ജനീവ : നിരത്തുകളിലും പൊതു സ്ഥല ങ്ങളിലും അണു നാശിനി തളിച്ചതു കൊണ്ട് കൊറോണ വൈറസ് നശിക്കുക യില്ല എന്ന് W H O (ലോക ആരോഗ്യ സംഘടന) അറിയിച്ചു. ഇതു മൂലം മനുഷ്യര്‍ക്ക് ആരോഗ്യ പരമായ പ്രയാസങ്ങള്‍ ഉണ്ടാകും എന്നും W H O മുന്നറി യിപ്പ് നല്‍കി. ശാരീരികമായും മാനസികമായും ദോഷകര മായി ബാധിക്കും എന്നു മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ല.
ക്ലോറിന്‍ അടക്കമുള്ള രാസവസ്തു ക്കളും കണ്ണ്, ത്വക്ക്, ശ്വാസ കോശം, ആമാശയം എന്നി വക്ക് അസ്വസ്ഥത ഉണ്ടാക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൊറോണ വൈറസിനെ തുരത്താന്‍ ചില ലോക രാജ്യ ങ്ങളില്‍ അണു നാശിനി തളിക്കുന്നത് പതി വാക്കി യിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
പൊതുസ്ഥല ങ്ങളിലെ അണു നാശിനി പ്രയോഗം ഫലപ്രദമല്ല എന്നതു പോലെ ത്തന്നെ കെട്ടിട ങ്ങള്‍ക്ക് ഉള്ളിലും ഇത് പ്രയോജന രഹിത മാണ്. തുണിയോ അതു പോലെ ഉള്ള എന്തെ ങ്കിലും ഉപയോഗിച്ച് അണു നാശിനി പുരട്ടുകയാണ് വേണ്ടത്.
നിരത്തുകള്‍, കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപന ങ്ങള്‍ തുടങ്ങിയ പൊതു സ്ഥല ങ്ങളില്‍ അടി ഞ്ഞു കൂടിയിരി ക്കുന്ന മാലിന്യ ങ്ങളും മറ്റ് അവ ശിഷ്ട ങ്ങളും അണു നാശിനിയെ നിര്‍വ്വീര്യ മാക്കും.
അതു കൊണ്ട് ഇത്തരം സ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചു കൊണ്ടോ പുക പോലെ യുള്ള സംവിധാന ങ്ങളി ലൂടെയോ കൊറോണ വൈറസി നെയോ മറ്റു രോഗാണു ക്കളെയോ അകറ്റാം എന്നത് തെറ്റിദ്ധാരണയാണ് എന്നും ലോക ആരോഗ്യ സംഘടന പറയുന്നു.
പൊതുവഴികളും നിരത്തുകളും രോഗാണു ക്കളുടെ സംഭരണ ശാലകള്‍ അല്ല എന്നും പൊതു സ്ഥല ങ്ങളിലെ അനാവശ്യ മായ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷ ഫലങ്ങള്‍ ഉള വാക്കും എന്നും മുന്നറിയിപ്പില്‍ W H O അടി വരയിട്ടു പറയുന്നു.
- Image Credit : Reuters
- കൊറോണ : അണു നാശിനി തളിക്കുന്നത് ഹാനികരം