എല്‍. ഡി. എഫ്. കണ്‍വെന്‍ഷന്‍

April 11th, 2011

poster-kv-abdul-khader-epathram

അബുദാബി : നിരവധി വികസന പ്രവര്‍ത്തന ങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി യുടെ വിജയം, പ്രസ്തുത പ്രവര്‍ത്തന ങ്ങള്‍ക്ക് തുടര്‍ച്ച ലഭിക്കും എന്നും അല്ലാത്ത പക്ഷം നാട് അസ്ഥിരത യിലേക്കാണ് നീങ്ങുക എന്നും ഗുരുവായൂര്‍ – മണലൂര്‍ മണ്ഡല ങ്ങളിലെ പ്രവാസികള്‍ എല്‍. ഡി. എഫ്. കണ്‍വെന്‍ഷ നില്‍ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നിഷാം ഇടക്കഴിയൂരിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ ഗുരുവായൂര്‍ മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദര്‍ ഫോണില്‍ സംസാരിച്ചു. അബ്ദുല്‍ കലാം കെ. പി. വല്‍സലന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഗുരുവായൂര്‍ – മണലൂര്‍ മണ്ഡലങ്ങളിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കളായ കെ. വി. അബ്ദുല്‍ ഖാദര്‍, ബേബി ജോണ്‍ എന്നിവ രുടെ വിജയം ഉറപ്പു വരുത്താനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു. ഷിബു ചേറ്റുവ, ബാലചന്ദ്രന്‍, നാസര്‍, ഉമ്മര്‍, സുനില്‍ മാടമ്പി, ഉബൈദ്‌, യൂസുഫ്‌ എന്നിവര്‍ സംസാരിച്ചു.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനപക്ഷം – 2011 ദുബായ്‌ കെ. എം. സി. സി. യില്‍

April 1st, 2011

dubai-kmcc-logo-big-epathram

ദുബായ്‌ : അധികാരം താഴെത്തട്ടില്‍ എത്തിച്ചവര്ക്ക്  അധികാരം നല്കുക, നാടിന്റെ വികസനത്തിന് യു. ഡി. എഫിന് വോട്ട് നല്കുക എന്ന പ്രമേയവുമായി ദുബായ്‌ കെ. എം. സി. സി. കാസര്കോട് മണ്ഡലം കമ്മിറ്റി നടത്തി വരുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജനപക്ഷം 2011 നാളെ രാത്രി എട്ടു മണിക്ക് ദുബായ്‌ കെ. എം. സി. സി. സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ മുസ്ലിം ലീഗ് കാസര്കോട് ജില്ലാ സെക്രട്ടറി എ. ജി. സി. ബഷീര്‍, മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഹസൈനാര്‍, കെ. എം. സി. സി., ഒ. ഐ. സി. സി., യു. ഡി. എഫിന്റെ മറ്റു ഘടക കക്ഷികളുടെ ജില്ലാ സംസ്ഥാന കേന്ദ്ര നേതാക്കള്‍, പ്രവാസി കൂട്ടായ്മകളുടെ നേതാക്കള്‍, മാധ്യമ പ്രവര്ത്തകര്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഴുവന്‍ കെ. എം. സി. സി. യുടേയും, യു. ഡി. എഫിന്റെയും പ്രവര്ത്തകരും, അനുഭാവികളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. ഡി. എഫ്. വിജയത്തിന് കെ. എം. സി. സി. യുടെ ഹൈടെക്ക് പ്രചരണം

March 31st, 2011

dubai-kmcc-logo-big-epathram

ദുബായ്‌ : ആസന്നമായ നിയമ സഭാ തെരഞ്ഞെടുപ്പില്‍ യു. ഡി. എഫ്. സ്ഥാനാര്ത്ഥി കളുടെ വിജയം ഉറപ്പു വരുത്താന്‍ വിവിധ പ്രചരണ പരിപാടികള്ക്ക് ദുബായ്‌ കെ. എം. സി. സി. കാസര്കോട് മണ്ഡലം കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഐ. ടി. സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി, ഓണ്‍ ലൈന്‍ പ്രചരണം, ലഘു ലേഖ വിതരണം, ടെലഫോണ്‍ സന്ദേശം, തെരഞ്ഞെടുപ്പ് കണ്‍ വെന്‍ഷന്‍‍, യു. ഡി. എഫ്. സ്ഥാനാര്ത്ഥി കളുടെ വീഡിയോ കോണ്ഫെറന്സ്, മണ്ഡലത്തിലെ പഞ്ചായത്തിലും, മുന്സിപ്പാലിറ്റിയിലും മണ്ഡലം പ്രസിഡണ്ട് മഹ്മൂദ് കുളങ്ങരയുടെ നേതൃത്വത്തില്‍ നാട്ടിലുള്ള കെ. എം. സി. സി. പ്രവര്ത്തകരുടെ കൂടെ പര്യടനം തുടങ്ങിയ പ്രചരണ പരിപാടികള്ക്കാണ് രൂപം നല്കിയത്.

ആക്ടിംഗ് പ്രസിഡണ്ട് ഇ. ബി. അഹമ്മദ് ചെടേയ്ക്കാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു. കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ കെ. എം. സി. സി. നേതാക്കളായ ഹംസ തൊട്ടി, ഹനീഫ് ചെര്ക്കള, ഹനീഫ് കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ ഏരിയാല്‍, മണ്ഡലം കമ്മിറ്റി നേതാക്കളായ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ഹസൈനാര്‍ ബീജന്തടുക്ക, മുനീര്‍ പൊടിപ്പള്ളം, എ. കെ. കരീം മൊഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക നന്ദി പറഞ്ഞു.

(അയച്ചു തന്നത് : സലാം കന്യാപാടി)

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

March 29th, 2011

oicc-ksgd-election-convention-epathram
ദുബായ് : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് ഒ. ഐ. സി. സി. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഒരുങ്ങി. ദേരയില്‍ നടന്ന ജില്ലാതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കാസര്‍ഗോഡ് ഡി. സി. സി. എക്‌സിക്യൂട്ടീവ് അംഗം സി. ബി. ഹനീഫ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കെ. പി. സി. സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഫോണിലൂടെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി കളായ പി. ബി. അബ്ദുള്‍ റസാഖ്, എന്‍. എ. നെല്ലിക്കുന്ന്, അഡ്വ. സി. കെ. ശ്രീധരന്‍, അഡ്വ. എം. സി. ജോസ്, കെ. വി. ഗംഗാധരന്‍ എന്നിവര്‍ ടെലിഫോണില്‍ കൂടി വോട്ടഭ്യര്‍ത്ഥന നടത്തി.

oicc-ksgd-election-convention-audiance-epathram

രണ്ട് ദിവസം വാഹന പ്രചരണ ജാഥ നടത്തും. യോഗത്തില്‍ ഒ. ഐ. സി. സി. ട്രഷറര്‍ കെ. എം. കുഞ്ഞു മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്‍റ് രഞ്ജിത്ത് കോടോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് കന്ന്യപ്പടി സ്വാഗതം പറഞ്ഞു. ഷാര്‍ജ ഒ. ഐ. സി. സി. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് ബി. എം. റാഫി, ഒ. ഐ. സി.സി. മലപ്പുറം ജില്ലാ പ്രസിഡന്‍റ് ബാലകൃഷ്ണന്‍, ബി. ബിനോയ്, നവീന്‍ ബാബു, അജയന്‍ വി, റഹ്മാന്‍ കല്ലായം, ഹബീബ് കുണിയ, അമീര്‍ പട്ടേല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സൂരജ്, ടി. വി. ആര്‍. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. ജില്ലാ സെക്രട്ടറി നിധീഷ് യാദവ് നന്ദി പറഞ്ഞു.

സി. ബി. ഹനീഫ് (ചെയര്‍മാന്‍), രഞ്ജിത്ത് കോടോത്ത്, നൗഷാദ് കന്ന്യപ്പടി (ജന.കണ്‍വീനര്‍), അമീര്‍ പട്ടേല്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന 50 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് രൂപം നല്‍കി.

-അയച്ചു തന്നത് : സലാം കന്ന്യപ്പടി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമത്തിന് യു. ഡി. എഫ്. സ്ഥാനാര്ത്ഥികളെ വിജയിപ്പിക്കുക : കെ. എം. സി. സി.

March 28th, 2011

dubai-kmcc-logo-big-epathram

ദുബായ്‌ : കഴിഞ്ഞ അഞ്ചു വര്ഷം പ്രവാസി ക്ഷേമ താല്പപര്യങ്ങളെ പൂര്ണ്ണമായും അവഗണിച്ച സര്ക്കാറാണ് കേരളം ഭരിച്ചതെന്നും, യു. ഡി. എഫ്. സ്ഥാനാര്ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പി ക്കണമെന്നും ദുബായ്‌ കെ. എം. സി. സി. കാസര്കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. യു. ഡി. എഫ്. സ്ഥാനാര്ത്ഥി കളുടെ വിജയം ഉറപ്പു വരുത്തുന്നതിന് പ്രവാസി കള്ക്കിടയില്‍ പ്രചരണം ശക്തമാക്കാനും വെള്ളിയാഴ്ച രാത്രി 7.30 ന് ദുബായ്‌ കെ. എം. സി. സി. വിപുലമായ യു. ഡി. എഫ്. കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്ക്കാനും തീരുമാനിച്ചു.

ആക്ടിംഗ് പ്രസിഡണ്ട് ഇ. ബി. അഹമ്മദ് ചെടേയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ്‌ കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ കെ. എം. സി. സി. നേതാക്കളായ ഹംസ തൊട്ടി, ഹനീഫ് ചെര്ക്കള, ഹനീഫ് കല്മിട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ എരിയാല്‍, അബൂബക്കര്‍ കൊല്ലമ്പാടി, മണ്ഡലം കമ്മിറ്റി നേതാക്കളായ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി കളായ മുനീര്‍ പൊടിപ്പളം, എ. കെ. കരിം മൊഗര്‍ ഹസൈനാര്‍ ബീജന്തടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഓര്ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക നന്ദി പറഞ്ഞു.

(അയച്ചു തന്നത് : സലാം കന്യാപ്പാടി)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ശക്തി കലോത്സവം മുസ്സഫ യില്‍
Next Page » ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ സ്പൈഡര്‍മാന്‍ »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine