ഹൂസ്റ്റണ്‍: ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നും കൂടിയാല്‍ അഞ്ചു മുതല്‍ എഴു വര്ഷം വരെയെ ഈ വളര്‍ച്ച ഉണ്ടാകൂ എന്നും പിന്നെ ഗൂഗിള്‍നു വന്ന തകര്‍ച്ച പോലെ ഫേസ്ബുക്കിനും ഇതേ ഗതിയാവുമെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഉപ്പില്ലാത്ത ചോറ് പോലെയാണ് ഫേസ്ബുക്കില്ലാത്ത നെറ്റ്. നെറ്റില്‍ പുതുതായി എത്തിയവര്‍ക്കും സ്ഥിരമായി ഉള്ളവര്‍ക്കും ഒരാവേശമാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന നിരീക്ഷണം പുറത്ത് വന്നിരിക്കുന്നു. അയേണ്‍ഫയര്‍ ക്യാപിറ്റലിന്റെ ഉടമയും വിവരസാങ്കേതികവിദ്യാ വിദഗ്ധനുമായ എറിക്ക് ജാക്‍സണാണ് ഈ നിരീക്ഷണം നടത്തിയത്. . “സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഗൂഗിള്‍ ഏറെ പണിപ്പെടേണ്ടിവന്നു. വളരെ കഷ്ടപ്പെട്ടാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് എന്തെങ്കിലുമൊക്കെ ഗൂഗിളിന് ചെയ്യാനായത്. മൊബൈലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാം തലമുറ ഇന്റര്‍നെറ്റ് കമ്പനികള്‍ വരുന്നതോടെ ഫേസ്ബുക്കിനും ഗൂഗിളിന്റെ ഗതി വരും.”
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, വിനോദം, ശാസ്ത്രം