ക്രൂഡോയില്‍ വില കുതിച്ചുയരും

February 20th, 2012

oil-price-epathram

തെഹ്‌റാന്‍: ആറ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി റദ്ദാക്കുന്നതിന്റെ മുന്നോടിയായി ബ്രിട്ടനും ഫ്രാന്‍സിനുമുള്ള എണ്ണ വിതരണം ഇറാന്‍ നിര്‍ത്തിയതോടെ ഏഷ്യന്‍ വിപണികളില്‍ ഇപ്പോള്‍ ബാരലിന് 121.10 ഡോളര്‍ എന്നുള്ളത് ഇനിയും കുതിച്ചുയരാന്‍ സാദ്ധ്യത. ഇറാന്റെ ആണവപരീക്ഷണങ്ങള്‍ തടയിടാന്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ശക്തമായ സാമ്പത്തിക നിയന്ത്രണ നടപടികളുമായി മുന്നേറുന്ന യൂറോപ്യന്‍ യൂനിയന്റെ തീരുമാനത്തിനെതിരേയുള്ള പ്രതിഷേധമായാണ് ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കുന്നതെന്ന്  ഞായറാഴ്ച ഇറാന്‍ പ്രഖ്യാപിച്ചത്. സമാധാന ആവശ്യത്തിനാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നത് എന്നും അതിനാല്‍ ആണവ പരിപാടിയിമായി മുന്നോട്ട് തന്നെ പോകുമെന്നും ഇറാന്‍ പ്രസ്താവിച്ചു. എന്നാല്‍ ഇറാന്റെ പരീക്ഷണങ്ങള്‍ സൈനികപരമായ ലക്ഷ്യത്തോടെയാണ് എന്നും അതിനെ തടയേണ്ടത് ലോക സമാധാനത്തിന് അത്യാവശ്യമാണെന്നാണ്  അമേരിക്കയും, ഇസ്രായേലും കുറ്റപ്പെടുത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ സമ്മര്‍ദ്ദം : ഇന്ത്യ ഇറാന്‍ വ്യാപാരത്തിന് മറുവഴി കണ്ടെത്തി

February 18th, 2012

ന്യൂഡല്‍ഹി : അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനുമായി പണമിടപാട്‌ നടത്തുന്നത് ദുഷ്ക്കരമായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും പണം സ്വീകരിക്കാന്‍ ഇന്ത്യ മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക്‌ കയറ്റുമതി ചെയ്ത വ്യാപാരികള്‍ക്ക്‌ ഇറാനില്‍ നിന്നും വന്‍ തുകയാണ് ലഭിക്കാന്‍ കുടിശ്ശിക ഉള്ളത്. ഇത് ഏതാണ്ട് മൂന്നു ബില്യന്‍ ഡോളര്‍ വരും. നേരത്തെ ഇറാനില്‍ നിന്നും പണം ലഭിച്ച മാര്‍ഗ്ഗം അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടഞ്ഞ സാഹചര്യത്തില്‍ മറ്റൊരു സംവിധാനം ഉടന്‍ നടപ്പില്‍ വരുത്തും എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് എന്ന് ഇന്ത്യന്‍ കയറ്റുമതി വ്യാപാരികളുടെ സംഘടനയുടെ പ്രസിഡണ്ട് റഫീഖ്‌ അഹമ്മദ്‌ അറിയിച്ചു. ഇത് പ്രകാരം വ്യാപാരികള്‍ക്ക്‌ ഇന്ത്യന്‍ രൂപയായി തന്നെ പണം ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദേശ കറന്‍സി വ്യാപാരം ഹറാം

February 18th, 2012

malaysian-currency-epathram

ക്വാലാലമ്പൂര്‍ : വിദേശ കറന്‍സികള്‍ വില്‍പ്പന നടത്തി ലാഭം ഉണ്ടാക്കുന്നത്‌ ഇസ്ലാമിക ശരിയത്ത്‌ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും അതിനാല്‍ ഈ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് മുസ്ലിംകള്‍ക്ക് ഹറാം ആണെന്നും മലേഷ്യയിലെ ദേശീയ ഫത്വ സമിതി അറിയിച്ചു.

ഇത്തരം വ്യാപാരം കറന്‍സിയുടെ വിലയുടെ ഊഹക്കച്ചവടം ആണെന്ന് തങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി സമിതി പറഞ്ഞു. ഇത് ഇസ്ലാമിന് എതിരാണ്. എന്നാല്‍ കറന്‍സി സ്വാഭാവികമായി വിനിമയം ചെയ്യുന്നതോ സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി കൈമാറുന്നതോ തെറ്റല്ല എന്നും സമിതി വ്യക്തമാക്കി. കാരണം ഇത്തരം ഇടപാടുകളില്‍ ഊഹക്കച്ചവടമോ കച്ചവട ലാഭത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമോ നിലനില്‍ക്കുന്നില്ല എന്ന് സമിതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്‍ഡോ ഇറാന്‍ എണ്ണ വ്യാപാരം : അമേരിക്കയ്ക്ക് ആശങ്ക

February 15th, 2012

IRAN-OIL-epathram

വാഷിംഗ്ടണ്‍ : ഇറാന് എതിരെയുള്ള ഉപരോധത്തില്‍ മറ്റ് രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും പങ്ക് ചേരും എന്ന് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവില്‍ ഗണ്യമായ കുറവ്‌ വരുത്തും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള വ്യാപാരം ഇറാനുമായി തുടരുന്നതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പില്ല. ഇറാന്റെ ആണവ പദ്ധതികള്‍ക്ക്‌ കരുത്ത്‌ പകരുന്ന എണ്ണ കച്ചവടം തടയുക എന്നതാണ് ഉപരോധത്തിന്റെ ലക്‌ഷ്യം. അല്ലാതെ ഭക്ഷണവും മരുന്നുമൊക്കെ ഇറാനില്‍ എത്തുന്നത്‌ തടയുകയല്ല എന്നും അമേരിക്കന്‍ വക്താവ്‌ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. പ്രതിമാസം 1.2 കോടി ബാരല്‍ ക്രൂഡ്‌ ഓയില്‍ ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സര്‍ക്കോസി മുടിയനായ പ്രസിഡന്‍റ്

February 7th, 2012

nicolas-sarkozy-epathram
പാരിസ്‌: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ദൈനംദിന ചെലവുകള്‍ക്കായി   പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നത് വിവാദമായിരിക്കുന്നു. ഒരു പ്രസിഡന്റ് ഇങ്ങനെ  ദുര്‍ ചെലവ് വരുത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നാണ് ഫ്രാന്‍സില്‍ പൊതുവെയുള്ള ജന സംസാരം. പ്രസിഡന്‍റ് കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍   121 ആഢംബര കാറുകളാണ് അകമ്പടിയായി പോകുന്നത്. കൂടാതെ ഭക്ഷണത്തിന് മാത്രം 10000 പൌണ്ടാണ് ഒരു ദിവസത്തെ സര്‍ക്കോസിയുടെ ചെലവ്. കാറുകളുടെ ഇന്ധനത്തിനായി സര്‍ക്കോസിയ്ക്ക് ചെലവാകുന്നത് രണ്ടേമുക്കാല്‍ ലക്ഷം പൌണ്ടാണ്. “മണി ഫ്രം ദ സ്റ്റേറ്റേറ്റ്” എന്ന പുസ്‌തകത്തിലാണ്  സര്‍ക്കോസിയുടെ ഈ ദുര്‍ ചിലവിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം വന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആപ്പിള്‍ ഒന്നാമത്‌

February 1st, 2012

ന്യൂയോര്‍ക്ക് : ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള മൊത്തം കമ്പ്യൂട്ടര്‍ വിപണിയില്‍ 16 വര്‍ധനയുണ്ടാക്കി ആഗോള കമ്പ്യൂട്ടര്‍ വിപണിയില്‍ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തി. ഐപാഡുകളുടെ മികച്ച വില്‍പ്പനയാണ് ആപ്പിളിന് ഗുണകരമായത്. ടാബ്‌ലെറ്റുകളെ കൂടാതെ വിപണി കൈവരിച്ച വളര്‍ച്ച 0.4 ശതമാനം മാത്രമാണ്. നാലാം പാദത്തില്‍ എച്ച്‌പിയെ (ഹ്യൂലറ്റ് പക്കാഡ്) പിന്നിലാക്കിയാണ് ആപ്പിള്‍ ഒന്നാം സ്ഥാനത്തേക്ക്‌ മുന്നേറിയത്. പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ കനാലിസ് ഈ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ ഇറാനോടൊപ്പം

January 31st, 2012

nejad-pranab-epathram

വാഷിംഗ്ടണ്‍ : അമേരിക്കയും യൂറോപ്യന്‍ സഖ്യവും ഇറാനെതിരെ നടപ്പിലാക്കിയ എണ്ണ കയറ്റുമതി നിരോധനത്തെ ഇന്ത്യ വക വെയ്ക്കില്ല എന്ന് വ്യക്തമാക്കി. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയിലാണ് ഇന്ത്യന്‍ ധന മന്ത്രി പ്രണബ് മുഖര്‍ജി ഈ കാര്യം വെളിപ്പെടുത്തിയത്‌. ഇറാനില്‍ നിന്നും ഇന്ത്യ തുടര്‍ന്നും എണ്ണ ഇറക്കുമതി ചെയ്യും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 12 ശതമാനവും ഇറാനില്‍ നിന്നും എത്തുന്നതാണ്. അതിനാല്‍ തന്നെ ഇറാന്റെ എണ്ണ വേണ്ടെന്നു വെയ്ക്കാന്‍ ഇന്ത്യക്കാവില്ല.

എന്നാല്‍ അമേരിക്ക നടപ്പിലാക്കിയ നിരോധനത്തെ മറികടന്ന് ഇറാനുമായി ഇടപാട്‌ നടത്തുന്നത് ദുഷ്ക്കരമാണ്. കാരണം ഇറാന്‍റെ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട്‌ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് എതിരെ തങ്ങള്‍ നടപടി സ്വീകരിക്കും എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന് എതിരെയുള്ള ഉപരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ധന മന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുമ്പ് നടത്തിയ ഇന്ത്യയുടെ ഈ പ്രഖ്യാപനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊഡാക്‌ കമ്പനി പാപ്പരാക്കണം എന്നാവശ്യപെട്ട് ഹര്‍ജി നല്‍കി

January 20th, 2012

ന്യൂയോര്‍ക്ക്‌:ഒരു നൂറ്റാണ്ടു മുമ്പു ഛായാഗ്രഹണം ജനകീയമാക്കിയ, ഫോട്ടോഗ്രഫി വിപ്ലവത്തിനു തുടക്കംകുറിച്ച ഈസ്‌റ്റ്മാന്‍ കൊഡാക്‌ പാപ്പരാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്  ഹര്‍ജി നല്‍കി. പാപ്പരായി പ്രഖ്യാപിച്ച്‌ നിയമസംരക്ഷണം നല്‍കണമെന്നാണ്‌ കമ്പനിയുടെ ആവശ്യം. സിറ്റി ഗ്രൂപ്പില്‍നിന്നു ലഭിച്ച 95 കോടി ഡോളര്‍ ഉപയോഗിച്ച്‌ ലാഭകരമായ പുനരുദ്ധാരണത്തിനു നടപടി തുടങ്ങിയ സാഹചര്യത്തിലാണ്‌ അവര്‍ നിയമസംരക്ഷണത്തിനായി കോടതിയെ സമീപിച്ചത്‌. തൊണ്ണൂറുകളില്‍ യു.എസ്‌. വിപണിയുടെ കുത്തകക്കാരായിരുന്നു കൊഡാക് ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തില്‍ കാലിടറുകയായിരുന്നു. എണ്‍പതുകളില്‍ 1.45 ലക്ഷം ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ സാമ്പത്തിക മാന്ദ്യം വന്നതോടെ  ഇപ്പോള്‍ ശേഷിക്കുന്നത്‌ വെറും  19,000 പേര്‍ മാത്രമാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

വൈറ്റ്‌ ഹൗസിനു നേരെ പുക ബോംബ്‌ എറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ നടപടി

January 19th, 2012

white-house-epathram

വാഷിംഗ്‌ടണ്‍: ലോകത്ത്‌ ഏറ്റവും സുരക്ഷയുള്ള മന്ദിരമെന്ന് പറയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിലേക്ക് ‘വാള്‍സ്‌ട്രീറ്റ്‌’ പ്രക്ഷോഭകാരികള്‍ പുക ബോംബ്‌ എറിഞ്ഞു‌. ഇതേത്തുടര്‍ന്ന്‌ ഒരു മണിക്കൂറോളം വൈറ്റ്‌ ഹൗസ്‌ അടച്ചിട്ടു. ആയിരത്തോളം വരുന്ന ‘വാള്‍സ്‌ട്രീറ്റ്‌’ പ്രക്ഷോഭകാരികള്‍ വൈറ്റ്‌ ഹൗസിനു മുന്നില്‍ പ്രകടനം നടത്തുന്നതിനിടെയാണു സംഭവം‌. ബോംബ്‌ വീണതിനെത്തുടര്‍ന്ന്‌ വൈറ്റ് ഹൗസ്‌ ഉദ്യോഗസ്ഥര്‍   പരിഭ്രാന്തിയിലായി, ഉടന്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേത്തുടര്‍ന്നു സമീപത്തെ റോഡുകള്‍ പോലീസ്‌ ഒഴിപ്പിച്ചു. പ്രക്ഷോഭകാരികളെയും പിരിച്ചയച്ചു. ഈ സമയം പ്രസിഡന്റ്‌ ബരാക്‌ ഒബാമയും കുടുംബവും വൈറ്റ്‌ ഹൗസിലുണ്ടായിരുന്നില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ അനിശ്ചിതകാലപണിമുടക്ക് തുടരും

January 16th, 2012

nigeria-protests-epathram

ലാഗോസ്: ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ നൈജീരിയയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡി പിന്‍വലിച്ചതിനെതിര തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ അനിശ്ചിതകാലപണിമുടക്ക് അവസാനിപ്പിക്കാനായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ചര്‍ച്ചയില്‍  നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥനും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ  പണിമുടക്ക് തുടരുമെന്ന് യൂണിയന്‍ നേതാവ് അബ്ദുല്‍ വാഹിദ് ഉമര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ പരിഗണിച്ച്  തെരുവുകളില്‍ നിന്ന് പ്രതിഷേധപ്രകടനങ്ങള്‍ കഴിവതും ഒഴിവാക്കുമെന്നും വാഹിദ് ഉമര്‍ കൂട്ടിച്ചേര്‍ത്തു. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് ആറാം സ്ഥാനമുള്ള നൈജീരിയയിലെ പണിമുടക്ക് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി ഒന്നുമുതല്‍ നൈജീരിയയില്‍  ജനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന എണ്ണ സബ്സിഡി പിന്‍വലിച്ചിരുന്നു. അതോടെ ഇന്ധനത്തിന്റെ വില  ഇരട്ടിയായി. ഇതാണ്  ദാരിദ്യ്രത്തില്‍ കഴിയുന്ന ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇതിനകം  നിരവധി തവണ പ്രസിഡന്റുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ്  നടപടി പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.


- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 1156710»|

« Previous Page« Previous « പാക്ക് പ്രധാനമന്ത്രി ഗിലാനിക്കെതിരെ കോടതിയലക്ഷ്യ കേസ്
Next »Next Page » കപ്പല്‍ ദുരന്തം : കാണാതായവരുടെ എണ്ണം 29 ആയി »



  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine