സ്വന്തം ശരീര ഭാഗം വേവിച്ചു തിന്നു

April 17th, 2011

auto-cannibalism-epathram

ന്യൂസിലാന്റ് : യുവാവ്‌ സ്വന്തം കൈ വിരല്‍ മുറിച്ച് പച്ചക്കറിക്കൊപ്പം വേവിച്ച് കഴിച്ചു. ന്യൂസിലാന്റിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിഷാദ രോഗിയായ യുവാവ് കൈവിരല്‍ വേവിച്ച് ഭക്ഷിച്ചതിനു ശേഷം മുറിഞ്ഞ ഭാഗം ചികിത്സിക്കാനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. ലോകത്ത് തന്നെ സ്വന്തം ശരീര ഭാഗം ഭക്ഷിക്കുന്നത് അപൂര്‍വ്വ സംഭവമാണെന്നും, ഇത് ലോകത്തെ എട്ടാമത്തെ സംഭവമാണെന്നും ഒരു ഓസ്ത്രേലിയന്‍ മന:ശാസ്ത്ര മാസിക റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ മദ്യത്തിനോ, മയക്കുമരുന്നിനോ അടിമയല്ലെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഇത്തരം മാനസികാവസ്ഥയ്ക്ക് ഓട്ടോ കാനിബലിസം (auto cannibalism) എന്നാണ് പറയുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഷ്യനു വേണ്ടി തന്റെ വൃക്കയും

March 5th, 2011

Walter -Kevin - epathram

നോര്ത്ത് കരോലീന: ഗുരു ദക്ഷിണയായി തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ച ഏകലവ്യന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വമായ ഒരു ഗുരു – ശിഷ്യ ബന്ധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണം കാണിക്കുകയാണ് അമേരിക്കയിലെ നോര്ത്ത് കരോലീനയിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ബേസ് ബോള്‍ പരിശീലകനായ ടോം വാള്‍ട്ടര്‍. 42 കാരനായ ഇദേഹം തന്റെ ടീമിലെ ഒരു കളിക്കാരനായ കെവിന്‍ ജോര്‍ഡാന് വേണ്ടി തന്റെ ഒരു വൃക്ക ദാനം ചെയ്തു.

ജനുവരിയില്‍ കെവിന് സുഖമില്ലാതെ ആവുകയും ഫ്ളു ആണെന്ന് പറയുകയും ഉണ്ടായി. എന്നാല്‍ തുടര്‍ന്ന് 10 കിലോ ഭാരം കുറയുകയും വളരെ ക്ഷീണിതനായി കാണപ്പെടുകയും ചെയ്ത കെവിനെ വിശദ പരിശോധന കള്‍ക്ക്‌ വിധേയമാക്കി യപ്പോഴാണ്  വളരെ അപൂര്‍വമായ എ. എന്‍. സി. എ. വസ്കുലിടിസ് എന്ന രോഗം ആണ് കെവിന് എന്ന് മനസിലായത്. ഇതേ തുടര്‍ന്ന് കെവിന് വൃക്ക തകരാര്‍ സംഭവിച്ചിരുന്നു. ആഴ്ചയില്‍ 3 തവണ ഡയാലിസിസിനു വിധേയനായിരുന്ന കെവിന്റെ വൃക്കകള്‍ കഴിഞ്ഞ ഡിസംബറില്‍ 90% പ്രവര്‍ത്തന രഹിതമായി. അടിയന്തരമായി വൃക്ക മാറ്റി വെയ്ക്കല്‍ ആവശ്യമായി വന്നു. എന്നാല്‍ കുടുംബത്തിലെ പലരുടെയും രക്ത പരിശോധന നടത്തിയെങ്കിലും അവയൊന്നും കെവിന് അനുയോജ്യം ആയിരുന്നില്ല. അപ്പോഴാണ് ഒരു ദൈവ ദൂതനെ പോലെ വാള്‍ട്ടര്‍ രംഗ പ്രവേശം ചെയ്തത്. തന്റെയും കെവിന്റെയും രക്ത ഗ്രൂപ്‌ ഒന്നാണെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ വൃക്ക ശരിയാകുമോ എന്ന് നോക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ വിജയിക്കുകയും, രണ്ടാഴ്ച മുന്‍പ് വാള്‍ട്ടറുടെ ഒരു വൃക്ക കെവിന്റെ ശരീരത്തിലേക്ക് മാറ്റി വെയ്ക്കുകയും ചെയ്തു. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു.

വാള്‍ട്ടറുടെ ഈ ഉദാരതയും ആത്മ ധൈര്യവും ലോകമെങ്ങും സന്തോഷത്തോടെ സ്മരിക്കുമ്പോള്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുത, കെവിന്‍ ജോര്‍ദാന്‍ വേക്ക് ഫോറസ്റ്റ് സര്‍വ കലാശാലയിലെ ടീമില്‍ ഇത് വരെ കളിച്ചിട്ടില്ല എന്നുള്ളതാണ്. ജോര്‍ജിയയിലെ കൊളംബസ് സര്‍വകലാശാലയില്‍ നിന്നും 18 കാരനായ കെവിന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് വേക്ക് ഫോറസ്റ്റില്‍ ചേര്‍ന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

കൊച്ചുമകനെ പ്രസവിച്ച അമ്മൂമ്മ

February 18th, 2011

surrogate-mother-epathram

ഷിക്കാഗോ: കൊച്ചു ഫിന്നയാന്നിനു അമ്മൂമ്മയും അമ്മ. മാതൃ സ്നേഹത്തിന് അതിരുകള്‍ ഇല്ല എന്ന് അടിവരയിട്ടു കൊണ്ട് അറുപത്തി യൊന്നുകാരി ഷിക്കാഗോയില്‍ സ്വന്തം കുഞ്ഞിനെയല്ല, ചെറു മകനെ പ്രസവിച്ചു. ക്രിസ്റ്റിന്‍ കെസി എന്ന സ്ത്രീയാണ് തന്റെ മകളുടെ കുഞ്ഞിന് ഫെബ്രുവരി 14 നു സിസേറിയനിലൂടെ ജന്മം നല്കിയത്. അമ്മൂമ്മയും കുഞ്ഞും സുഖമായി രിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മകളായ സാറ കൊണേലിന് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ തോടെയാണ് കെസിയുടെ മനസ്സില്‍ വാടക ഗര്‍ഭ പാത്രം എന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കെസി തന്റെ ഗര്‍ഭ പാത്രം മകള്‍ക്ക് നല്കാന്‍ തയ്യാറായത്. മകളും ഭര്‍ത്താവും പൂര്‍ണ സമ്മതം അറിയിച്ചതോടെ ചെറുമകനായി അമ്മൂമ്മയുടെ ഗര്‍ഭപാത്രം ഒരുങ്ങി.

മൂന്നു മക്കളുള്ള കെസി മുപ്പതു വര്‍ഷം മുമ്പാണ്‌ അവസാനമായി പ്രസവിച്ചത്‌. മകളെ സഹായിക്കാ നായതിനാല്‍ തനിക്ക്‌ ഏറെ സന്തോഷമുണ്ടെന്നും മൂന്നു മക്കള്‍ ജനിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ സന്തോഷം തനിക്ക് ഇപ്പോള്‍ ഉണ്ടെന്നും കെസി പറഞ്ഞു.

അറുപതു വയസ്സു കഴിഞ്ഞതിനാല്‍ നിരവധി പരിശോധനകള്‍ക്കു ശേഷമായിരുന്നു കെസിയെ സിസേറിയന്‌ വിധേയയാക്കിയത്‌. ഗര്‍ഭിണി യായിരുന്ന സമയത്തും ഇവര്‍ ഡോക്ടര്‍മാരുടെ നിരന്തര പരിചരണ ത്തിലായിരുന്നു.ശസ്ത്രക്രിയയ്ക്ക്‌ ശേഷം നേരിയ വൃക്ക തകരാറുകള്‍ നേരിട്ടെങ്കിലും അവ പെട്ടന്നു തന്നെ സുഖപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വൈദ്യശാസ്ത്ര നോബേല്‍ റോബര്‍ട്ട് ജി എഡ്വേഡ്സിന്

October 4th, 2010

robert-g-edwards-epathram
സ്റ്റോക്ക്‌ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം ബ്രിട്ടീഷ് ഫിസിയോളജിസ്റ്റ് ഡോ. റോബര്‍ട്ട് ജി. എഡ്വേഡ്സിന് ലഭിച്ചു. മനുഷ്യരില്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ കുട്ടികളെ സൃഷ്ടിക്കുന്ന വിഷയത്തില്‍ ആയിരുന്നു റോബര്‍ട്ടിന്റെ ഗവേഷണം. പ്രത്യുല്പാദന രംഗത്ത് ഇദ്ദേഹവും സഹ പ്രവര്‍ത്തകനായ ഡോ. പാട്രിക് സെപ്‌ട്ടോയും 1968-ല്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായ ഐ. വി. എഫ്. ടെക്നോളജിയാണ് 1978 ജൂലായ്‌ 25ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശുവായ ലൂയി ബ്രൌണിന്റെ ജനനത്തിനു സഹായകമായത്. ബീജത്തെ ശരീരത്തിനു പുറത്ത്‌ വച്ച് അണ്ഡവുമായി സംയോജിപ്പിച്ച് തിരികെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ലക്ഷക്കണക്കിനു കുട്ടികളാണ് പിന്നീട് ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിറന്നത്.

റോബര്‍ട്ടിന്റെ  ഈ രംഗത്തെ ഗവേഷണങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നത് സഹ പ്രവര്‍ത്തക നായിരുന്ന ഡോക്ടര്‍ പാട്രിക് ആയിരുന്നു, ഇദ്ദേഹം പന്ത്രണ്ടു വര്‍ഷം മുമ്പ് അന്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയില്‍ സ്ത്രീകള്‍ക്ക് പുകവലി നിരോധനം

July 18th, 2010

gaza-women-smoking-ban-epathramഗാസ : ഗാസയില്‍ ഇനി പൊതു സ്ഥലങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്ക് പുകവലിക്കാനാവില്ല. വിവാഹ ബന്ധങ്ങള്‍ക്ക് വരെ ദോഷം ചെയ്യുന്ന ഈ ഏര്‍പ്പാട്‌ പലസ്തീന്‍ വനിതകളുടെ പ്രതിച്ഛായക്ക് നല്ലതല്ല എന്നാണു ഗാസ ഭരിക്കുന്ന ഹമാസിന്റെ നിലപാട്. ഉപരോധം മൂലം ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനതയ്ക്ക്‌ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഹമാസിന്റെ ഏറ്റവും പുതിയ നടപടിയാണിത്. സാങ്കേതികമായി ഇസ്ലാം മതം സ്ത്രീകളെ പുകവലിക്കുന്നതില്‍ നിന്നും വിലക്കുന്നില്ലെങ്കിലും സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ഇരുന്നു പുകവലിക്കുന്നതിനോട് പൊതുവേ യാഥാസ്ഥിതികര്‍ക്ക് വിയോജിപ്പാണുള്ളത്. ഹമാസ്‌ ഗാസയിലെ യാഥാസ്ഥിതിക പാരമ്പര്യം പലപ്പോഴും ഇസ്ലാമിക നിയമവുമായി ഇടകലര്‍ത്തി നിര്‍വചിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ പുകവലി നിരോധനം ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്ന സ്ത്രീകളില്‍ പലരെയും അവരുടെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് പോലീസ്‌ വക്താവ്‌ അറിയിച്ചു. പ്രത്യേകിച്ച് മുന്നറിയിപ്പ്‌ ഒന്നുമില്ലാതെയാണ് പോലീസ്‌ പുകവലി നിരോധനം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം കോഫി ഷോപ്പുകളും ഹുക്ക വലി കേന്ദ്രങ്ങളും നിറഞ്ഞ തെരുവില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട പോലീസ്‌ സംഘം കോഫി ഷോപ്പ് ഉടമകള്‍ക്ക്‌ നിരോധനാജ്ഞ കൈമാറുകയായിരുന്നു. ഹുക്ക വലിക്കെതിരെ സമ്പൂര്‍ണ്ണ നിരോധനമാണെന്നു കരുതി പരിഭ്രാന്തരായ കടയുടമകളെ ആശ്വസിപ്പിച്ചു കൊണ്ട് ഉടന്‍ അധികൃതര്‍ വിശദീകരണം നല്‍കി – പുകവലി വിലക്ക് സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂ. നിരോധനം നടപ്പിലായതോടെ ഇനി മുതല്‍ ഗാസയിലെ കടയുടമകള്‍ക്ക് സ്ത്രീകള്‍ക്ക് ഹുക്ക നല്‍കാന്‍ ആവില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക പുകയില വിരുദ്ധ ദിനം

May 31st, 2010
world-no-tobacco-day

ക്ലിക്ക്‌ ചെയ്യാന്‍ ഒരവസരം മാത്രം...

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

കളിപ്പാട്ടങ്ങളില്‍ വിഷാംശമെന്ന് പഠന റിപ്പോര്‍ട്ട്‌

January 15th, 2010

പുറംമോടി കണ്ട്‌ കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ വാങ്ങി ക്കൊടുക്കുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക. സന്തോഷത്തോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു പക്ഷെ അവര്‍ക്ക്‌ സമ്മാനിക്കുക ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങള്‍ ആയേക്കാം.
 
കുട്ടികള്‍ക്ക്‌ ആസ്മ, ശ്വാസ കോശ രോഗങ്ങള്‍ തുടങ്ങിയവക്ക്‌ സാധ്യത കൂടുതലുള്ള വിഷാംശം അടങ്ങിയ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ എന്‍വയോണ്‍മന്റ്‌ നടത്തിയ പഠനം വ്യക്തമാക്കുന്നു.
 
കളിപ്പാട്ടങ്ങളില്‍ നിര്‍മ്മാണാ വസ്ഥയില്‍ ഉപയോഗിക്കുന്ന വിഷാംശം അടങ്ങിയ ചില വസ്തുക്കള്‍ അപകട കാരിക ളാണത്രെ. പഠനത്തിനായി ഉപയോഗി ച്ചവയില്‍ 45 ശതമാനത്തിലും ഇത്തരം അപകട കരമായ വിഷ വസ്തുക്കള്‍ ഉപയോഗി ച്ചതായി വ്യക്തമായി. ചൈനയില്‍ നിന്നും വരുന്ന കളിപ്പാട്ട ങ്ങളിലാണ്‌ ഇത്‌ വളരെ കൂടുതലായി അടങ്ങി യിരിക്കു ന്നതെന്നും കണ്ടെത്തി യിട്ടുണ്ട്‌. കളിപ്പാട്ട ങ്ങളുടെ വിലക്കുറവും പളപളപ്പും കണ്ട്‌ ഇനി കളിപ്പാട്ട ക്കടകളില്‍ കയറുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുന്നത്‌ നല്ലതാണ്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രമേഹം പൂര്‍ണ്ണമായി സുഖപ്പെടുത്താം

November 17th, 2009

ssy-kaya-kalpa-kriyaലോക ജന സംഖ്യയില്‍ 18 കോടി പേര്‍ക്ക് പ്രമേഹം ഉണ്ട് എന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. ഇത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും എന്നും കണക്കാക്കപ്പെടുന്നു. യു.എ.ഇ. യില്‍ നാലു പേരില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ട് എന്ന് ഇമ്പീരിയല്‍ കോളജ് ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. നവംബര്‍ 14ന് ലോക പ്രമേഹ ദിനമായി ആചരിക്കു ന്നതിന്റെ ഭാഗമായി അബുദാബിയിലെ യാസ് ദ്വീപില്‍ നവമ്പര്‍ 20ന് Walk UAE 2009 എന്ന പേരില്‍ പ്രമേഹ ബോധ വല്‍ക്കരണ നടത്തം സംഘടിപ്പിക്കുന്നു.
 
ദിവസേന 30 മിനിറ്റ് നടക്കുന്നത് പ്രമേഹ രോഗം വരുന്നത് തടയുകയും രോഗം ഉള്ളവര്‍ക്ക് അത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകരം ആവും എന്നതിന്റെ അടിസ്ഥാന ത്തിലാണ് പ്രമേഹ ബോധവ ല്‍ക്കരണം നടത്തം സംഘടിപ്പി ക്കുന്നത്. എന്നാല്‍ പ്രമേഹ നിയന്ത്രണത്തിനും ചികിത്സയ്ക്കും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പക്കല്‍ ഉള്ള അറിവ് പരിമിതമാണ്. പ്രമേഹം ചികിത്സിച്ചു ഭേദമാക്കാന്‍ വൈദ്യ ശാസ്ത്രത്തിനു കഴിയില്ലെങ്കിലും കൃത്രിമമായി ഇന്‍സുലിന്‍ ശരീരത്തില്‍ കുത്തി വെച്ചു ഇതിനെ നിയന്ത്രിക്കുകയാണ് ചെയ്തു പോരുന്നത്.
 
എന്നാല്‍ ഭാരതത്തിന്റെ അമൂല്യമായ പരമ്പരാഗത വിജ്ഞാന സമ്പത്തില്‍ നിന്നും ഋഷി പാരമ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന യോഗ പ്രാണായാമ രീതികളിലൂടെ പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാ ക്കുവാനുള്ള പുതിയ പ്രതീക്ഷയുമായി ഒരു സംഘം ഇന്ത്യയില്‍ നിന്നും യു.എ.ഇ. യില്‍ എത്തി ചേര്‍ന്നത് ഈ ആഴ്‌ച്ച തന്നെ എന്നത് യു.എ.ഇ. നിവാസികള്‍ക്ക് ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിനുള്ള ഒരു പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
 

guruji-rishi-prabhakar

പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന കായ കല്‍പ്പ ക്രിയ

സംവിധാനം ചെയ്ത ഗുരുജി ഋഷി പ്രഭാകര്‍

 
ഋഷി വര്യനായ ഗുരുജി ഋഷി പ്രഭാകര്‍ ആണ് ബാംഗ്‌ളൂരില്‍ നിന്നും എത്തിയ ഈ സംഘത്തെ നയിക്കുന്നത്. ഒട്ടാവ സര്‍വ്വകലാ ശാലയില്‍ നിന്നും എയറോ നോട്ടിക്കല്‍ എഞ്ചിനി യറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദവും, കാനഡയിലെ ഒന്‍‌ട്ടാറിയോ സര്‍വ്വകലാ ശാലയില്‍ നിന്നും എം. ബി. എ. ബിരുദവും നേടിയ ഇദ്ദേഹം, ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ഠിക്കുന്ന തിനിടയിലാണ് യോഗ ചര്യയില്‍ ആകൃഷ്ടനായി യോഗ ചികിത്സാ വിധികളില്‍ ഗവേഷണം തുടങ്ങിയത്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആ സപര്യ ഇന്നും തുടരുന്നു.
 

sidha-samadhi-yoga

പരിശീലന ക്യാമ്പില്‍ നിന്നുള്ള ദൃശ്യം

 
യോഗ പ്രാണായാമങ്ങളില്‍ അധിഷ്ഠിതമായ വ്യായാമ മുറകളും, ഭക്ഷണ രീതിയും ക്രമപ്പെടുത്തി, അദ്ദേഹം സംവിധാനം ചെയ്ത സിദ്ധ സമാധി യോഗ പ്രസ്ഥാനം ഇന്ന് ലോകം എമ്പാടുമുള്ള അസംഖ്യം പേരെ ആരോഗ്യ പൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്നു. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ പാലിക്കുവാന്‍ സാധ്യമായ രീതിയില്‍ ചിട്ടപ്പെടുത്തി എന്നതാണ്, ഈ പദ്ധതി ഇത്രയേറെ ജനപ്രിയം ആകുവാന്‍ സഹായിച്ചത്.
 

sidha-samadhi-yoga

മനസ്സിന് ഉല്ലാസവും, സന്തോഷവും, ശാന്തതയും നല്‍കുന്ന പരിശീലനം

 
സ്വയം ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനും, മാനേജ്മെന്റ് വിദഗ്ദ്ധനും എല്ലാം ആയിരുന്ന ഗുരുജിക്ക്, ഇന്നത്തെ ലോകത്തിന്റെ ചടുല സ്വഭാവത്തിന് യോജിച്ച രീതിയില്‍, യോഗ വിദ്യകള്‍ സംവിധാനം ചെയ്യുവാനും, അത് ഒരു ജീവിത രീതിയായി, ലോക നന്മയ്ക്കായി പ്രദാനം ചെയ്യുവാനും കഴിഞ്ഞു എന്നത് രോഗത്താലും, മാനസിക സമ്മര്‍ദ്ദങ്ങളാലും കഷ്ടപ്പെടു ന്നവര്‍ക്ക് അനുഗ്രഹമായി.
 

ssy-raw-food

ആരോഗ്യ ദായകമായ ഭക്ഷണ ക്രമം

 
ബാംഗ്‌ളൂരില്‍ സ്ഥാപിച്ച ഗുരുകുലത്തോട് അനുബന്ധിച്ച് ഒരു അര്‍ബുദ ഗവേഷണ കേന്ദ്രവും, അര്‍ബുദ പുനരധിവാസ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. 90 ശതമാനം അര്‍ബുദങ്ങളും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാം എന്നാണ് ഇവിടെ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് എന്ന് ഗുരുജി അറിയിച്ചു.
 
നവംബര്‍ 10 മുതല്‍ 15 വരെ ദുബായില്‍ വെച്ചു നടന്ന യോഗ പരിശീലന ക്യാമ്പില്‍ “കായ കല്‍പ്പ ക്രിയ” എന്ന പുതിയ പദ്ധതി ഗുരുജി പരിചയപ്പെടുത്തി. പ്രമേഹം, രക്ത സമ്മര്‍ദ്ദം, വാതം, ആസ്ത്‌മ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായി മാറ്റാന്‍ ഈ ക്രിയക്ക് കഴിയും എന്ന് ഗുരുജി പറഞ്ഞു. ഹൃദയ സംബന്ധിയായ രോഗങ്ങളും ഈ പദ്ധതി പരിശീലിക്കുന്നത് വഴി ഇല്ലാതാക്കാന്‍ കഴിയും. 90 ശതമാനം അര്‍ബുദവും ഇതിലൂടെ സൌഖ്യം പ്രാപിക്കും.
 
പ്രാണന്റെ അളവ് കുറയുന്നതാണ് ശരീരം രോഗ ഗ്രസ്തമാകുവാനുള്ള കാരണം. ശരീരത്തിലെ പ്രാണന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് യോഗ പ്രാണായാമങ്ങള്‍ കൊണ്ട് സാധിക്കുന്നത് എന്നതിനാല്‍, ഏത് രോഗാവസ്ഥ യേയും മാറ്റുവാനും ശരീരത്തെ അരോഗാവ സ്ഥയിലേക്ക് തിരികെ കൊണ്ടു വരുവാനും കഴിയും.
 
ഇപ്പോള്‍ യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തുന്ന ഗുരുജി ഋഷി പ്രഭാകര്‍, നവംബര്‍ 21 വരെ യു.എ.ഇ. യില്‍ ഉണ്ടായിരിക്കും. ദുബായിലെ സത്‌വ യിലെ സിദ്ധ സമാധി യോഗ കേന്ദ്രത്തില്‍ (ഫോണ്‍ : 04 3446618) ബന്ധപ്പെട്ടാല്‍ ഗുരുജിയെ കാണുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാധിക്കും.
 


Complete cure for diabetes, asthma, ulcers, heart and kidney diseases, high and low blood pressure, arthritis and cancer – A lifestyle of hope by Guruji Rishi Prabhakar with Kaya Kalpa Kriya and Sidha Samadhi Yoga


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മരുന്നുകള്‍ക്ക് നിയന്ത്രണം – ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഡോക്ടര്‍മാര്‍

October 29th, 2009

cancer-care-indiaവേദന സംഹാരികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലം ഇന്ത്യയില്‍ രോഗികള്‍ വേദന തിന്നു കഴിയുകയാണ് എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് കേരളത്തിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട പല ക്യാന്‍സര്‍ സെന്ററുകളിലും രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്നില്ല എന്നും ഇവിടങ്ങളില്‍ ഇത് നല്‍കാന്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ഇല്ലാത്തതും, മരുന്നുകളുടെ നിയന്ത്രണവും, ലഭ്യത ഇല്ലായ്മയുമാണ് ഇതിന്റെ കാരണം എന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഇന്നലെ ദില്ലിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 
എന്നാല്‍ മരുന്നുകള്‍ ആവശ്യത്തിനു ലഭ്യമാണ് എന്നാണ് കേരളത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററുകളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ മോര്‍ഫിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് ആവശ്യമാണ് എന്നതിനാല്‍, ടെര്‍മിനല്‍ സ്റ്റേജില്‍ ഉള്ള രോഗികള്‍ക്കും, കഠിന വേദന അനുഭവിക്കുന്ന രോഗികള്‍ക്കും മാത്രമേ ഇത് നല്‍കുകയുള്ളൂ. ചെറിയ വേദന മാത്രമുള്ള രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്ന പക്ഷം അവര്‍ ഇതിന് അടിമപ്പെടാന്‍ സാധ്യത് ഉള്ളതിനാലാണ് നല്‍കാത്തത്. എന്നാല്‍ തങ്ങളുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വേദന സംഹാരികള്‍ നല്‍കാന്‍ സര്‍ക്കാര്‍ വക നിയന്ത്രണം ഒന്നും നിലവിലില്ല എന്ന് ഇവര്‍ വ്യക്തമാക്കി.
 

 
മോര്‍ഫിന്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ ഓപിയം (കറുപ്പ്) നിയമാനുസൃതമായി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇതിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത് കൊണ്ടാണ് ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകള്‍ അനാവശ്യമായി വേദന അനുഭവിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ട് ആരോപിക്കുന്നു.
 
വേദനയുടെ ചികിത്സ ഒരു മനുഷ്യാവകാശമാണ്. മോര്‍ഫിന്‍ അടക്കമുള്ള അവശ്യ മരുന്നുകള്‍ ലഭ്യമാക്കുകയും ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുകയും ചെയ്യുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. പ്രശ്നത്തിന്റെ കാഠിന്യവും ആധിക്യവും, എളുപ്പമായ പരിഹാരവും കണക്കിലെടുക്കുമ്പോള്‍ ക്യാന്‍സര്‍ ആശുപത്രികളില്‍ വേദന ചികിത്സിക്കാതിരിക്കുന്നത് ക്രൂരമായ പീഡനവും മനുഷ്യത്വമില്ലായ്മയുമാണ്. വേദന ചികിത്സയുടെ നിഷേധം വഴി ഇന്ത്യന്‍ സര്‍ക്കാര്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത് എന്നും ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
 


Restrictive Regulations Condemn Hundreds of Thousands to Unbearable Suffering in India says Human Rights Watch


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എയ്‌ഡ്‌സിനു വാക്സിനുമായി തായ്‌ലന്‍ഡ്

September 25th, 2009

aids-vaccineഎയ്ഡ്സ് വയറസിനെ പ്രതിരോധിക്കുവാന്‍ കെല്‍പ്പുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഗവേഷകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഈ രംഗത്തു ഗവേഷകര്‍ നേരിട്ടു കൊണ്ടിരുന്ന പരാജയം മൂലം എയ്ഡ്സിന് എതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ലോകം ആശങ്കപ്പെടുന്നതിനിടയിലാണ് പ്രത്യാശ പരത്തുന്ന ഈ കണ്ടുപിടുത്തം. അമേരിക്കന്‍ സൈന്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം നടത്തിയ പരീക്ഷണങ്ങളാണ് ഫലം കണ്ടതായി പറയപ്പെടുന്നത്. പതിനാറായിരം പേരാണ് ഈ ഗവേഷണത്തിന്റെ ഭാഗമാവാന്‍ സന്നദ്ധരായി മുന്‍പോട്ട് വന്നത്. ഇവരില്‍ നടന്ന പരീക്ഷണങ്ങളില്‍ ഈ പ്രതിരോധ കുത്തിവെപ്പ് എച്.ഐ.വി. വയറസ് ബാധയെ 31 ശതമാനം തടയുന്നതായാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ കണ്ടു വരുന്ന തരം വയറസിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യത്യസ്ത വയറസുകളില്‍ ഇത് ഫലപ്രദമാകുമോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
 
ലോകമെമ്പാടും പ്രതിദിനം 7,500 ആളുകളെ എച്.ഐ.വി. വയറസ് ബാധിക്കുന്നു എന്നാണ് കണക്ക്. ഇരുപത് ലക്ഷം പേര്‍ 2007ല്‍ എയ്ഡ്സ് മൂലം മരണമടഞ്ഞു എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. ഇതു കൊണ്ടു തന്നെ, അല്‍പ്പമെങ്കിലും ഫലപ്രദമായ ഒരു പ്രതിരോധ ചികിത്സയ്ക്ക് പോലും വമ്പിച്ച ഗുണ ഫലങ്ങളാണ് ഉണ്ടാക്കുവാന്‍ കഴിയുക.
 


Thailand develops HIV Vaccine


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 118910»|

« Previous Page« Previous « ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
Next »Next Page » ഇറാന്‍ ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine