ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്ക യില്‍ തുടക്കമിട്ട ലോക കപ്പ് ഫുട്ബോള്‍ മല്‍സരങ്ങളില്‍ നടന്ന രണ്ടു കളികളിലും സമനില. ആതിഥേയ രായ ദക്ഷിണാഫ്രിക്ക യും മെക്സിക്കോ യും തമ്മില്‍ നടന്ന ഉദ്ഘാടന മല്‍സരം 1 – 1 എന്ന സ്കോറില്‍ സമനില ആവുക യായിരുന്നു. കളിയുടെ അമ്പത്തി അഞ്ചാം മിനുട്ടില്‍ ദക്ഷിണാഫ്രിക്ക യുടെ ഷബാലാല നേടിയ ആദ്യ ഗോള്‍, 2010 ലോക കപ്പ് ഫുട്‌ബോളിലെ ആദ്യ ഗോള്‍ ആയി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
കളിയുടെ ഗതിക്ക് വിപരീത മായി ആതിഥേയര്‍ നേടിയ ഈ ഗോളില്‍ പിടിച്ചു വിജയത്തില്‍ എത്താം എന്ന പ്രതീക്ഷ ക്ക് തിരിച്ചടി നല്‍കി ക്കൊണ്ട് റാഫേല്‍ മാര്‍ക്കേസ് അറുപത്തി ആറാം മിനുട്ടില്‍ മെക്സിക്കോ യുടെ സമനില ഗോള്‍ നേടി. തുടര്‍ന്ന് ഇരു ടീമുകളും വന്‍ മുന്നേറ്റ ങ്ങള്‍ പലതും നടത്തി എങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന കാര്യത്തില്‍ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമായിരുന്നു.
വീണ്ടും ബലാബലം
ഗ്രൂപ്പ് എ യില്‍ രണ്ടാമത് നടന്ന ഫ്രാന്‍സ് – ഉറുഗ്വെ മല്‍സരം ഗോള്‍ രഹിത സമനില യില്‍ പിരിഞ്ഞു. വന്‍ താര നിരയുമായി കളിക്കള ത്തില്‍ എത്തിയ ഫ്രാന്‍സിന് പേരിന് ഒത്ത മികവ് പുലര്‍ത്താ നായില്ല. ഫ്രാങ്ക് റിബറി എന്ന പ്ലേ മേക്കറുടെ ശ്രമങ്ങള്‍ എല്ലാം തന്നെ ഫ്രഞ്ച് മുന്നേറ്റ നിരക്കാര്‍ അലക്ഷ്യമായ ഷോട്ടുകള്‍ ഉതിര്‍ത്തു കളഞ്ഞു കുളിക്കുക യായിരുന്നു. അദ്ധ്വാനിച്ചു കളിച്ച ഉറുഗ്വന്‍ പ്രതിരോധ മതിലില്‍ തട്ടി, കഴിഞ്ഞ ലോക കപ്പിലെ രണ്ടാം സ്ഥാനക്കാരുടെ ഗോള്‍ നീക്കങ്ങള്‍ പലതും പരാജയപ്പെട്ടു.
ചില ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഫ്രഞ്ച് പ്രതിരോധ നിര യേയും ഗോള്‍ കീപ്പ റെയും ഉറുഗ്വന്‍ സ്ട്രൈക്കര്‍മാര്‍ പല തവണ പരീക്ഷിച്ചു എങ്കിലും ഗോളിലേക്ക് എത്തുന്ന മുന്നേറ്റം ഒന്നും കാണാന്‍ കഴിഞ്ഞില്ല. കളിയുടെ എണ്‍പതാം മിനുട്ടില്‍ ഉറുഗ്വന്‍ ഡിഫന്‍ഡര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്താവുകയും ചെയ്തു.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി