ന്യൂഡൽഹി : രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെയാണ് എങ്കിലും മെയ് 25 തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കും എന്ന് കേന്ദ്ര വ്യോമ യാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
കൊവിഡ്-19 വൈറസ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളി ലേക്ക് ആയിരിക്കും ആദ്യഘട്ട ത്തിൽ സര്‍വ്വീസ് നടത്തുക. എന്നാല്‍ രാജ്യാന്തര സർവ്വീസുകളുടെ കാര്യത്തിൽ തീരുമാനം വന്നിട്ടില്ല.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ സാമൂഹിക അകലം പാലിക്കുന്ന തിന്റെ ഭാഗമായി വിമാന ങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിവാക്കി ഇടേണ്ടി വരും. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല. സീറ്റ് ഒഴിച്ചിടുകയാണ് എങ്കിൽ വിമാന യാത്ര നിരക്കില്‍ 33% വര്‍ദ്ധനവ് വരുത്തേണ്ടിവരും എന്നും വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
യാത്രക്കാര്‍ നിര്‍ബ്ബന്ധ മായും ഫോണില്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തി രിക്കണം. ആരോഗ്യ സേതു വില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാന ത്താവള ത്തില്‍ പ്രവേശനം അനുവദിക്കില്ല. എന്നാല്‍ 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യ സേതു നിര്‍ബ്ബന്ധമല്ല എന്നും എയര്‍ പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പുറത്ത് ഇറക്കിയ മാര്‍ഗ്ഗ രേഖ യില്‍ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിമാനം, വ്യവസായം, സാങ്കേതികം