണ കച്ചവടം തടഞ്ഞ് ഇറാനെ തളർത്താൻ ആരും നോക്കേണ്ട എന്ന് ഇറാനിയൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചു. യൂറോപ്യൻ യൂണിയൻ ഇറാനു മേൽ എണ്ണ ഉപരോധം നടപ്പിലാക്കുന്നതിന് മുൻപു തന്നെ പ്രതികാര നടപടി എന്നവണ്ണം ഇറാൻ എണ്ണ കയറ്റുമതി ചെയ്യുന്നത് നിർത്തി വെച്ച മൂന്നാമത്തെ രാജ്യമായി ഗ്രീസ് മാറിയതിനെ തുടർന്നാണ് നെജാദ് ഈ പ്രസ്താവന നടത്തിയത്. ബ്രിട്ടനും ഫ്രാൻസുമാണ് ഇറാന്റെ എണ്ണഊപരോധം നേരിടുന്ന മറ്റു രാജ്യങ്ങൾ. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് യൂറോപ്യൻ യൂണിയൻ നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിരോധനം ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.

ഇറാൻ ആണവ ആയുധങ്ങൾ നിർമ്മിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യൂറോപ്യൻ യൂണിയൻ ശിക്ഷാ നടപടി സ്വീകരിച്ചത്. എന്നാൽ പാശ്ചാത്യ ലോകത്തിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നാണ് ഇറാന്റെ നിലപാട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 1034510»|

« Previous Page« Previous « ഇന്ത്യൻ എംബസിക്ക് ബോംബ് ഭീഷണി
Next »Next Page » ഇന്തോനേഷ്യയില്‍ വന്‍ ഭൂചനം, കേരളവും വിറച്ചു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine