

- ഫൈസല്‍ ബാവ
വായിക്കുക: ഇന്റര്‍നെറ്റ്, ശാസ്ത്രം, സാമ്പത്തികം

മാര്‍കോണി റേഡിയോ കണ്ടുപിടിച്ച നാളുകള്‍ മുതല്‍ മനുഷ്യന്‍ റേഡിയോ തരംഗങ്ങള്‍ ബഹിരാകാശത്തിലേക്ക് പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ഈ തരംഗങ്ങള്‍ നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കുമിളയുടെ ആകാരത്തില്‍ മനുഷ്യരാശിയുടെ സാന്നിദ്ധ്യം പ്രപഞ്ചത്തെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ കുമിള ജ്യോതിശാസ്ത്ര പരമായി ഏറെ വലിപ്പമേറിയതാണ്. കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഈ കുമിളയ്ക്ക് ഏതാണ്ട് 200 പ്രകാശ വര്‍ഷം വലിപ്പമുണ്ട്. പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്‍ഷം. ഇത് കൃത്യമായി 9,460,730,472,580.8 കിലോമീറ്റര്‍ വരും.
എന്നാല്‍ രസം ഇതല്ല. 200 പ്രകാശ വര്ഷം വലിപ്പമുള്ള ഈ കുമിള നമ്മുടെ സൌരയുഥം അടങ്ങിയ ക്ഷീരപഥത്തില്‍ എത്ര ചെറുതാണ് എന്നതാണ് കൌതുകകരം. മുകളിലുള്ള ക്ഷീരപഥത്തിന്റെ ചിത്രത്തില്‍ കാണുന്ന നന്നേ ചെറിയ നീല വൃത്തമാണ് റേഡിയോ തരംഗങ്ങള്‍ എത്തിനില്‍ക്കുന്ന കുമിള. ക്ഷീരപഥം എന്ന് വിളിക്കപ്പെടുന്ന നമ്മുടെ ഗാലക്സി പ്രപഞ്ചത്തില്‍ ഉള്ള അനേക കോടി ഗാലക്സികളില്‍ ഒന്ന് മാത്രമാണ് എന്ന് കൂടി ചിന്തിക്കുമ്പോള്‍ ഈ വിശകലനത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാവും. ഒപ്പം, നമ്മള്‍ അയക്കുന്ന റേഡിയോ സിഗ്നലുകള്‍ കണ്ടെത്തി മറ്റേതെങ്കിലും ഗാലക്സിയിലെ ഏതെങ്കിലും ഒരു ഗ്രഹത്തിലെ അന്യഗ്രഹ ജീവികള്‍ നമ്മെ തേടിയെത്തും എന്ന് കരുതി മനുഷ്യന്‍ നടത്തുന്ന പരിശ്രമങ്ങളുടെ നിസ്സാരതയും.
- ജെ.എസ്.

ജനീവ: ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിന് വെല്ലുവിളി ഉയര്‍ത്തിയ ന്യൂട്രിനോ പരീക്ഷണം വിജയിക്കുമോ എന്ന സംശയത്തിന്റെ നിഴലില്‍. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തമല്ല മറിച്ച് പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനമാണ് തിരുത്തേണ്ടി വരിക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച ന്യൂട്രിനോ പരീക്ഷണത്തില്‍ സാങ്കേതിക പിഴവ് സംശയിക്കുന്നുവെന്ന് സേണ്‍ വക്താക്കള്‍ തന്നെയാണ് ശാസ്ത്ര ലോകത്തോട് വ്യക്തമാക്കുന്നത്. ന്യൂട്രിനോകളുടെ സഞ്ചാര സമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നുമാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 2011 സെപ്റ്റംബറിലാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച പരീക്ഷണ ഫലവുമായി സേണ്‍ രംഗത്തെത്തിയത്.
- ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റൊരു ഗ്രഹം അന്താരാഷ്ട്ര ശാസ്ത്രസംഘം കണ്ടത്തെി. ജി. ജെ. 667 സി. സി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം ഭൂമിയില്‍നിന്ന് 22 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയേക്കാള്‍ നാലര ഇരട്ടി ഭാരമുള്ളതിനാല്‍ സൂപ്പര്‍ എര്‍ത്ത് എന്നാണ് ശാസ്ത്രസമൂഹം ഇതിനെ വിശേഷിപ്പിച്ചത്. ജി. ജെ 667 സി എന്ന നക്ഷത്രക്കുള്ളനടങ്ങുന്ന ത്രിനക്ഷത്രസമൂഹത്തിനരികിലാണ് സൂപ്പര്‍ എര്‍ത്തിന്‍െറ സ്ഥാനം. ജിജെ 667 സിയെ ചുറ്റിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ എര്‍ത്തിന്‍െറ ഭ്രമണ സമയം 28 ദിവസമാണ്. വാഷിങ്ടണ്‍ ഡി. സിയിലെ കാര്‍ണീജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ സയന്‍സ് എന്ന ശാസ്ത്രഗവേഷണസംഘടനയുടെ നേതൃത്വത്തില്‍ നടന്ന നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സൂപ്പര്‍ എര്‍ത്തിനെ കണ്ടത്തെിയത്. ജലത്തിന്‍െറ സാന്നിധ്യമുള്ള ഈ ഗ്രഹത്തില്‍ ജീവനുണ്ടാവുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയവരുടെ പ്രതീക്ഷ. കൂടുതല്‍ തണുപ്പോ കൂടുതല്‍ ചൂടോ ഇല്ലാത്തതാണ് ഗ്രഹത്തിലെ താപനില.
- ലിജി അരുണ്‍

വിന്‍ഡ്‌ഹൂക് : നമീബിയയിലെ വിജനമായ പുല്‍മേട്ടില്‍ ഒരു നിഗൂഢ ഗോളം ആകാശത്തില്‍ നിന്നും പതിച്ചു. 35 സെന്റീമീറ്റര്‍ വ്യാസവും 6 കിലോഗ്രാം തൂക്കവുമുള്ള ഈ ലോഹ ഗോളം നമീബിയന്‍ തലസ്ഥാനമായ വിന്‍ഡ്‌ഹൂക് നഗരത്തില്‍ നിന്നും ഏതാണ്ട് 750 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് പെട്ടെന്ന് ഒരു ദിവസം ആകാശത്തില്‍ നിന്നും താഴെ വീണത്. പരിഭ്രാന്തരായ അധികൃതര്‍ വിവരം നാസയും യൂറോപ്യന്‍ ശൂന്യാകാശ ഏജന്‍സിയേയും അറിയിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ മുന്‍പ് വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി ഗ്രാമ വാസികള്‍ പറയുന്നു.
ഈ ഗോളം സ്ഫോടക വസ്തുവല്ല എന്ന് പോലീസ് പറഞ്ഞു. ഇത് പോലെയുള്ള ഗോളങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് പോലെ ആകാശത്തില്‍ നിന്നും പതിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
- ജെ.എസ്.

കാലിഫോര്‍ണിയ : ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള അന്വേഷണത്തില്‍ ഒരു പുതിയ വഴിത്തിരിവുമായി ശാസ്ത്രജ്ഞര്‍ ഒരു പുതിയ ഗ്രഹം കണ്ടെത്തി. ഭൂമിയില്‍ നിന്നും 600 പ്രകാശ വര്ഷം അകലെയുള്ള ഒരു നക്ഷത്രത്തിനെ വലം വെയ്ക്കുന്ന ഈ ഗ്രഹത്തിന്റെ വലിപ്പവും മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോള്‍ ഈ ഗ്രഹത്തില്‍ ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ദ്രാവക രൂപത്തിലുള്ള ജലം ജീവന്റെ നിലനില്‍പ്പിന് അവിഭാജ്യമായ ഒരു ഘടകമായാണ് കണക്കാക്കപ്പെടുന്നത്.
നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഇതിന് ശാസ്ത്രജ്ഞര്‍ കെപ്ലര്‍-22ബി എന്ന് നാമകരണം ചെയ്തു.
- ജെ.എസ്.

ന്യൂയോര്‍ക്ക്: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐബിഎമ്മിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിര്‍ജീനിയ റോമെറ്റി നിയമിതയായി. ഇതാദ്യമായാണ് ഒരു വനിത കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. ജനുവരിയില്‍ വെര്‍ജിനിയ ചുമതലയേറ്റെടുക്കും. 54-കാരിയായ വിര്‍ജീനിയ നിലവില്‍ കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിങ്, സ്ട്രാറ്റജി വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമാണ്.
എതിരാളികളായ എച്ച്പി സിഇഒ സ്ഥാനത്തേക്കു മെഗ് വൈറ്റ്മാന്‍ എന്ന വനിതയെ നിയോഗിച്ചിരുന്നു. പെപ്സിയുടെ ഇന്ദ്ര നൂയി, സിറോക്സിന്‍റെ ഉര്‍സുല ബേണ്‍സ്, ക്രാഫ്റ്റ് ഫുഡ്സിന്‍റെ ഐറീന്‍ റോസന്‍ഫീല്‍ഡ് എന്നിവരാണു തലപ്പത്തു ള്ള ബിസിനസ് വനിതകള്‍. ഡ്യൂപോയിന്‍റിന്‍റെ മേധാവി എലന്‍ കള്‍മാനും ബിസിനസ് വനിതകളില്‍ പ്രമുഖയാണ്.
- ലിജി അരുണ്‍
വായിക്കുക: അമേരിക്ക, ബഹുമതി, ശാസ്ത്രം, സാമ്പത്തികം, സ്ത്രീ

ബെര്‍ലിന്‍ : ഒരു ഉപഗ്രഹ വിപത്തില്‍ നിന്നും ലോകം കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് ഒരു മാസം പോലും തികയുന്നതിന് മുന്‍പ് ഇതാ വീണ്ടുമൊരു ഉപഗ്രഹ ഭീഷണി. ഇത്തവണ ഭൂമിയിലേക്ക് അതിവേഗത്തില്‍ വീണു കൊണ്ടിരിക്കുന്നത് ജെര്‍മ്മന്‍ ഉപഗ്രഹമായ റോസാറ്റ് ആണ്. ഇത് നാളെ (വെള്ളിയാഴ്ച) മുതല്‍ തിങ്കളാഴ്ച വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിക്കും എന്നാണ് ജെര്‍മ്മന്‍ എയറോസ്പേസ് സെന്റര്‍ അറിയിക്കുന്നത്.
മുകളിലേക്ക് തൊടുത്തു വിടുമ്പോള്‍ സാദ്ധ്യമാവുന്ന കൃത്യത പക്ഷെ ഉപയോഗശേഷം ഉപഗ്രഹം തിരികെ വരുമ്പോള്‍ അത് എവിടെ പതിക്കും എന്ന കാര്യത്തില്‍ പോലും പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല എന്നത് വീണ്ടും തെളിയിക്കുകയാണ് റോസാറ്റ്. ഒരു മിനി വാനിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹം മിക്കവാറും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ വായുവുമായുള്ള ഘര്‍ഷണത്തില്‍ കത്തി തീരും. എന്നാലും ഏതാണ്ട് 30 കഷണങ്ങള്‍ എങ്കിലും ബാക്കി വരാം എന്നും ഇത് ഭൂമിയില്‍ പതിക്കും എന്നുമാണ് കണക്ക് കൂട്ടല്‍. ഇതിന്റെ ഭാരം 2 ടണ്ണോളം വരും. ഇത് എവിടെയാവും വീഴുക എന്നത് ഇനിയും വ്യക്തമല്ല.
1990ല്‍ വിക്ഷേപിച്ച ഈ ഉപഗ്രഹം 1990ല്‍ പ്രവര്‍ത്തനരഹിതമായി. ശാസ്ത്രീയ പഠനങ്ങള്‍ നടത്തുവാനായി ജെര്‍മ്മനി വിക്ഷേപിച്ചതാണ് ഈ കൃത്രിമ ഉപഗ്രഹം.
കഴിഞ്ഞ മാസം നാസയുടെ ഒരു ഉപഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അന്ന് ഭാഗ്യവശാല്‍ ഉപഗ്രഹ അവശിഷ്ടങ്ങള്‍ ശാന്ത സമുദ്രത്തില്‍ പതിച്ചതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
- ജെ.എസ്.

കാലിഫോര്‍ണിയ : നാസയുടെ ഉപഗ്രഹമായ യു. എ. ആര്‍. എസ്. ശാന്ത സമുദ്രത്തില്‍ പതിച്ചതായി നാസ അറിയിച്ചു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10:30 ന് അടുത്താണ് ഉപഗ്രഹം സമുദ്രത്തില്‍ പതിച്ചത്. കൃത്യമായ സമയവും സ്ഥലവും ഇനിയും വ്യക്തമല്ല. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് എയര്‍ ഫോഴ്സ് ബേസിലെ ജോയന്റ് സ്പേസ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചതാണ് ഈ വിവരം.
- ജെ.എസ്.

കാലിഫോര്‍ണിയ : നാസയുടെ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹം യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കുന്ന സമയം കൂടുതല്‍ കൃത്യമായി നാസ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ഇന്ത്യന്‍ സമയം രാവിലെ 9:15നും 10:15നും ഇടയ്ക്കാവും ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുക. ഈ സമയം ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും മുകളിലായിരിക്കും എന്നും നാസ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശാന്ത സമുദ്രത്തിലോ, അറ്റ്ലാന്റിക് സമുദ്രത്തിലോ ഇന്ത്യന്‍ മഹാ സമുദ്രത്തിലോ വീഴാനാണ് കൂടുതല്‍ സാദ്ധ്യത എന്ന് നാസ പ്രത്യാശിക്കുന്നു.
- ജെ.എസ്.