അമരാവതി : ആന്ധ്രപ്രദേശ് മന്ത്രി സഭ യില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, ഒ. ബി. സി., കാപു സമുദായം, ന്യൂന പക്ഷം എന്നീ വിഭാ ഗങ്ങളില്‍ നിന്നുള്ള അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടു ത്തി ക്കൊണ്ട് അത്യ പൂര്‍വ്വ മായ തീരു മാന വുമായി ആന്ധ്രാ മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി.
ദുര്‍ബ്ബല വിഭാഗ ങ്ങളില്‍ നിന്നുള്ള വര്‍ ക്കും തന്റെ മന്ത്രി സഭ യില്‍ പ്രാതി നിധ്യം നല്‍കും എന്നും വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന വൈ. എസ്. ആര്‍. കോണ്‍ ഗ്രസ്സ് നിയമ സഭാ കക്ഷി യോഗ ത്തില്‍ തീരു മാനം എടുത്തു. രാജ്യത്ത് ആദ്യ മായിട്ടാണ് ഒരു മുഖ്യ മന്ത്രി തനിക്ക് കീഴില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ നിയമിക്കുന്നത്.
പുതിയ മന്ത്രി സഭ യില്‍ 50 ശത മാനവും പട്ടികജാതി, പട്ടിക വര്‍ഗ്ഗം, ഒ. ബി. സി., ന്യൂന പക്ഷ സമുദായ ങ്ങ ളില്‍ നിന്നായി രിക്കും എന്നും വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അറി യിച്ചു.
രണ്ടര വര്‍ഷ ത്തിന്നു ശേഷം മന്ത്രി സഭ പുനഃ സംഘടി പ്പിക്കും. സര്‍ക്കാ രിന്റെ പ്രവര്‍ ത്തന ങ്ങള്‍ വിലയി രുത്തി ക്കൊണ്ട് അതി ന്റെ അടി സ്ഥാന ത്തി ലായി രിക്കും പുന: സംഘടന എന്നും അദ്ദേഹം അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: andhra-pradesh, ഇന്ത്യന്‍ രാഷ്ട്രീയം, സാങ്കേതികം