കാലിഫോര്‍ണിയ : ജീവന്റെ പുതിയ സാന്നിദ്ധ്യം തേടി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ യുടെ ചൊവ്വാ പര്യവേഷണ റോബോട്ടിക് വാഹനമായ ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങി. ഇന്ത്യന്‍ സമയം 11 മണിയോടെ യാണ് ക്യൂരിയോസിറ്റി ചുവന്ന ഗ്രഹ ത്തില്‍ ഇറങ്ങിയത്.
2011 നവംബര്‍ 26നു ഫ്ലോറിഡ യിലെ കേപ് കനവറില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. 56.6 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയുടെ ഉപരിതല ത്തിലെ ഗേല്‍ ഗര്‍ത്ത ത്തിനു മുകളില്‍ പേടകം ഇറങ്ങിയത്. നാസയുടെ മറ്റ് ചൊവ്വ പര്യവേഷണ ങ്ങളിലൊന്നും പരീക്ഷിയ്ക്കാത്ത സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ യാണു വാഹനം ചൊവ്വയില്‍ ഇറങ്ങിയത്. ആകാശ ക്രെയിന്‍ എന്ന ആധുനിക സാങ്കേതിക വിദ്യയാണ് ക്യൂരിയോസിറ്റി യുടേത്.
സ്പിരിറ്റ്, ഓപര്‍ച്യുണിറ്റി തുടങ്ങിയ മുന്‍ പേടകങ്ങള്‍ ‘എയര്‍ ബാഗു’കളുടെ സഹായ ത്തോടെ യാണ് ചൊവ്വയില്‍ ഇറങ്ങി യിരുന്നത്. മുന്‍കാല പേടക ങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതു കൊണ്ടാണു ആകാശ ക്രെയിന്‍ ‘ക്യൂരിയോസിറ്റി’ ക്കു വേണ്ടി പരീക്ഷിക്കേണ്ടി വന്നത്.
1969 ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്ര സംഭവം ആയാണത് ഇത് വിശേഷിപ്പിക്ക പ്പെടുന്നത്. ഈ ദൌത്യത്തിന് 250 കോടി ഡോളര്‍ (ഏതാണ്ട് 13,750 കോടി രൂപ) ആണ് ചെലവ്.