അബുദാബിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

August 22nd, 2011

accident-sign-epathram

അബുദാബി : മുസ്സഫ യില്‍ വാഹനം അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി പരേതനായ പിനാക്കോട് കൊല്ലേരി അലവി യുടെ മകന്‍ മുഹമ്മദ് ഷരീഫ് (30), കരുവാരകുണ്ട് ഇരിങ്ങാട്ടിരി പരേതനായ ആമക്കുഴി യില്‍ മുഹമ്മദു മകന്‍ ഹംസ (32) എന്നിവരാണ് മരിച്ചത്. ഗന്തൂത്തില്‍ നിന്ന് മുഹമ്മദ്ബിന്‍ സായിദ് സിറ്റി യിലേക്ക് വാനില്‍ വരുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ വണ്ടൂര്‍ ഊരാട് സ്വദേശി അനീസിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച വരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകീട്ട് മുസ്സഫ കാരിഫോറിന് അടുത്താണ് അപകടം. അപകട ത്തില്‍പെട്ട മൂവരും ഗന്തൂത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി യിലെ ഓഫിസ് ജീവനക്കാരാണ്. മൂവരും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, കെ. എം. സി. സി.യുടെയും സജീവ പ്രവര്‍ത്തകരാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ക്രെയിന്‍ പൊട്ടി വീണു : വന്‍ ദുരന്തം ഒഴിവായി

July 13th, 2011

crane-damge-in-hamdan-street-ePathram
അബുദാബി : കെട്ടിടം പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ക്രെയിന്‍ അബുദാബി യിലെ ഏറ്റവും തിരക്കേറിയ പാതയായ ഹംദാന്‍ സ്ട്രീറ്റിലേക്ക് പൊട്ടി വീണു.

ആളപായമോ നാശ നഷ്ടങ്ങളോ ഇല്ലാതെ വന്‍ ദുരന്തമാണ് ഒഴിവായി പോയത്. സലാം സ്ട്രീറ്റും ഹംദാന്‍ സ്ട്രീറ്റും ഒന്നിക്കുന്നിടത്തുള്ള പഴയ എന്‍. ഡി. സി. ബില്‍ഡിംഗ് പൊളിക്കുന്ന ക്രെയിന്‍ ആണ് പൊട്ടി വീണത്. ചൊവ്വാഴ്ച ഉച്ചക്ക്‌ 12 മണിക്കാണ് സംഭവം.

സലാം സ്ട്രീറ്റിലെ ടണലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി ഇതിലേയുള്ള വാഹനങ്ങള്‍ ഇലക്ട്ര സ്ട്രീറ്റി ലൂടെയും ഹംദാന്‍ സ്ട്രീറ്റി ലൂടെയും മാസങ്ങളായി വഴി തിരിച്ചു വിടുക യായിരുന്നു.

അതു കൊണ്ടു തന്നെ എല്ലാ സമയത്തും വാഹന ങ്ങളുടെ തിരക്ക് അനുഭവ പ്പെട്ടിരുന്ന ഹംദാന്‍ റോഡിന് കുറുകെ ക്രെയിന്‍ വീണപ്പോള്‍ വാഹനങ്ങള്‍ സെക്കന്‍ഡിന്‍റെ വ്യത്യാസ ത്തില്‍ മാറിപ്പോയതു കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

crane-accident-in-abudhabi-ePathram

അല്‍ ഹരീഫ് ഡെമോളിഷിംഗ് കമ്പനി യുടെ നേതൃത്വ ത്തിലായിരുന്നു കെട്ടിടം പൊളിച്ചു കൊണ്ടിരുന്നത്. അപകടത്തെ തുടര്‍ന്ന് കുറേനേരം ഗതാഗതം തടസ്സപ്പെട്ടു.

പിന്നീട് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി വാഹന ങ്ങള്‍ തിരിച്ചു വിട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. ക്രെയിന്‍ പല ഭാഗങ്ങളായി മുറിച്ചു മാറ്റിയാണ് റോഡില്‍ നിന്ന് നീക്കിയത്.

– വാര്‍ത്തയും ചിത്രങ്ങളും : സഫറുള്ള പാലപ്പെട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിയാദിലെ തീപിടിത്തം : ലുലു ഗ്രൂപ്പ്‌ എം. ഡി. എം. എ. യൂസഫലി സഹായം നല്‍കി

July 4th, 2011

ma-yousufali-epathram

റിയാദ്‌ : റിയാദിലെ ബത്തയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എം. കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി ഒരു ലക്ഷം സൗദി റിയാല്‍ സഹായം നല്‍കി. മരിച്ച 6 ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബത്തിന് 17,200 റിയാല്‍ വീതം ലഭിച്ചപ്പോള്‍ തീപിടിത്തത്തില്‍ മരിച്ച ഒരു നേപ്പാള്‍ സ്വദേശിയുടെ കുടുംബത്തിനെയും അദ്ദേഹം രണ്ടു ലക്ഷം നേപ്പാളീസ് രൂപ നല്‍കി സഹായിച്ചു.

അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്ത്‌ ഉണ്ടായ തീപ്പിടിത്തത്തില്‍ അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവര്‍ക്കൊപ്പം മംഗലാപുരം സ്വദേശി മുഹമ്മദ്, നേപ്പാള്‍ സ്വദേശി സലാഹി രാജേഷ് എന്നിവരും മരണമടഞ്ഞു.

വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിശുദ്ധ നഗരത്തില്‍ എത്തിയ പത്മശ്രീ എം. എ. യൂസഫലി അപകട വാര്‍ത്ത കേട്ട ഉടനെ തന്നെ ഇവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം 7 പേര്‍ മരിച്ചു

July 2nd, 2011

fire-in-riyadh-epathram

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം ഏഴ്‌ പേര്‍ മരിച്ചു. അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായത്. അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവരാണ് മരിച്ച മലയാളികള്‍. മുഹമ്മദ് (മംഗലാപുരം), സലാഹി രാജേഷ് (നേപ്പാള്‍) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. ശനിയാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പുക ശ്വസിച്ചതിനെ ത്തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട ഏതാനും പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരുടെയും മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. സംഭവത്തെ ക്കുറിച്ച്‌ ഇന്ത്യ അംബാസിഡറോട്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വയലാര്‍ രവി കോട്ടയത്ത്‌ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ലോഹിതദാസ് അനുസ്മരണ സദസ്സ് നടത്തി
ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine