ചൊവ്വയില്‍ ജല സാന്നിദ്ധ്യം : കൂടുതല്‍ തെളിവുകളുമായി നാസ

June 11th, 2013

mars-rover-ePathram

ന്യൂയോര്‍ക്ക് : ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ ഓപ്പര്‍ച്യൂണിറ്റി റോവര്‍ ചൊവ്വയില്‍ ജല സാന്നിദ്ധ്യം ഉണ്ടെന്നതിന് കൂടുതല്‍ തെളിവ് കണ്ടെത്തി. കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറയുടെ സാന്നിദ്ധ്യമാണ് തിരിച്ചറി ഞ്ഞത് എന്ന് നാസ വെളിപ്പെടുത്തി. ജല വുമായി സമ്പര്‍ക്കം ഉണ്ടെങ്കിലേ ഇത്തരം കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറ ഉണ്ടാവുകയുള്ളൂ എന്ന് നാസ അറിയിച്ചു.

ഇതു വരെ ഓപ്പര്‍ച്യൂണിറ്റി കണ്ടെത്തിയ ജല സാന്നിദ്ധ്യത്തില്‍ എല്ലാം പി. എച്ച്. മൂല്യം താഴ്ന്ന നിലയില്‍ ആയതിനാല്‍ ആസിഡ് ആകാനാണ് സാധ്യത എന്നും കളിമണ്‍ ധാതു, ന്യൂട്രലായ പി. എച്ച്. മൂല്യത്തിലേ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ ജലത്തിനാണ് സാധ്യത യെന്നും ഓപ്പര്‍ച്യൂണിറ്റി റോവറിന്റെ കണ്ടു പിടിത്തങ്ങള്‍ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ജീവന്റെ സാന്നിദ്ധ്യം തേടി നാസ യുടെ ‘ക്യൂരിയോസിറ്റി’ 250 കോടി ഡോളര്‍ ചെലവിട്ടു കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചൊവ്വയില്‍ ഇറങ്ങിയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദക്ഷിണ കൊറിയ ആദ്യ സൈനികേതര റോക്കറ്റ് വിക്ഷേപിച്ചു

January 30th, 2013

naro-rocket-epathram

സോൾ : ദക്ഷിണ കൊറിയ തങ്ങളുടെ ചരിത്രത്തിലെ ആദ്യ സൈനികേതര ബഹിരാകാശ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു ശാസ്ത്ര ഉപഗ്രഹം വഹിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. നാരോ എന്ന പേരിൽ അറിയപ്പെടുന്ന വിക്ഷേപണ യാനം ദക്ഷിണ കൊറിയയുടെ ദക്ഷിണ തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നും കുതിച്ചുയർന്ന് വിജയകരമായി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ഒരു ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിക്കുന്നത്. ഇതിന് മുൻപ് നടന്ന രണ്ടു ശ്രമങ്ങളും പരാജയമായിരുന്നു. സാങ്കേതിക തടസങ്ങൾ നേരിട്ടത് കാരണം ഇരു വിക്ഷേപണ ഉദ്യമങ്ങളും അവസാന നിമിഷം റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോകം അവസാനിച്ചില്ല; ചൈനയില്‍ ആയിരങ്ങള്‍ അറസ്റ്റില്‍

December 22nd, 2012

china-end-of-the-world-epathram

ബെയ്ജിങ് : നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. ലോകം അവസാനിച്ചിട്ടില്ല. മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുന്ന ദിവസമായിരുന്നു ഇന്നലെ എന്നും പറഞ്ഞ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കോലാഹലങ്ങള്‍ ചില്ലറയല്ല. ലോകം അവസാനിക്കുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചു ജനങ്ങളെ പരിഭ്രാന്തരാക്കി എന്ന കുറ്റത്തിന് ചൈനയില്‍ ആയിരക്കണക്കിന്‌ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. “സര്‍വ്വ ശക്തനായ ദൈവം” എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ക്രിസ്തീയ വിഭാഗത്തിലെ അംഗങ്ങളാണ്‌ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. 1990ല്‍ ആരംഭിച്ച ഈ മത വിഭാഗം കുറച്ചു നാളായി ലോകാവസാനത്തെ കുറിച്ച് പൊതുജനത്തെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇതോടൊപ്പം ചുവന്ന ഡ്രാഗണ്‍ എന്ന് അറിയപ്പെടുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുവാനും ഇവര്‍ ആളുകളെ ആഹ്വാനം ചെയ്തു വന്നു. ചൈനയില്‍ ഉടനീളം ലോകാവസാനത്തിന്റെ വക്താക്കള്‍ ഇതേ സംബന്ധിച്ചുള്ള ലഘു ലേഘനങള്‍ വിതരണം ചെയ്യുകയും ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് ലോകാവസാന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇവരെയൊക്കെ പോലീസ് പിടികൂടുകയും ചെയ്തു. ഇത്തരം പ്രചരണത്തെ തുടര്‍ന്ന് ഭയഭീതരായ പലരും വന്‍ തോതില്‍ ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങി സംഭരിച്ചത് പ്രശ്നത്തെ വീണ്ടും വഷളാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്റ്റീഫൻ ഹോക്കിങ്ങിന് യൂറി മിൽനർ പുരസ്കാരം

December 12th, 2012

stephen-hawking-epathram

ലണ്ടൻ : വിഖ്യാത ഭൌതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ശാസ്ത്ര പുരസ്കാരമായ യൂറി മിൽനർ ഫണ്ടമെന്റൽ ഫിസിക്സ് പുരസ്കാരത്തിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം, “ദൈവ കണം” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇന്നേ വരെ കേവലം സൈദ്ധാന്തിക തലത്തിൽ നിലനിന്നിരുന്ന ഹിഗ്ഗ്സ് ബോസൺ എന്ന അണുവിന്റെ ഘടകഭാഗത്തിന് സമാനമായ കണങ്ങളെ കണ്ടെത്തുവാൻ മനുഷ്യരാശിയെ സഹായിച്ച സേർൺ ഗവേഷണ കേന്ദ്രത്തിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ നിർമ്മാണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർക്കും ഈ പുരസ്കാരം ലഭിക്കും.

ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്.

കഴിഞ്ഞ വർഷം മുതൽ നൽകി തുടങ്ങിയ ഈ പുരസ്കാരം ആദ്യ വർഷം തന്നെ അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെന്ന് ലഭിക്കുകയുണ്ടായി.

21ആം വയസിൽ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച സ്റ്റീഫൻ ഹോക്കിങ്ങ് കേവലം 2 വർഷം മാത്രമേ ഇനി ജീവിക്കൂ എന്നാണ് ഡോക്ടർമാർ അദ്ദേഹത്തോട് 1963ൽ പറഞ്ഞിരുന്നത്. ചലന ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട അദ്ദേഹത്തെ ശാസ്ത്രത്തിലുള്ള അടങ്ങാത്ത കൌതുകവും, നിശ്ചയദാർഢ്യവും, ആത്മവിശ്വാസവുമാണ് മുന്നോട്ട് നയിച്ചത്. രണ്ടു തവണ വിവാഹം കഴിച്ച അദ്ദേഹത്തിന് മൂന്ന് കുട്ടികളുമുണ്ട്. മുഖത്തെ പേശികളുടെ ചെറിയ ചലനങ്ങളെ വാക്കുകളായി രൂപാന്തരപ്പെടുത്തി അവയ്ക്ക് ശബ്ദം നൽകുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്പീച്ച് സിന്തസൈസർ ഉപയോഗിച്ചാണ് ഇപ്പോൾ സ്റ്റീഫൻ ഹോക്കിങ്ങ് സംസാരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ രോഗം പുരോഗമിക്കുന്നതോടെ മുഖപേശികളുടെ ശേഷിയും നഷ്ടമാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ചിന്തകളെ തന്നെ വാക്കുകളായി രൂപാന്തരപ്പെടുത്താൻ സഹായിക്കുന്ന ഒരു ബ്രെയിൻ – കമ്പ്യൂട്ടർ ഇന്റർഫേസ് നിർമ്മാണത്തിനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂറോ ശാസ്ത്രജ്ഞരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു സ്റ്റീഫൻ ഹോക്കിങ്.

തനിക്ക് കിട്ടിയ സമ്മാനത്തുകയായ 30 ലക്ഷം ഡോളർ ഓട്ടിസം ഉള്ള തന്റെ ചെറുമകനെ സഹായിക്കുവാനും ചിലപ്പോൾ ഒരു പുതിയ വീട് വാങ്ങുവാനും താൻ ഉപയോഗിക്കും എന്ന് സ്റ്റീഫൻ ഹോക്കിങ് അറിയിച്ചു. സമ്മാനം പ്രതീക്ഷിച്ചല്ല ആരും ഭൌതിക ശാസ്ത്ര ഗവേഷണത്തിൽ ഏർപ്പെടുന്നത്. ആർക്കും അറിയാത്ത കാര്യങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ആഹ്ലാദത്തിന് വേണ്ടിയാണ്. എന്നാൽ ഇത്തരം പുരസ്കാരങ്ങൾ സമൂഹത്തിൽ ഭൌതിക ശാസ്ത്ര ഗവേഷണ നേട്ടങ്ങൾക്ക് അംഗീകാരം നൽകാൻ ഒരു സുപ്രധാന പങ്ക്‍ വഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റേയും, പ്രത്യാശയുടേയും ജീവിക്കുന്ന ഉദാഹരണമായ സ്റ്റീഫൻ ഹോക്കിങ്ങ് കഴിഞ്ഞ ഓഗസ്റ്റിൽ ലണ്ടനിൽ നടന്ന പാരാലിമ്പിൿ ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ പ്രസംഗിക്കവെ പറയുകയുണ്ടായി – “നിങ്ങൾ നിങ്ങളുടെ പാദങ്ങളെയല്ല, ആകാശത്തിലെ താരങ്ങളെ നോക്കുവിൻ. എപ്പോഴും കൌതുകം ഉള്ളവരാകുവിൻ.”

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക നൊബേൽ സമ്മാനവുമായി ഇറാൻ

October 14th, 2012

Mahmoud Ahmadinejad-epathram

ഇസ്ലാമിക രാഷ്ട്രങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരേയും ശാസ്ത്രജ്ഞരേയും ആദരിക്കാനായി നൊബേൽ സമ്മാനത്തിന് ബദലായി “ഗ്രേറ്റ് പ്രോഫറ്റ് വേൾഡ് പ്രൈസ്” നൽകുമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. നൊബേൽ സമ്മാനം പോലുള്ള ആഗോള ബഹുമതികൾക്ക് തയ്യാറെടുക്കാൻ ഇത് മുസ്ലിം രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞർക്ക് പ്രചോദനം നൽകും എന്നു ഇറാന്റെ ശാസ്ത്ര സാങ്കേതിക വൈസ് പ്രസിഡണ്ട് നസ്റിൻ സൊൽത്താൻഖ അറിയിച്ചു. ഇറാൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മൂന്ന് മേഖലകളിലായിട്ടാണ് സമ്മാനം നൽകുക. എന്നാൽ ഈ മൂന്ന് മേഖലകൾ ഏതെന്ന് അവർ വെളിപ്പെടുത്തിയില്ല. നൊബേൽ സമ്മാനം ആറ് മേഖലകളിലാണ് ഇപ്പോൾ നൽകുന്നത്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ഷിറിൻ ഇബാദിയാണ് നൊബേൽ സമ്മാനം നേടിയ ഒരേ ഒരു ഇറാൻ സ്വദേശി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാക്റ്റീരിയ ഉപയോഗിച്ചു സ്വര്‍ണ്ണം നിര്‍മ്മിക്കാം

October 5th, 2012

cupriavidus-metallidurans-epathram

ന്യൂയോര്‍ക്ക് : ഇനി ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ബാക്ടീരിയയില്‍ നിന്നും നിര്‍മ്മിക്കാം. മിഷിഗണ്‍ യൂനിവേഴ്സിറ്റിയില്‍ നടത്തിയ ഗവേഷണത്തില്‍ സ്വര്‍ണ്ണം ഉത്പാദിപ്പിക്കാനാകുന്ന ബാക്റ്റീരിയകളെ കണ്ടെത്തി യതോടെയാണ് ദിനം പ്രതി വില വര്‍ദ്ധനവ് മാത്രം വന്നു കൊണ്ടിരിക്കുന്ന സ്വര്‍ണ്ണം വാര്‍ത്ത‍യില്‍ നിന്നും വ്യത്യസ്തമായ ഈ വാര്‍ത്ത‍ ലോകശ്രദ്ധ നേടിയത് . ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന് പേരുള്ള ഈ ബാക്ടീരിയക്ക്‌ വിഷാംശങ്ങളെ വലിയ തോതില്‍ ചെറുക്കാനുള്ള കഴിവ് ഉണ്ട്. ഗോള്‍ഡ് ക്ലോറൈഡിലും ദ്രവ സ്വര്‍ണ്ണത്തിലും പെരുകാന്‍ കഴിയുന്നവയാണ് മെറ്റാലിഡ്യൂറന്‍സ് വിഭാഗത്തില്‍പ്പെട്ട ഈ ബാക്റ്റീരിയകള്‍. അതോടെ ഒരാഴ്ചയോളം ഇത്തരം ലോഹങ്ങളില്‍ കഴിയുന്ന സൂക്ഷ്മ ജീവികള്‍ വിഷാംശത്തെ തനി തങ്കമായി മാറ്റിയെടുക്കുന്നു. ബാക്റ്റീരിയയെ ഉപയോഗിച്ചുള്ള ഈ സ്വര്‍ണ്ണം നിര്‍മ്മാണത്തെ മിഷിഗണിലെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത് മൈക്രോബിയല്‍ ആല്‍ക്കെമി എന്നാണ്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറാൻ ജീമെയിൽ നിരോധിച്ചു

October 2nd, 2012

gmail-blocked-epathram

ടെഹ്റാൻ : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ച വെബ് സൈറ്റായ യൂട്യൂബിന്റെ ഉടമകളായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സേവനമായ ജീമെയിൽ ഇറാൻ നിരോധിച്ചു. ഇതോടെ നിയമ സഭാ സാമാജികർ ഉൾപ്പെടെ ഇറാനിലെ ലക്ഷക്കണക്കിന് ജീമെയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഈമെയിൽ ലഭിക്കാതായി. ജീമെയിലിന് പകരമായി ഒരു പ്രാദേശിക ഈമെയിൽ സേവനം കൊണ്ടുവരും എന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഏറെനാളായി ഇന്റർനെറ്റ് അടക്കം ഒട്ടേറെ ഉന്നത സാങ്കേതിക മേഖലകളിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഇറാൻ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇടയിൽ ശാസ്ത്ര – സാങ്കേതിക രംഗത്തെ പുനരാഖ്യാനം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബഹിരാകാശ ഗവേഷണം, വിത്തുകോശ ഗവേഷണം, ആണവ ഗവേഷണം എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളിൽ ഇറാൻ മുന്നേറുന്നതിൽ അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും ഏറെ അരിശമുണ്ട്.

അമേരിക്ക കേന്ദ്ര ബിന്ദുവായുള്ള അന്താരാഷ്ട്ര വിവര സാങ്കേതിക ശൃംഖലയാണ് ഇന്റർനെറ്റ്. ഇതിനു ബദലായി മറ്റൊരു ശൃംഖല തന്നെ രൂപപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണെങ്കിലും അസാദ്ധ്യമല്ല. എന്നാൽ ഇത്തരമൊരു ശൃംഖല വികസിപ്പിച്ചെടുത്താൽ അതിന് മുസ്ലിം രാഷ്ട്രങ്ങളുടേയും അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടേയും പിന്തുണ ലഭിക്കും എന്ന് ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൈക്രോസോഫ്റ്റ് ലോഗോ മാറ്റുന്നു

August 30th, 2012

ms new logo-epathram
കാല്‍നൂറ്റാണ്ടായി കമ്പ്യൂട്ടറില്‍ പാറിക്കളിക്കുന്ന മൈക്രോസോഫ്റ്റിന്റെ  പതാക ഇനി പാറുകയില്ല. മൈക്രോസോഫ്റ്റിന്റെ ലോഗോയായ പാറിക്കളിക്കുന്ന പതാക ലോഗോയില്‍ മാറ്റം വരുത്തുന്നു. പഴയ നിറങ്ങള്‍ നിലനിര്‍ത്തി പച്ച, നീല, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള നാല് ചതുരക്കട്ടകളുള്ള, വലതു ഭാഗത്ത് മൈക്രോസോഫ്റ്റ് എന്നെഴുതിയതാണ് ഇനി മുതല്‍ മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളുടെ ലോഗോ. മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിന്‍ഡോസ് 8ലും ഓഫിസ് സ്യൂട്ടിലും പുതിയ ലോഗോയാണ് ഉണ്ടാവുക. കമ്പനിയുടെ ബ്ലോഗായ ടെക്‌നെറ്റില്‍  ലോഗോയുടെ മാറ്റത്തെ മൈക്രോസോഫ്റ്റിന്റെ വലിയ മാറ്റമായിത്തന്നെയാണ് വിവരിച്ചിട്ടുള്ളത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on മൈക്രോസോഫ്റ്റ് ലോഗോ മാറ്റുന്നു

സാംസങ് ഗ്യാലക്‌സി നോട്ട് 2 വിപണിയിലേക്ക്

August 30th, 2012

samsung galaxy note2-epathram
ന്യൂഡല്‍ഹി:സാംസങ്  ഗ്യാലക്‌സി നോട്ട് 2 പുറത്തിറക്കി. ഈയിടെ  ആപ്പിളുമായുളള കോടതിയുദ്ധത്തില്‍ സാംസങ്ങിന് തിരിച്ചടി നേരിട്ടിരുന്നു. കോടിക്കണക്കിനു രൂപ ആപ്പിളിന് നഷ്ടപരിഹാരമായി സാംസങ് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു അതിനു തൊട്ടു പിറകെയാണ്  ബെര്‍ലിനില്‍  നടക്കുന്ന രാജ്യാന്തര ഇലക്ട്രോണിക്‌സ് ഷോയില്‍ സാംസങ്  ഗ്യാലക്‌സി നോട്ട് 2  പ്രകാശനം ചെയ്ത് തങ്ങളുടെ പ്രതാപത്തിന് ഒരു മങ്ങലും ഉണ്ടായിട്ടില്ല എന്ന് തെളിയിച്ചത്.

1.6 ജിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ എക്‌സിനോസ് 4412 പ്രോസസര്‍ ഉള്ള പുതിയ ടാബ് ലെറ്റില്‍  5.5 ഇഞ്ച് 1280 720 ആമോഎല്‍ഇഡി ഡിസ്‌പ്ലേയും . ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് പുതിയ ടാബിലുള്ളത്. 16, 32, 64 ജിബി എന്നിങ്ങനെയാണു സ്‌റ്റോറേജ് കപ്പാസിറ്റി. 8 മെഗാ പിക്സല്‍  ക്യാമറയാണു പുറകിലുള്ളത്. ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്, 1.5 ജിബി റാം തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്. 128 രാജ്യങ്ങളില്‍ ഗ്യാലക്‌സി നോട്ട് 2 ലഭ്യമാക്കുമെന്ന് സാംസങ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഒക്ടോബറില്‍ മാത്രമേ മാര്‍ക്കറ്റിലെത്തൂ.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on സാംസങ് ഗ്യാലക്‌സി നോട്ട് 2 വിപണിയിലേക്ക്

നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു

August 26th, 2012

neil_armstrong-epathram

വാഷിംഗ്‌ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു. 82 വയസ്സായിരുന്നു. ബഹിരാകാശ യാത്രയിലെ ഇതിഹാസമായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി വിശ്രമത്തിലായിരുന്നു.

1930 ഓഗസ്‌റ്റ് 5 ന്‌ അമേരിക്കയിലെ ഓഹിയോവില്‍ ജനിച്ച നീല്‍ ആംസ്‌ട്രോംഗ്‌  1969 ജൂലൈ 20 നാണു അപ്പോളൊ 11 ബഹിരാകാശ വാഹനത്തില്‍ സഹയാത്രികനായ എഡ്വിന്‍ ഓള്‍ഡ്രിനൊപ്പം ‌ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്‌. ചന്ദ്രന്റെ ഉപരിതലത്തില്‍ എകദേശം മൂന്നു മണിക്കൂറോളമാണ് അന്ന് അദ്ദേഹം ചെലവഴിച്ചത്. ഈ യാത്ര ചരിത്രത്തില്‍ ഇടം നേടി.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു

4 of 8345»|

« Previous Page« Previous « നാം ഉച്ചകോടി ഇറാനില്‍, വിമര്‍ശനവുമായി ഇസ്രയേല്‍
Next »Next Page » പാശ്ചാത്യ ഉപരോധത്തിനെതിരെ പിന്തുണക്കണം – ഇറാന്‍ »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine