ലണ്ടന്‍: പാപ്പരായി പ്രഖ്യാപിച്ചു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന് അടയ്ക്കാനുള്ള 65,000 പൗണ്ടിന്റെ ബില്ലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐ. പി. എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. മുന്‍ ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ ക്രിസ് കയേന്‍സിനൊപ്പം കോടതി വിധി പ്രതീക്ഷിച്ചിരിക്കെയാണ് ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.
2010ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തിയപ്പോള്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്ഥാപനമായ പെയ്ജ് ഗ്രൂപ്പിന് മോഡി പണം നല്‍കാനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആണ് കേസ്.
മോഡിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കുന്നത് എന്ന് സെക്യൂരിറ്റി കമ്പനിയുടെ ചെയര്‍മാന്‍ സ്റ്റുവേര്‍ട്ട് പെയ്ജ് പറഞ്ഞു.