പതിനാലുകാരിയെ ബ്രസീലിലെ ജയിലില്‍ നിരന്തരമായി പീഡിപ്പിച്ചു

September 21st, 2011

violence-against-women-epathram

റിയോ ഡി ജനെയ്‌റോ : പതിനാലുകാരിയായ പെണ്‍കുട്ടിയെ ജെയിലില്‍ വെച്ച് നിരന്തരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ജെയിലറെയും 20 പോലീസുകാരെയും സസ്പെന്‍ഡ്‌ ചെയ്തു. അതിരാവിലെ ആരും കാണാതെ രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ്‌ സ്റ്റേഷനിലെത്തി ഈ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ കുറ്റക്കാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തു. വേറെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി അന്യായമായി ജെയിലില്‍ കഴിയുന്നുണ്ടെന്നും ഇവരെയും കഴിഞ്ഞ കുറെ നാളുകളായി നിരന്തരമായി പീഡിപ്പിച്ചു വരികയാണെന്നും പെണ്‍കുട്ടി അറിയിച്ചു.

ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ഒരു സ്ത്രീയാണ് മൂന്നു പെണ്‍കുട്ടികളെയും കാറില്‍ കയറ്റി ജെയിലില്‍ എത്തിച്ചത്‌. എന്നാല്‍ ഇവിടെ തിയ പെണ്‍കുട്ടികള്‍ക്ക്‌ മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷം നിരവധി പുരുഷന്മാര്‍ ഇവരെ പീഡിപ്പിച്ചു.

ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതുമയല്ല എന്ന് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007ല്‍ ഒരു പതിനാറുകാരിയെ 26 ദിവസം ലോക്കപ്പില്‍ വെച്ച് പീഡിപ്പിച്ച സംഭവം ഇവിടെ നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം ലോക്കപ്പില്ല എന്നതിനാലാണ് പെണ്‍കുട്ടിയെ പുരുഷന്മാരോടൊപ്പം ലോക്കപ്പില്‍ വെച്ചത് എന്നാണ് അന്ന് പോലീസ്‌ ന്യായീകരണമായി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

അംഗോളന്‍ സുന്ദരി ലൈല ലോപ‌സ് മിസ് യൂണിവേഴ്സ്

September 13th, 2011

miss-universe-2011-epathram

സാവോപോളോ : അംഗോളന്‍ സുന്ദരി ലൈല ലോപ‌സ് 2011 ലെ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു.  ബ്രസീലിയന്‍ പട്ടണമായ സാവോ പോളോയില്‍ നടന്ന  മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 88 സുന്ദരിമാരെ പിന്തള്ളിയാണ് ഇരുപത്തഞ്ചുകാരിയായ ലൈല ലോപ‌സ് കിരീടം നേടിയത്.  2010ലെ മിസ് യൂണിവേഴ്സ് ജേത്രി സിമെന നവരേറ്റ വിജയിയെ കിരീടമണിയിച്ചു. മിസ് ഉക്രൈന്‍ ഒലേസ്യ സ്റ്റെഫാങ്കോ ഫസ്റ്റ് റണ്ണറപ്പായും മിസ് ബ്രസീല്‍ പ്രിസില്ല മഷാഡോ സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അംഗോളയിലെ ബെങ്കുവേലയില്‍ 1986 ഫെബ്രുവരി 26 നു ജനിച്ച ലൈല ലുലിഅന ഡാ കോസ്റ്റ വിയേറ ലോപസ് എന്ന ലൈല ലോപസ് 2011ലെ മിസ് അംഗോളയായും മിസ് യൂണിവേഴ്സായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന നാലാമത്തെ ആഫ്രിക്കന്‍ വംശജയാണ് ഈ അഞ്ചടി പത്തരയിഞ്ച് ഉയരമുള്ള അംഗോളന്‍ സുന്ദരി.

ഇന്ത്യയില്‍ നിന്നും ഹൈദരാബാദു കാരിയായ മിസ് ഇന്ത്യ വാസുകി സങ്കവാലിയും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവസാനത്തെ റൌണ്ടില്‍ അവര്‍ക്ക് ഇടം നേടാനായില്ല. അറുപതാമത് മിസ് യൂണിവേഴ്സ് മത്സരമാണ് ഇത്തവണത്തേത്. ആദ്യമായാണ് ഇത്രയും അധികം പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. 2006-ല്‍ ആണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ സുന്ദരിമാര്‍ മിസ് യൂണിവേഴ്സ് മത്സരത്തിനായി എത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ മലയാളി യുവതി അറസ്റ്റില്‍

August 24th, 2011

ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ ബൂന്‍ടൂണില്‍ പാകിസ്താന്‍കാരിയായ നാസിഷ് നൂറാനി വെടിയേറ്റുമരിച്ച കേസില്‍ ഭര്‍ത്താവ് കാഷിഫ് പര്‍വേശിനെയും മലയാളിയായ കാമുകിയായ അന്‍റായ്‌നെറ്റ് സ്റ്റീഫനെയും പോലീസ് അറസ്റ്റ് ചെയ്തു. പര്‍വേശും അന്‍റായ്‌നെറ്റും ചേര്‍ന്ന് ആസൂത്രിതമായി കൊലനടത്തുകയായിരുന്നുവെന്നു കണ്ടെത്തുകയുമായിരുന്നു എന്ന് പോലിസ്‌ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ബൂന്‍ടൂണില്‍ ഭര്‍ത്താവിനും മകനുമൊപ്പം നടന്നുപോകുമ്പോഴാണ് നൂറാനിക്കു വെടിയേറ്റത്. പര്‍വേശിനും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പര്‍വേശ് കുറ്റംസമ്മതിച്ചു. തന്റെ നിര്‍ദേശപ്രകാരമാണ് നൂറാനിയെ അന്‍േറായ്‌നെറ്റ് കൊലപ്പെടുത്തിയതെന്ന് പര്‍വേശ് പോലീസിനോട് പറഞ്ഞു. അന്‍റായ്‌നെറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 സ്ത്രീകളെ ബലാത്സംഗംചെയ്തു കൊന്ന അന്തോണി സോവെല്ലിനു വധശിക്ഷ

August 14th, 2011

anthony-sowell-epathram

ഒഹായോ:11 സ്ത്രീകളെ കൊലപ്പെടുത്തിയ അന്തോണി സോവെല്‍ എന്നയാളെയാണ് ഒഹായോ കോടതി വധശിക്ഷയ്ക്കു വിധിച്ചു മയക്കുമരുന്നിനടിമപ്പെട്ട സ്ത്രീകളെ ബലാത്സംഗംചെയ്തു കൊന്നശേഷം മ്യതദേഹങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കുകയാണ് ഇയാളുടെ പതിവ് . കറുത്തവംശജരും പാവപ്പെട്ടവരും മയക്കുമരുന്നിന് അടിമകളായിരുന്നവരുമായ സ്ത്രീകളെയാണ് അന്തോണി സോവെല്‍ റോഡ് വശങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗംചെയ്തു കൊന്ന ശേഷം മ്യതദേഹം ഇയാള്‍ വീടിനു സമീപത്ത് കുഴിച്ചു മൂടുകയാണ് ചെയ്യാറ് ഇയാള്‍ക്ക് ചെറുപ്പം മുതല്‍ മാനസികരോഗമുണ്ട് എന്നത് കൊണ്ട് കുറ്റത്തെ ലഘൂകരിക്കാന്‍ കഴിയില്ലെന്ന് ഡ്ജി ഡിക് ആംബ്രാസ് പറഞ്ഞു. 82 വകുപ്പുകളിലായി സോവെല്‍ കുറ്റകാരനാണെന്ന് കോടതി ജൂലായ് അവസാനം കണ്ടെത്തിയിരുന്നു. സോവെല്‍ കൊലചെയ്തവരുടെ അടുത്ത ബന്ധുക്കള്‍ ശിക്ഷാവിധി കേള്‍ക്കുന്നതിനായി കോടതിയിലെത്തിയിരുന്നു. 2008ലും 2009ലും സോവെല്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് രണ്ടു സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വിശ്വസിനീയമല്ലെന്നു പറഞ്ഞ് കേസ് പോലീസ് തള്ളി. തുടര്‍ന്ന് 2009 ല്‍ മൂന്നാമത്തെ സ്ത്രീയും പരാതി നല്‍കിയപ്പോഴാണ് പോലിസ് സോവെല്ലിന്റെ വീട് പരിശോധിച്ചതും 11 സ്ത്രീകളുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയതും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തായ്‌ലന്‍ഡ്‌:പൊതുതെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി

July 4th, 2011

ബാങ്കോക്ക്‌: തായ്‌ലന്‍ഡ്‌ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി അഭിസിത്‌ വെജാജിവയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിക്കു  കനത്ത  പരാജയം. അഞ്ഞൂറംഗ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ 92 ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോള്‍ ലിങ്‌ലക്‌ ഷിനാവത്രയുടെ നേതൃത്വത്തിലുള്ള പ്യൂ തായ്‌ പാര്‍ട്ടി 260 സീറ്റ്‌ നേടി ഭൂരിപക്ഷം ഉറപ്പിച്ചു. പട്ടാള അട്ടിമറിയെത്തുടര്‍ന്നു നാടുവിടേണ്ടിവന്ന  മുന്‍ പ്രസിഡന്റ്‌ തക്‌സിന്‍ ഷിനാവത്ര  സഹോദരിയാണ് ലിങ്‌ലക്‌ ഷിനാവത്ര. ഇവര്‍  പുതിയ പ്രധാനമന്ത്രിയാകും. പ്യൂ തായ്‌ പാര്‍ട്ടി 300 സീറ്റുകള്‍ വരെ നേടുമെന്ന് നേരത്തെ  അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ വന്നിരുന്നു തായ്‌ലന്‍ഡിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെന്ന ബഹുമതിയാണു നാല്‍പത്തിനാലുകാരിയായ യിങ്‌ലക്കിനെ കാത്തിരിക്കുന്നത്‌.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

മകന്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി നടത്തി

June 15th, 2011

violence-against-women-epathram

ഇസ്‌ലാമാബാദ്: മകന്‍ ബലാത്സംഗ കേസില്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി ഗ്രാമം ചുറ്റിച്ചു! വടക്കു പടിഞ്ഞാ‍റന്‍ പാകിസ്ഥാനിലെ ഹരിപൂരിനടുത്ത് നീലോര്‍ ബലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യം നടന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നാണ് വെളിയില്‍ വന്നത്. ഒരു ഗോത്രവര്‍ഗ സമിതിയാണ് തികച്ചും മനുഷ്യത്വരഹിതമായ ഈ ശിക്ഷാവിധി നടപ്പാക്കിയത്.
നാല് ആയുധധാരികള്‍ ചേര്‍ന്ന്  സ്ത്രീയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് തെരുവുകള്‍ തോറും നടത്തിക്കുകയായിരുന്നു. .
ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് ഒരു സ്ത്രീയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ ഒരു പ്രതിയുടെ അമ്മയെയാണ് മനുഷ്യത്വ രഹിതമായ  ശിക്ഷാ  നടപടിക്ക് ബാലിയാടാക്കിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവ് പരാതിയുമായി ഗോത്രവര്‍ഗ സമിതിയെ സമീപിച്ചിരുന്നു എങ്കിലും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനായിരുന്നു ഗോത്ര തലവനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഭാ‍ര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഇയാളും മൂന്ന് സഹോദരന്‍‌മാരും ചേര്‍ന്ന്  കുറ്റം ചെയ്തു എന്ന് കരുതുന്ന രണ്ട് പേരില്‍ ഒരാളുടെ വീട്ടിലെത്തി ആയുധം കാട്ടി പ്രതിയുടെ അമ്മയെ  വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനുസരണയുള്ള ഭാര്യമാരുടെ ക്ലബ്ബിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

June 6th, 2011

obedient-wife-epathram

ക്വാലാലംപൂര്‍ : ഭര്‍ത്താവിന്റെ ഏത് ആഗ്രഹത്തിനും ഒരു ലൈംഗിക തൊഴിലാളിയെ പോലെ ഭാര്യ വഴങ്ങി കൊടുക്കുകയാണ് വൈവാഹിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള വഴി എന്ന ആശയം പ്രചരിപ്പിക്കുന്ന ഒരു മലേഷ്യന്‍ വനിതാ സംഘടനയ്ക്കെതിരെ സ്ത്രീ വിമോചന പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ഒരു സംഘം മുസ്ലിം വനിതകള്‍ ആരംഭിച്ച “ഒബീഡിയന്റ് വൈവ്സ്‌ ക്ലബ്‌” (Obedient Wives Club) ആണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് കാരണമായത്‌. പുരുഷന്റെ ലൈംഗിക ആവശ്യങ്ങള്‍ ഒരു ലൈംഗിക തൊഴിലാളിയെ പോലെ നിറവേറ്റിയാല്‍ പിന്നെ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് അയാള്‍ പോവില്ല എന്നാണ് ഇവരുടെ ന്യായം. ദൈവ ഭയമുള്ള സ്ത്രീകള്‍ ഇങ്ങനെ തങ്ങളുടെ പുരുഷന്മാരെ തൃപ്തിപ്പെടുത്തി കുടുംബത്തില്‍ സമാധാനം നില നിര്‍ത്തണം. ഭര്‍ത്താവിനെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇങ്ങനെ ചെയ്യുന്നത് ദൈവഭയമുള്ള ഭാര്യയുടെ ധര്‍മ്മമാണ്. ഇങ്ങനെ ചെയ്‌താല്‍ ഭര്‍ത്താവ്‌ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് പോവില്ലെന്ന് മാത്രമല്ല ഇത് ഗാര്‍ഹിക പീഡനം ഇല്ലാതാക്കാനും സഹായകരമാവും എന്നും ക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌ പറയുന്നു.

obedient-wives-club-epathramക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌

ഇതിനാവശ്യമായ പഠന ക്ലാസുകളും മറ്റും നല്‍കുന്ന ക്ലബ്ബില്‍ മറ്റ് മതസ്ഥര്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുത്ത് തങ്ങളുടെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ പഠിക്കാം എന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്.

പുരുഷന്റെ അധമ വാസനകളെ ന്യായീകരിച്ച് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പഴി ചാരി തങ്ങളുടെ വികലതകള്‍ക്ക് ന്യായീകരണം കാണുന്നത് ലൈംഗിക അസമത്വം ഏറെയുള്ള സമൂഹങ്ങളുടെ സ്വഭാവമാണ്. ഒരു ബലാല്‍സംഗം നടന്നാല്‍ പോലും സ്ത്രീയുടെ വസ്ത്രധാരണ രീതി മാറ്റിയാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഇത്തരക്കാരുടെ വാദം. ഗാര്‍ഹിക പീഡനം തടയാന്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗിക അടിമയാകണം എന്നൊക്കെ പറയുന്ന ചിന്താഗതി സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും നാണക്കേട് ഉണ്ടാക്കുന്നതാണ്. തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാന്‍ പോലും ചങ്കൂറ്റം കാണിക്കാന്‍ ആവാത്ത പുരുഷന്മാര്‍ക്ക്‌ മാത്രമേ സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവൂ എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ഫഞ്ച് ഓപ്പണില്‍ ചരിത്രമായി ചൈനയുടെ നാ ലീ

June 5th, 2011

li_na_french_open-epathram
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ താരം ചാമ്പ്യനായി. ചൈനയുടെ നാ ലീ യാണ് നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്ക് ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകളില്‍ 6-4, 7-6 എന്ന സ്കോറിന് തോല്പിച്ചത്. രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ 7-0 ആയിരുന്നു. കളിക്കളത്തില്‍ ചൈനീസ് താരം ശരിക്കും നിറഞ്ഞു നിന്നു. ഒരു മണിക്കൂര്‍ 48 മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ ഉടനീളം ശക്തമായ സര്‍വ്വുകളിലൂടെ എതിരാളിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇന്നലെ നടന്ന  വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ഒന്നാം നമ്പര്‍ താരം  മരിയ ഷറപ്പോവയെ തോല്പിച്ചാണ് നാ ലീ ഫൈനലില്‍ എത്തിയത്. മരിയന്‍ ബര്‍ത്തോളിയെ തോല്പിച്ചാണ് ഫ്രാന്‍സെസ്ക് ഷിയാവോന്‍ ഫൈനില്‍ എത്തിയത്.

കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണില്‍ നാ ലീ ഫൈനലില്‍ എത്തിയിരുന്നു. ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്ന ആദ്യത്തെ ചൈനക്കാരിയായായിരുന്നു അവര്‍. അന്നു പക്ഷെ വിജയിക്കാനായില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡി.എന്‍.എ പരിശോധനയില്‍ കാനിനെതിരെ തെളിവ്

May 25th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗീകമായി പീഢിപ്പിച്ച കേസില്‍ മുന്‍ ഐ.എം.ഫ് മേധാവി ഡൊമനിക് സ്ട്രോസ് കാനിനെതിരെ ഡി.എന്‍.എ പരിശോധനാ തെളിവുകള്‍. പീഠനത്തിരയായതായി പറയപ്പെടുന്ന യുവതിയുടെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെത്തിയ ശരീരശ്രവങ്ങള്‍ കാനിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ഈ ഡി.എന്‍.എ പരിശോധനാ ഫലം കാനിനെതിരെ സുപ്രധാന തെളിവായി മാറും. വിചാരണ നേരിടുന്ന കാന്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്‌. അമേരിക്കയിലെ മാന്‍ഹാട്ടനിലുള്ള ആഡംഭര ഹോട്ടലില്‍ വച്ച് കാന്‍ പീഢിപ്പിക്കുവാന്‍ ശ്രമിച്ചതായി 32 വയസ്സുകാരിയായ ജീവനക്കാരി പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്നുമാണ് കാനിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് സ്വമേധയാ സമ്മതിക്കുകയും ചെയ്തു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ.എം.ഫ് പ്രസിഡണ്ട് സ്ഥാനം കാന്‍ രാജിവെക്കേണ്ടി വന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1391011»|

« Previous Page« Previous « അഗ്നിപര്‍വത പുക : 252 വിമാനങ്ങള്‍ റദ്ദ്‌ ചെയ്തു
Next »Next Page » ഐ. എം. എഫ്‌. അദ്ധ്യക്ഷ സ്ഥാനം: ഫ്രഞ്ച് ധന മന്ത്രിയും രംഗത്ത്‌ »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine