ജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പിലെ ഇത് വരെ ഉള്ള കാഴ്ചകള്‍ വില യിരുത്തു മ്പോള്‍ കളി പ്രേമി കളുടെ മനസ്സില്‍ തങ്ങി നില്‍ക്കുവാന്‍ മാത്രമുള്ള ഒരു പ്രകടനവും മത്സരത്തിന് എത്തിയ ടീമുകളില്‍ നിന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇരുണ്ട കരയില്‍ ആദ്യമായി വിരുന്നെത്തിയ ഈ സുപ്രധാന കായിക മാമാങ്കം ശ്രദ്ധേയ മാക്കുന്നതില്‍ ഗാലറിയില്‍ എത്തിയ കാഴ്ചക്കാരുടെ പങ്ക് നിസ്തുലമാണ്. കുറ്റം പറയരുതല്ലോ, ഗ്രൗണ്ടില്‍ കാര്യമായി ഒന്നും കാണാന്‍ കഴിയാതിരുന്ന കാണികള്‍ക്ക് കണ്‍ നിറയെ കാണാന്‍ ഗാലറി യില്‍ ചിലര്‍ കാട്ടിക്കൂട്ടിയ ‘കോപ്രായങ്ങള്‍’ തന്നെ ധാരാളം. ചിലതെല്ലാം സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ഭേദിക്കുന്നതുമാണ്.

ദൃശ്യ ഭംഗി ഉള്ളതോ ആകര്‍ഷക മായ കളി മുഹൂര്‍ത്ത ങ്ങളോ ഒന്നും തന്നെ ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇല്ലാതിരുന്നതു കൊണ്ടാവാം മേല്‍പ്പറഞ്ഞ കോപ്രായ ങ്ങള്‍ക്ക് വന്‍ പ്രാധാന്യ മാണ് കളി സംപ്രേഷണം ചെയ്യുന്ന ചാനലുകാര്‍ നല്‍കിയത്. പുലര്‍ച്ചെ മൂന്നു മണി വരെ നീളുന്ന കളി കാണാന്‍ ഉറക്ക മൊഴിക്കുന്ന ഒരു രസിക നോട് ഈയുള്ളവന്‍ അന്വേഷിച്ചു; താങ്കള്‍ ഏതു ടീമിനെയാണ് പിന്തുണക്കുന്നത്…?
ഉത്തരം : ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ, ഫ്രാന്‍സ്
ചോദ്യം : ഇവരെല്ലാം ആദ്യ റൌണ്ടില്‍ തന്നെ പുറത്തായില്ലേ…?
ഉത്തരം : അത് കളിയില്‍, പക്ഷേ എനിക്ക് താല്പര്യം ഇന്നാട്ടുകാര്‍ ഗാലറിയില്‍ കാണിച്ച ‘കളി’കളിലാണ്
ചോദ്യം : ഇനിയുള്ള ടീമുകളില്‍ താല്പര്യം ഏതു ടീമിലാണ്…?
ഉത്തരം : തീര്‍ച്ചയായും ബ്രസീല്‍ തന്നെ, പിന്നെ അര്‍ജന്‍റീന യും. ഇവര്‍ തമ്മില്‍ ഫൈനലില്‍ എത്തുക യാണെങ്കില്‍ കുറച്ചു കാഴ്ചകള്‍ കാണാമായിരുന്നു…!

ഇത് ഒരാളുടെ അഭിപ്രായം ആണെങ്കിലും ഇതിനു സമാനമായ മറുപടി കള്‍ ഉള്ള ഒട്ടേറെ കാണികളെ എനിക്ക് കണ്ടെത്താനായി. ഗാലറി യിലെ വര്‍ണ്ണ ശബളിമ യാര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്തു ന്നതില്‍ ടെലിവിഷന്‍ ക്യാമറ കള്‍ക്ക് ഒപ്പം തന്നെ അച്ചടി മാധ്യമ ങ്ങളുടെ ക്യാമറ കണ്ണുകളുമുണ്ട്. ഏറെക്കുറെ എല്ലാ പത്രങ്ങളിലും ‘ഗാലറി ക്കാഴ്ചകള്‍’ വലിയ പ്രാധാന്യത്തോടെ തന്നെയാണ് അച്ചടിച്ചു വരുന്നത്.

ഈ ലോകകപ്പിലെ താരം ആരാണ് എന്നുള്ള ചോദ്യത്തിന് ഇത് വരെ കിട്ടിയ ഏക മറുപടി ഒന്നേ ഒന്നു മാത്രം. അത് ‘വുവുസേല’ എന്നു തന്നെ.

എന്തൊക്കെ ആയാലും ഇനിയുള്ള കളികള്‍ ആകാംക്ഷ യോടെയാണ് കളി പ്രേമി കള്‍ കാത്തിരിക്കുന്നത്. ക്വാര്‍ട്ടര്‍ മത്സര ങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.
ഇന്ത്യന്‍ സമയം രാത്രി 7: 30 ന് നെതര്‍ലാന്‍ഡ് – ബ്രസീല്‍ കളിയും രാത്രി 12 ന് ഉറുഗ്വെ – ഘാന മത്സരവും നടക്കും.
പിന്‍ കുറിപ്പ് : പരാഗ്വെ കളിച്ചു കപ്പു നേടിയാല്‍ പൂര്‍ണ്ണ നഗ്നയായി ഓടും എന്ന് ആ നാട്ടുകാരി യായ ഒരു നടിയുടെ പ്രഖ്യാപനം വന്നതോടെ പരാഗ്വെ ജയിക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു പോയ ചിലരെയും കണ്ടു.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി



ജൊഹാനസ്ബര്‍ഗ് : യൂറോപ്യന്‍ ഫുട്ബോളിലെ അതികായരായ രണ്ടു ടീമു കള്‍ ലോകകപ്പി ലെ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയ പ്പോള്‍ ശക്തരായ പോര്‍ച്ചുഗലിനു മേല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ വിജയം സ്വന്തമാക്കി. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശോജ്ജ്വല മായിരുന്ന മല്‍സര ത്തിന്‍റെ രണ്ടാം പകുതി യില്‍ എസ്പാനിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഡേവിഡ് വിയ നേടിയ തകര്‍പ്പന്‍ ഗോളിലാണ്, ലോകത്തിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുടെ ടീമിനെ ലോക കപ്പില്‍ നിന്നും സ്പാനിഷ് പട കെട്ടുകെട്ടിച്ചത്. കളിയില്‍ ഉടനീളം പോര്‍ച്ചുഗലിന് മേല്‍ ആധിപത്യം പുലര്‍ത്തിയ സ്പെയിനി ന് സ്കോറിംഗി ലെ ദുര്‍ഭൂതം പിന്തുടര്‍ന്നില്ലാ എങ്കില്‍ ചുരുങ്ങിയത് കാല്‍ ഡസന്‍ ഗോളിന് എങ്കിലും വിജയി ക്കാമായിരുന്നു.

ജൊഹാനസ്ബര്‍ഗ് : ലോകകപ്പ് ചരിത്ര ത്തില്‍ ഏറ്റവും അധികം (5) തവണ കപ്പുയര്‍ത്തിയ രാജ്യം. ലോക ഫോട്ബോളിലെ സുല്‍ത്താന്‍ എന്ന വിശേഷണം ചാര്‍ത്തി നല്‍കിയ പെലെ യുടെ പിന്‍ഗാമി കള്‍. ജീവ വായു വിന് ഒപ്പം ഫുട്‌ബോളി നെ ആവാഹിച്ച വരുടെ നാട്. ലോകത്തിന്‍റെ നാനാ ഭാഗങ്ങളി ലും ആരാധകരുള്ള ടീം. കാലാ കാല ങ്ങളില്‍ ലോക ഫുട്ബോളിന് പ്രതിഭ കളെ സംഭാവന നല്‍കാന്‍ കരുത്തുള്ള രാജ്യം. ഇപ്പോള്‍ ഫിഫ ലോക റാങ്കിംഗില്‍ ഏറ്റവും തലപ്പത്ത് നില്‍ക്കുന്നവര്‍. അങ്ങിനെ നീളുന്നു ബ്രസീലിയന്‍ മഞ്ഞപ്പട യുടെ വിശേഷണങ്ങള്‍. 
ജൊഹാനസ്ബര്‍ഗ് : ഒരു തളികയില്‍ എന്ന പോലെ സഹ കളിക്കാര്‍ക്ക് ഗോളിലേക്ക് അവസരം ഒരുക്കുക. എതിര്‍ ടീം ഡിഫന്‍ഡര്‍ മാരുടെ ശക്തമായ ‘ടാക്ലിംഗ്’ ന് ഇടയിലും പതറാതെ തന്‍റെ ടീമിന്‍റെ ചുക്കാന്‍ പിടിക്കുക. സ്വന്തമായി ഗോളി ലേക്ക് ഉന്നം വെക്കാന്‍ അവസരം ഉണ്ടെങ്കിലും ഉറച്ച ഗോളി ലേക്കായി സഹ കളി ക്കാര്‍ക്ക് ബോള്‍ പാസ് ചെയ്യുക. സ്വന്തമായി ഗോള്‍ നേടുന്ന തിലും പ്രാമുഖ്യം സ്വന്തം ടീമിന്‍റെ ഒത്തിണക്കത്തി നും തുടര്‍ന്ന് വിജയ ത്തിനും മുന്‍തൂക്കം നല്‍കുക. ഇതാണ് മെസ്സി ഗോള്‍.
ജൊഹാനസ്ബര്‍ഗ് : ലോക ഫുട്ബോളില്‍ അങ്കം കുറിക്കാന്‍ എത്തിയ ടീമുകളില്‍, കളിപ്രേമി കളോ കളി നിരൂപ കരോ ആരും തന്നെ സെമി ഫൈനല്‍ സാദ്ധ്യത പോലും കല്‍പിച്ചു നല്‍കാത്ത നാല് ടീമുകള്‍ -ദക്ഷിണ കൊറിയ, ഉറുഗ്വെ, ഘാന, അമേരിക്ക- ഇവര്‍ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയ പ്പോള്‍ മല്‍സരം ആവേശോജ്ജ്വല മായിരുന്നു. പ്രീ ക്വാര്‍ട്ടറി ലെ ആദ്യ മല്‍സര ങ്ങളില്‍ വിജയം നേടിയ ഘാന യും ഉറുഗ്വെ യും ഇനി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് ഒരു ടീം സെമി യിലേക്ക് കടക്കും. ഇക്കൂട്ടത്തില്‍ ഒരു ടീം ഫൈനലിലും എത്തിയേക്കാം.
ജൊഹാനസ്ബര്‍ഗ് : അടങ്ങാത്ത തിരമാല കണക്കെ കുതിച്ചെത്തി എതിര്‍ ഗോള്‍ മുഖം ലക്ഷ്യം വെക്കുന്ന കിടയറ്റ സ്ട്രൈക്കര്‍മാര്‍… ഗോളിലേക്ക് ഉന്നം വെക്കുന്ന ഓരോ ഷോട്ടും ഏതോ മായിക വലയത്തില്‍ പ്പെട്ടത് പോലെ ഗോള്‍ വല ഒഴിഞ്ഞു പോകുന്നു…! ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ വശ്യതയും യൂറോപ്യന്‍ കേളീ ശൈലിയുടെ കരുത്തും സമന്വ യിപ്പിച്ച് ആകര്‍ഷകമായ ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുകയും ലോക റാങ്കിംഗില്‍ അമരത്ത് നില്‍ക്കുക യും ചെയ്യുന്ന സ്പെയിന്‍ എന്ന ടീമിനെ യാണ് ഇങ്ങിനെ ഗോള്‍ പോസ്റ്റിലെ ‘ദുര്‍ഭൂതം’ ആക്രമിക്കുന്നത്. കളിയുടെ എല്ലാ മേഖല കളിലും ആധിപത്യം പുലര്‍ത്തി യിട്ടും സ്വിസ്സു കാരോട് മറുപടി ഇല്ലാത്ത ഒരു ഗോളിന് തോല്‍ക്കാന്‍ തന്നെ ആയിരുന്നു നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ മാരുടെ തലവിധി.
ജൊഹാനസ്ബര്‍ഗ് : കളിക്കളത്തില്‍ ലോകത്തിലെ തന്നെ മികച്ച 32 ടീമുകള്‍. ആദ്യാവസാനം വിജയം മാത്രം ലക്‌ഷ്യം വെക്കുന്ന ടീമുകള്‍ക്ക് കളി മികവിന് ഒപ്പം ഭാഗ്യവും കൂടി അനുഗ്രഹിക്കണം. എങ്കിലേ വന്‍ ലേബലില്‍ വരുന്ന ടീമുകള്‍ക്ക് പോലും പ്രാഥമിക ഘട്ടം കടന്നു കയറാന്‍ കഴിയുക യുള്ളൂ. 2002 ലെ ചാമ്പ്യന്മാരും 2006 ലെ രണ്ടാം സ്ഥാനക്കാരു മായ ഫ്രഞ്ചുകാര്‍ പടിയിറങ്ങി. ഇപ്പോള്‍ ഇതാ എവിടെയും എത്താതെ ‘നിലവിലെ ചാമ്പ്യന്മാര്‍’ എന്ന് പുകള്‍പെറ്റ ഇറ്റാലിയ ക്കാരും…!
ജൊഹാനസ്ബര്‍ഗ് : എങ്ങിനെ എങ്കിലും കളിക്കുക. സ്വന്തം കഴിവ് കൊണ്ടോ, എതിര്‍ ടീമിന്‍റെ കഴിവ് കേടു കൊണ്ടോ ഒരു ഗോള്‍ നേടുക. പിന്നെ അതില്‍ തൂങ്ങി വിജയവും അടുത്ത റൌണ്ടും ഉറപ്പു വരുത്തുക. നൂറ്റാണ്ടുകളുടെ പാരമ്പര്യ മുള്ള, ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഇംഗ്ലണ്ടിനെ പ്പോലെ ഒരു ടീമിന് ഒരിക്കലും ഭൂഷണമല്ല ഈ കളി. ക്ലബ്ബ് ഫുട്ബോളിലെ അതി കായന്മാരായ വെയിന്‍ റൂണിയും ജറാള്‍ഡും ലാന്‍ഫോര്‍ഡും എല്ലാം അണി നിരക്കുന്ന ഇംഗ്ലണ്ട് നിര ഗ്രൂപ്പ് സി- യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൌട്ട് ഘട്ടത്തി ലേക്ക് കടന്നു. എന്നാല്‍ ഈ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ആരാണ് എന്നുള്ള താണ് ഏറെ അതിശയകരം. ഫുട്ബാള്‍ എന്തെന്ന് തന്നെ കാര്യമായി അറിയാത്ത അമേരിക്കയും…!

ജൊഹാനസ്ബര്‍ഗ് : മഴയില്‍ കുതിര്‍ന്ന പോര്‍ച്ചുഗീസ് – ഉത്തര കൊറിയ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് എതിരില്ലാത്ത 7 ഗോള്‍ വിജയം. ലോകത്തിലെ ഏറ്റവും അധികം ചെലവേറിയ താരം എന്ന വിശേഷണം എന്ത് കൊണ്ട് കളി പ്രേമികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ക് ചാര്‍ത്തി നല്‍കി എന്നത് തെളിയിക്കുന്ന തായിരുന്നു ഉത്തര കൊറിയ ക്കെതിരെ ക്രിസ്റ്റ്യാനോ യുടെ പ്രകടനം. കളിച്ചും കളിപ്പിച്ചും ഗോള്‍ അവസരങ്ങള്‍ ഒരുക്കിയും സ്കോര്‍ ചെയ്തും തന്‍റെ പേരിന് ഒത്ത പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനോ ക്കും കൂട്ടര്‍ക്കും മുന്നില്‍, ബ്രസീലിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഉത്തര കൊറിയ തീര്‍ത്തും മങ്ങി പ്പോവുക യായിരുന്നു.
























