“സംസ്കൃതി” ദോഹയുടെ ഓണം – ഈദ്‌ സംഗമം

September 28th, 2011

samskrithi-doha-epathram

ദോഹ : ഖത്തറിലെ കൂട്ടായ്മയായ സംസ്കൃതിയുടെ ഓണം – ഈദ്‌ സംഗമം സെപ്തംബര്‍ 30 ന് വെള്ളിയാഴ്ച 5:30 ന് ദോഹയിലെ സലാത്ത ജദീദിലുള്ള സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ അരങ്ങേറുന്നു. നിരവധി കലാമൂല്യമുള്ള പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സംസ്കൃതിയുടെ കഴിഞ്ഞ പരിപാടിയായ മാപ്പിളപ്പാട്ട് ഉല്‍സവം ആസ്വാദകര്‍ക്ക് വളരെ ഹൃദ്യമായ ഒന്നായിരുന്നു.

നൃത്ത നൃത്ത്യങ്ങള്‍, തിരുവാതിരക്കളി, ഗാനമേള, ഒപ്പന, കോല്‍ക്കളി, ലഘു നാടകം ഇവയെല്ലാം ഒത്തുചേര്‍ന്നുള്ള ഈ പരിപാടി എല്ലാ ആസ്വാദകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് അണിയിച്ചൊ രുക്കിയിട്ടുള്ളതെന്ന് ഇതിന്റെ സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

(വാര്‍ത്ത അയച്ചത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍ )

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദലയുടെ ശിങ്കാരിമേളം അരങ്ങേറ്റം

September 13th, 2011

shinkarimelam-dala-epathram

ദുബായ്‌ : യു.എ.ഇ. യിലെ ഓണാഘോഷങ്ങള്‍ കൊഴുപ്പിക്കാനുള്ള ദലയുടെ ഒരുക്കങ്ങളുടെ ഭാഗമായി തിരുവോണ നാളില്‍ വനിതകളുടെ ശിങ്കാരിമേളം അരങ്ങേറി. ദല ഹാളില്‍ നടന്ന അരങ്ങേറ്റ ചടങ്ങില്‍ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ പരിശീലകരായ ആധിഷ്‌, സ്വാമിദാസ്, ഷൈജു എന്നിവരെ ആദരിച്ചു. പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ പതിവായി അവതരിപ്പിച്ചു വരുന്ന ദലയുടെ പുതിയ കാല്‍വെയ്പ്പാണ് ശിങ്കാരിമേളം.

അയച്ചു തന്നത് : സജീവന്‍ കെ. വി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം എഫ്. ഹുസൈന്‍ ഓര്‍മയില്‍ ഒരു സായാഹ്നം

July 23rd, 2011

അബു ദാബി : എം എഫ് ഹുസൈന്‍ ഇന്ത്യ വിടേണ്ടി വന്ന സാഹചര്യം ഖേദകരമാണെന്ന് കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ഹുസൈന്റെ ചിത്ര കലയെ ഇന്ത്യന്‍ പിക്കാസോ എന്ന് വിളിച്ചു ചെറുതാക്കരുതെന്നും മുഖ്യ പ്രഭാഷകനായ കലാ നിരൂപകന്‍ വത്സലന്‍ കനാറ പറഞ്ഞു. കാലപ്രവേഗങ്ങളെ അതിശയിപ്പിക്കുന്ന ലോകം നിറഞ്ഞ ചിത്രകാരനെ ഭരണകൂടവും, കോര്‍പ്പറേറ്റ് ലോബികളും ഇന്ത്യന്‍ മണ്ണില്‍ നിന്ന് നിഷ്കാസനം ചെയ്തപ്പോള്‍ വേണ്ടത്രജനജാഗ്രത ഉണ്ടായില്ല, സാധാരണ ചിത്രകാരന്മാരുടെ അവകാശങ്ങള്‍ക്കായി നില കൊണ്ട ഹുസൈന്‍ കലാ വിപണിക്കാരുടെ കണ്ണിലെ കരടായി മാറി. ഒരു നൂറു വട്ടം വിവാദമായേക്കാവുന്ന ചിത്രങ്ങള്‍ മുന്‍പും വരച്ച ഹുസൈന്‍ പുതിയ കലാ കച്ചവടത്തിന്റെ ഇരയാണെന്നും വത്സലന്‍ കൂട്ടിച്ചേര്‍ത്തു.
തസ്ലിമ നസ്രീന്മാരെയും -ഡാലി ലാമ മാരെയും അതിഥി യാക്കുന്ന ഭാരതം സ്വന്തം പുത്രനെ നാട് കടത്തുന്നതിലെ വൈചിത്ര്യം മൊയ്ദീന്‍ കോയ എടുത്തു കാട്ടി. ഭാരത രത്ന വരെ എത്തേണ്ട കലാകാരനായിരുന്നു ഹുസൈനെന്നു അദ്ധ്യക്ഷം വഹിച്ച സെന്റര്‍ പ്രസിഡന്റ്റ് കെ ബി മുരളി ചൂണ്ടിക്കാട്ടി. വിത്സണ്‍ കുഴൂര്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി റഫീക്ക് സകറിയ, അജി രാധാകൃഷ്ണന്‍, ഫൈസല്‍ ബാവ, കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കവിതകളുടെ സീ ഡി ‘സുവര്‍ണ ഭൂമി’ പ്രശസ്ത കവി അസ്മോ പുത്തന്‍ ചിറ സെന്റര്‍ സെക്രട്ടറി അന്‍സാരിക്ക് നല്‍കി പ്രകാശനം ചെയ്തു. സീ ഡി യിലെ കവിതകള്‍ സദസ്യര്‍ക്കായി അവതരിപ്പിക്കപ്പെട്ടു.
ദേവിക സുധീദ്രന്റെ എം എഫ് ഹുസൈന്‍ ചിത്രങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിച്ചു , ശശിന്‍ സാ, രാജീവ്‌ മുളക്കുഴ, അജിത്‌, നദീം, ജോഷി, ഷാബു, റോയ് മാത്യു, തുടങ്ങിയവര്‍ ഹുസൈന്റെ കാരിക്കേച്ചര്‍ വരച്ചു. കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂര്‍ സ്വാഗതവും കലാ വിഭാഗം ആക്ടിംഗ് സെക്രടറി ബഷീര്‍ കെ വി നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം എഫ് ഹുസൈന്‍ സ്മരണയും കുഴൂര്‍ വിത്സന്റെ കവിതകളുടെ സി ഡി പ്രകാശനവും

July 21st, 2011

അബു ദാബി: കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ ജൂലെ 22 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ -8. വരെ കെ. എസ്. സി. സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു യു എ ഇ യില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ചിത്രങ്ങള്‍ വരക്കുന്നു. കുട്ടികളും വനിതകളും തങ്ങളുടെ രചനകള്‍ കൊണ്ട് ഈ പരിപാടിക്ക് പിന്തുണ നല്‍കും. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും .തുടര്‍ന്ന് പ്രമുഖ കലാ നിരൂപകന്‍ വത്സലന്‍ മുഖ്യ പ്രഭാഷണം നടത്തും. സദസ്സില്‍ നിന്ന് ഹുസൈന്‍ സ്മരണ പറയാനും ഉള്ള അവസരം നല്‍കും.

എട്ടുമണിയോടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കാവ്യസമാഹാരത്തിന്റെ സി ഡി പ്രകാശനവും കവിതകളുടെ ചൊല്‍ കാഴ്ചയും ഉണ്ടാകും.
താല്പര്യമുള്ളവര്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂറിനെ നമ്പരില്‍ ബന്ധപ്പെടുക. 050 5708191

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ കല്യാണ സൗഗന്ധികം

July 12th, 2011

kala-abudhabi-logo-epathramഅബുദാബി : കല അബുദാബി യുടെ 2011 – 12 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജൂലായ് 28, 29 തീയതി കളില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2011’ ല്‍ കല്യാണ സൗഗന്ധികം കഥകളി യും പെരുവനം കുട്ടന്‍ മാരാരുടെ തായമ്പക യും അരങ്ങേറും.

‘കേരളീയം 2011’ ല്‍ ചെണ്ട വാദ്യ ത്തെ ക്കുറിച്ചും കഥകളി യെക്കുറിച്ചും ആസ്വാദന ക്ലാസ്സുകളുണ്ടാവും.

ജൂലായ്‌ 29ന് വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വ ത്തില്‍ തായമ്പക മേളം ആരംഭിക്കും.

രാത്രി ഒമ്പതു മണിക്ക് ആരംഭിക്കുന്ന ‘കല്യാണസൗഗന്ധികം’ കഥകളി യില്‍ കലാമണ്ഡലം ബാലകൃഷ്ണന്‍ (ഹരിപ്പാട്) ഹനുമാനായും ഏറ്റുമാന്നൂര്‍ പി. കണ്ണന്‍ ഭീമനായും വേഷമണിയും.

കോട്ടക്കല്‍ മധു, കലാമണ്ഡലം സജീവന്‍ എന്നിവരാണ് പാട്ടുകാര്‍. കലാമണ്ഡലം കൃഷ്ണ ദാസ് ചെണ്ടയും കലാമണ്ഡലം അച്യുതവാര്യര്‍ മദ്ദളവും കൊട്ടും. നീലമ്പേരൂര്‍ ജയനാണ് ചുട്ടികുത്തുക.

ദുബായ് തിരുവരങ്ങു മായി ചേര്‍ന്നാണ് കല അബുദാബി കഥകളി സദസ്സ് ഒരുക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 812345...Last »

« Previous Page« Previous « ബഷീര്‍ അനുസ്മരണം
Next »Next Page » മലബാര്‍ പ്രവാസി ദിവസ്‌ അബുദാബി കണ്‍വെന്‍ഷന്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine