കുന്ദമംഗലം എന്‍.ആര്‍.ഐ. ഫോറം കുടുംബ സംഗമം

March 25th, 2011

kundamangalam-nri-forum

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

ദുബായ്‌ : കുന്ദമംഗലം എന്‍. ആര്‍. ഐ. ഫോറം യു. എ. എ. ചാപ്റ്റര്‍ വാര്‍ഷിക കുടുംബ സംഗമവും ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉല്‍ഘാടനവും ദുബായ്‌ ദേര ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഡോ. കെ. പി. ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു. ഇസ്മായില്‍ റാവുത്തര്‍, നെല്ലറ ഷംസുദ്ധീന്‍, ചെസ്ല തോമസ്‌, അബ്ദുറഹിമാന്‍ ഇടക്കുനി തുടങ്ങിയവര്‍ വേദിയില്‍.

(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ്‌

March 25th, 2011

indian-school-muscat-epathram

മസ്കറ്റ്‌ : ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നു. ഇന്ന് (25 മാര്‍ച്ച്, വെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ 5 മണി വരെ മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ വെച്ചാണ് തെരഞ്ഞെടുപ്പ്‌ നടക്കുന്നത്. ഇന്ത്യന്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക്‌ വോട്ടു രേഖപ്പെടുത്താം. ഒരു രക്ഷിതാവിന് ഒന്നിലേറെ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളില്‍ പഠിക്കുന്നുണ്ടെങ്കിലും ഒരു വോട്ടു മാത്രമേ രേഖപ്പെടുത്താന്‍ അനുവാദമുള്ളൂ. ഒരു ഒരു രക്ഷിതാവിന് ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമേ വോട്ടു രേഖപ്പെടുത്താനാവൂ എന്ന നിബന്ധനയുമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക്

March 24th, 2011

kssp-logo-epathramദുബായ് : ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. യുടെ ദുബായ് ചാപ്റ്റര്‍, ഏഴാം വാര്‍ഷിക ആഘോഷ ത്തിന്‍റെ അനുബന്ധ പരിപാടിയായി ‘കുട്ടികളുടെ വിദ്യാഭ്യാസ ത്തില്‍ രക്ഷിതാക്കളുടെ പങ്ക്’ എന്ന വിഷയ ത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ മാര്‍ച്ച് 25, വെള്ളിയാഴ്ച വൈകീട്ട് 5 മണി ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ കെ. കെ. ശിവദാസന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിക്കും.

വിദ്യാഭ്യാസ ത്തിന്‍റെ ലക്ഷ്യം ഉത്തമ പൌരനെ സൃഷ്ടിക്കുക യാണോ ?.  ഇതൊരു പഴയ ചോദ്യം. വിവര വിസ്ഫോടന ത്തിന്‍റെ വര്‍ത്തമാന കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നത് ഉത്തമ മനുഷ്യനാകാനുള്ള വിദ്യാഭ്യാസമാണോ എന്നത് ഏതൊരു രക്ഷിതാവിനെയും അലട്ടുന്നു.

മാറിയ സാഹചര്യ ത്തിലെ വെല്ലുവിളി കളെ നേരിടുന്നതിന് അടുത്ത തലമുറയെ സജ്ജരാക്കുന്ന തില്‍ രക്ഷിതാ ക്കളുടെ ഉത്തരവാദിത്വ ങ്ങള്‍ എന്തൊക്കെയാണ് എന്ന് ചര്‍ച്ച ചെയ്യുന്ന സെമിനാറിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 395 17 55 , 050 – 488 90 76

അയച്ചു തന്നത് : റിയാസ് വെഞ്ഞാറമൂട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെല്ലിംഗ് ബീ മല്‍സരം : മനാല്‍ ഷംസുദ്ധീന്‍ അന്തര്‍ ദേശീയ തല ത്തിലേക്ക്‌

March 2nd, 2011

winner-of-spelling-bee-manaal-epathram

അബുദാബി : മാര്‍സ് ഇന്‍റര്‍നാഷണല്‍ സ്പെല്ലിംഗ് ബീ യുടെ ആഭിമുഖ്യ ത്തില്‍ നടത്തിയ എമിറേറ്റ്സ് തല ‘സ്പെല്ലിംഗ് ബീ’ മല്‍സര ത്തില്‍ അബുദാബി ഭാരതീയ വിദ്യാഭവന്‍ സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി മനാല്‍ ഷംസുദ്ധീന്‍ ഒന്നാം സ്ഥാനം നേടി.

അല്‍ നദാ ഗേള്‍സ്‌ സ്കൂളില്‍ വെച്ചു നടത്തിയ ദേശീയ തല ‘സ്പെല്ലിംഗ് ബീ’ മല്‍സര ത്തില്‍ മനാല്‍ രണ്ടാം സ്ഥാനം നേടി യിരുന്നു. ഇതിലൂടെ അന്തര്‍ ദേശീയ തല ത്തില്‍ രണ്ടാം തവണയും മത്സരി ക്കാന്‍ മനാല്‍ ഷംസുദ്ധീന് അവസരം ലഭിച്ചു.

അയച്ചു തന്നത് : ഹനീഷ്‌ കെ.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതിസാഹിബ് വിചാരവേദി : ക്വിസ് മത്സരം മാര്‍ച്ച് അഞ്ചിന്

February 24th, 2011

seethisahib-logo-epathramഷാര്‍ജ : കേരള ത്തിന്‍റെ നവോത്ഥാന സാംസ്‌കാരിക ചരിത്രം വിഷയ മാക്കി എട്ടു മുതല്‍ പന്ത്രണ്ടാം തരം വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ തീരുമാനിച്ചു. മാര്‍ച്ച് 5 ശനിയാഴ്ച ഷാര്‍ജ കെ. എം. സി.സി. ഹാളില്‍ നടത്തുന്ന മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 050 86 38 300 (ബാവ തോട്ടത്തില്‍) എന്ന നമ്പരില്‍ ബന്ധപ്പെടുക യോ seethisahibvicharavedhi at gmail dot com മില്‍ മെയില്‍ ചെയ്യുക യോ ചെയ്യുക. മത്സര ത്തിനു വരുമ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യ പ്പെടുത്തിയ അപേക്ഷ യുമായി വരേണ്ടതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 41234

« Previous Page « എന്‍ഡോസള്‍​ഫാന്‍ : സെമിനാറും സി. ഡി. പ്രദര്‍ശനവും
Next » എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine