മേനകയുടെ മകള്‍ മോഹന്‍ ലാലിന്റെ നായികയാകുന്നു

July 6th, 2013

keerthi-epathram

മോഹന്‍ ലാല്‍ – മേനക ജോഡികളായി അഭിനയിച്ച സിനിമകള്‍ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം പഴയ നായികയുടെ മകള്‍ ലാലിന്റെ നായികയായി എത്തുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് മോഹന്‍ ലാലിന്റെ നായികയായി നടി മേനകയുടേയും നിര്‍മ്മാതാവ് ജി. സുരേഷ് കുമാറിന്റേയും ഇളയ മകള്‍ കീര്‍ത്തി എത്തുന്നത്.

മോഹന്‍ ലാല്‍ അവിസ്മരണീയമാക്കിയ മണിച്ചിത്രത്താഴെന്ന ചിത്രത്തിലെ ഡോ. സണ്ണി എന്ന കഥാപാത്രം പുനരവതരിക്കുകയാണ് ഗീതാഞ്ജലിയിലൂടെ. ഗീത, അഞ്ജലി എന്നീ ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒരാളായാണ് കീര്‍ത്തി അഭിനയിക്കുന്നത്. ചിത്രത്തില്‍ വിദ്യാ ബാലന്‍ മറ്റൊരു നായികയായി എത്തും എന്നും സൂചനയുണ്ട്. പൃഥ്‌വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയില്‍ വിദ്യാ ബാലന്‍ അഭിനയിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍ – മോഹന്‍‌ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവസാനം പുറത്തിറങ്ങിയ മരുഭൂമിക്കഥ (അറബിയും ഒട്ടകവും മാധവന്‍ നായരും) എന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. പുതിയ ചിത്രം വന്‍ പ്രതീക്ഷയാണ് മോഹന്‍ ലാല്‍ ഫാന്‍സുകാര്‍ക്ക് പകരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« പ്രവാസ ലോകത്തെ ആത്മ ബന്ധങ്ങളെ കുറിച്ചുള്ള സിനിമ യുമായി സലാം ബാപ്പു
നിത്യാ മേനോന്‍റെ കോക്‌പിറ്റിലെ യാത്ര വിവാദമായി »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine