ജൊഹാനസ്ബര്‍ഗ്: ഇരു പകുതി കളിലു മായി ലൂയീസ് ഫാബിയാനോ നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളിനും ഇലാനോ നേടിയ മറ്റൊരു ഗോളിനും കരുത്തരായ ഐവറി കോസ്റ്റിനെ മറി കടന്ന്‍ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തി. ആക്രമിച്ചു കളിച്ച ഐവറി കോസ്റ്റിന് മേല്‍ പൂര്‍ണ്ണ ആധിപത്യം ബ്രസീലി ന് തന്നെ യായിരുന്നു. എങ്കിലും ഇംഗ്ലീഷ് ലീഗിലെ ടോപ് സ്കോറര്‍ ആയ ദ്രോഗ്ബ യുടെ നേതൃത്വത്തില്‍ ഐവറി കോസ്റ്റ് പല നല്ല മുന്നേറ്റ ങ്ങളും നെയ്തെടുത്തു.
എണ്‍പത്തി ഒന്നാം മിനുട്ടില്‍ ക്യാപ്റ്റന്‍ ദ്രോഗ്ബ, ബ്രസീല്‍ പ്രതിരോധ നിരയില്‍ വിള്ളലുണ്ടാക്കി തൊടുത്ത ഹെഡ്ഡര്‍ ഗോള്‍ കളിയുടെ മറ്റൊരു സവിശേഷത യാണ്. മുന്‍ ലോക ഫുട് ബോളറും ലോകത്തിലെ ഏറ്റവും അധികം ആരാധക രുള്ള കളിക്കാരനു മായ കക്കാ രണ്ടു മഞ്ഞ കാര്‍ഡു കളും തുടര്‍ന്ന് ഒരു ചുവപ്പ് കാര്‍ഡും കണ്ട് പുറത്തു പോയ കാഴ്ച ബ്രസീല്‍ ആരാധക രില്‍ നിരാശ പടര്‍ത്തി. ഒന്നില്‍ കൂടുതല്‍ കളി കളില്‍ വിലക്ക് ലഭിക്കാ വുന്ന അതീവ ഗുരുതര മായ തെറ്റ് ആണ് ലോകത്തിലെ വില കൂടിയ താര ങ്ങളില്‍ ഒരാളായ കക്കാ യുടെ പേരില്‍ ചാര്‍ത്ത പ്പെട്ടത്.
ചാമ്പ്യന്മാരെ നാണം കെടുത്തി കിവീസ്
ഒന്നാം പകുതിയിലെ ഇരുപത്തി ആറാം മിനുട്ടില്‍ വിവാദ മായ ഒരു പെനാല്‍ട്ടി റഫറി അനുവദിച്ചി ല്ലെങ്കില്‍ ഒരു വന്‍ തോല്‍വി ഇറ്റലി യെ തേടി എത്തിയേനേ.. അസൂറി പ്പടയെ 1 – 1 എന്ന നിലയില്‍ തളച്ച് ന്യൂസിലാന്‍ഡ് രണ്ടാം റൌണ്ടി ലേക്ക് കടന്നു കയറാനുള്ള സാദ്ധ്യത നില നിറുത്തി.
പരാഗ്വേ നൊക്കൌട്ടി ലേക്ക്…!
ലോക കപ്പില്‍ ഇന്നലെ നടന്ന പരാഗ്വേ – സ്ലോവാക്യ മല്‍സര ത്തില്‍ ശക്തരായ പരാഗ്വെ ക്ക് മറുപടി ഇല്ലാത്ത രണ്ടു ഗോളു കള്‍ക്ക് വിജയം. ഗ്രൂപ്പ് എഫ് – ല്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള പരാഗ്വെ അടുത്ത റൌണ്ട് ഏകദേശം ഉറപ്പിച്ചു എന്ന് പറയാം.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി



ജൊഹാനസ്ബര്‍ഗ് : യൂറോപ്യന്‍ ഫുട്ബോളിലെ കരുത്തുറ്റ രണ്ടു ടീമുകള്‍ ഇന്ന് ലോക കപ്പില്‍ കൊമ്പു കോര്‍ക്കുന്നു. ലോകോത്തര ഫുട്ബോള്‍ ടീമായ എഫ്. സി. ബാഴ്സലോണ യുടെ ഏറെക്കുറെ എല്ലാ കളിക്കാരും ആനി നിരക്കുന്ന സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍റ് നെ നേരിടുന്നു. കളി നിരൂപകര്‍ ഈ ലോക കപ്പില്‍ ഏറ്റവുമധികം സാദ്ധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ് സപെയിന്‍. ഇന്ന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 : 30 ന് സ്പെയിന്‍ – സ്വിറ്റ്സര്‍ലാന്‍റ് മല്‍സരം നടക്കും.
ജൊഹാനസ്ബര്‍ഗ് : ആരാധകരുടെ പ്രതീക്ഷക്ക് ഒത്ത പ്രകടനം ആയില്ലെങ്കിലും ബ്രസീല്‍ ജയിച്ചു. ആവേശ ഭരിതമായ ബ്രസീല്‍ – ഉത്തര കൊറിയ മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും സ്കോര്‍ ചെയ്തില്ല. പരമ്പരാഗത ശൈലിയില്‍ കളിക്കാന്‍ കഴിയാതെ പോയ ബ്രസീലിനെ പിടിച്ചു കെട്ടുന്നതില്‍ ഉത്തര കൊറിയന്‍ ഡിഫന്‍ഡര്‍മാര്‍ വിജയം നേടുന്നത് കാണാമായിരുന്നു.
ജൊഹാനസ്ബര്‍ഗ് : ലോക കപ്പില്‍ ചാമ്പ്യന്മാര്‍ ആകാന്‍ ഏറ്റവും അധികം സാദ്ധ്യത കല്‍പ്പിക്ക പ്പെടുന്ന ടീമും, ഫിഫാ വേള്‍ഡ് റാങ്കില്‍ ഒന്നാം സ്ഥാന ക്കാരു മായ ബ്രസീല്‍, ഏഷ്യന്‍ ഫുട്ബോളില്‍ അധികം പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത ഉത്തര കൊറിയ യുമായി ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12 മണിക്ക് ഏറ്റു മുട്ടുന്നു. കക്കാ, റൊബീന്യോ തുടങ്ങിയ ലോകോത്തര കളിക്കാര്‍ അടങ്ങുന്ന ബ്രസീല്‍ നിരയെ, തുടക്ക ക്കാരായ ഉത്തര കൊറിയ എങ്ങിനെ പിടിച്ചു നിര്‍ത്തും എന്നുള്ളത് കളി പ്രേമികള്‍ ആകാംക്ഷ യോടെ യാണ് കാത്തിരിക്കുന്നത്. 
ജൊഹാനസ്ബര്‍ഗ് : 2010 ലോക കപ്പ് ഫുട്ബോളില്‍ ഇന്നലെ നടന്ന ആസ്ത്രേലിയ – ജര്‍മ്മനി മല്‍സര ത്തില്‍ ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം. കളിയുടെ എല്ലാ മേഖല കളിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കൊണ്ടാണ് ജര്‍മ്മന്‍കാര്‍ തങ്ങളുടെ ആദ്യ മല്‍സരം അവിസ്മരണീയം ആക്കിയത്. എതിരില്ലാത്ത നാല് ഗോളു കളാണ് ജര്‍മ്മന്‍ പട ആസ്ത്രേലിയന്‍ ഗോള്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. പെസ്കി, മുള്ളര്‍, ക്ലാസേ, കാക്കൂവ് എന്നിവരാണ് ജര്‍മ്മനിക്ക് വേണ്ടി ഗോളുകള്‍ ഉതിര്‍ത്തത്. കളി മികവിന്‍റെ മുന്നില്‍ മുട്ടിടിച്ച ആസ്ത്രേലിയ, പിടിച്ചു നില്‍ക്കാന്‍ പരുക്കന്‍ അടവു കളാണ് പുറത്തെടുത്തത്. കുപ്രസിദ്ധമായ ‘ഫിസിക്കല്‍ പ്ലേ’ എടുത്ത് കളിച്ച ആസ്ത്രേലിയന്‍ ടീം, നാല് മഞ്ഞ കാര്‍ഡു കളും ഒരു ചുവപ്പ് കാര്‍ഡും ഇരന്നു വാങ്ങി. ലോക കപ്പ് പോലുള്ള വലിയ ടൂര്‍ണ്ണമെന്‍റ് കളിക്കുവാന്‍, ആസ്ത്രേലിയ ഇനിയും കാര്യങ്ങള്‍ ഒത്തിരി അധികം പഠിക്കേണ്ട തായിട്ടുണ്ട് എന്ന് ഈ കളി വ്യക്തമാക്കുന്നു.
ജൊഹാനസ്ബര്‍ഗ് : ഫുട്ബാള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ പിന്‍ഗാമി കള്‍ക്ക് 2010 ലോക കപ്പ് ഫുട്ബാള്‍ മാമാങ്കത്തില്‍ നൈജീരിയക്ക് എതിരെ ഏകപക്ഷീയ മായ ഒരു ഗോളിന്‍റെ വിജയം. കളിയുടെ ആറാം മിനുട്ടില്‍ തന്നെ അര്‍ജന്‍റീനിയന്‍ സ്ട്രൈക്കര്‍ ഹെയിന്‍സ് നേടിയ ഗോളില്‍ മുന്നിലെത്തിയ മുന്‍ ചാമ്പ്യന്‍മാര്‍ കളി അവസാനിക്കുന്നത് വരെയും തങ്ങളുടെ ലീഡ് കാത്തു സൂക്ഷിക്കുക യായിരുന്നു. മെസ്സിയും ടെവസ്സും വെറോണും അടങ്ങിയ അര്‍ജന്‍റീനിയന്‍ മുന്നേറ്റ നിര, ഗോളിലേക്ക് എത്താവുന്ന പല നീക്കങ്ങളും നടത്തി എങ്കിലും ലീഡ് ഉയര്‍ത്താന്‍ ആയില്ല. ആഫ്രിക്കന്‍ കരുത്തുമായി ഇറങ്ങിയ നൈജീരിയന്‍ ടീമിന് പ്രതീക്ഷക്ക് ഒത്ത പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതിരുന്നതും അര്‍ജന്‍റീന ക്ക് തുണയായി. ഗ്രൂപ്പ് ബി യില്‍ വിജയവും, മൂന്നു പോയിന്‍റും സ്വന്തമാക്കാന്‍ മറഡോണ യുടെ കുട്ടികള്‍ക്ക് അങ്ങിനെ കഴിഞ്ഞു.
ജൊഹാനസ്ബര്‍ഗ് : ഫുട്‌ബോള്‍ ഒരു വികാരവും മതവുമായ അര്‍ജന്‍റീന ലോക കപ്പ് ഫൈനല്‍ റൌണ്ടില്‍ ഇന്ന്‍ കളിക്കാന്‍ ഇറങ്ങുന്നു. ഫുട്‌ബോള്‍ ഇതിഹാസം മറഡോണ യുടെ തന്ത്രങ്ങളില്‍ മെസ്സി എന്ന ലോക ഫുട്ബോള റുടെ നേതൃത്വ ത്തില്‍ ഒരു വലിയ തുടക്കം പ്രതീക്ഷിച്ചു കൊണ്ട് ആഫ്രിക്കന്‍ ശക്തി കളായ നൈജീരിയ യോട് ഏറ്റു മുട്ടുക യാണ് അര്‍ജന്‍റീന. ലോകത്ത് ഏറ്റവും അധികം ആരാധകര്‍ ഉള്ള അര്‍ജന്‍റീനിയന്‍ ടീമില്‍ പ്രതിഭാധനരായ ഒത്തിരി കളിക്കാരുണ്ട്. അവരെ എല്ലാം മറഡോണ എങ്ങിനെ ഉപയോഗ പ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ച് ആയിരിക്കും അവരുടെ മുന്നോട്ടുള്ള പ്രയാണം.
























