Monday, July 13th, 2009

എച്.ഐ.വി. ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാലയങ്ങള്‍ വേണമെന്ന് മന്ത്രി

hiv-aids-discriminationമഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
 
അമി സേവക് എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന സേവാലയ എന്ന അനാഥാശ്രമത്തില്‍ നിന്നുള്ള 10 കുട്ടികളാണ് ജില്ലാ പരിഷദ് നടത്തുന്ന സ്കൂളില്‍ പഠിക്കുന്നത്. ഇവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠനത്തിന് ഇരുത്താന്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരോട് ഇനി സ്കൂളില്‍ വരരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എച്. ഐ. വി. ക്കും എയ്ഡ്സ് രോഗത്തിനും നേരെയുള്ള വിവേചനത്തിന് എതിരെ നിയമം കൊണ്ടു വരണമെന്നും ബോധവല്‍ക്കരണത്തിനും അപ്പുറം സാധാരണക്കാരന്റെ അവകാശങ്ങളെ കുറിച്ചും കര്‍ത്തവ്യങ്ങളെ കുറിച്ചും ചിന്തിക്കണം എന്നൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതിനിടയിലാണ് മന്ത്രി ഇത്തരം ഒരു നിലപാടുമായി രംഗത്ത് എത്തിയത്.
 
തങ്ങളുടെ നിലപാട് മാറ്റാന്‍ ഗ്രാമ വാസികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രാമത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കും എന്ന് ജില്ലാ കലക്ടര്‍ താക്കീത് നല്‍കി കഴിഞ്ഞു. വേണ്ടി വന്നാല്‍ ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
 
കോടി കണക്കിന് രൂപ എയ്ഡ്സ് ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഈ കുട്ടികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനും മറ്റും സര്‍ക്കാര്‍ ചിന്തിക്കുന്നത് വിരോധാഭാസമാണ്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ള ഈ കുഞ്ഞുങ്ങളെ അവരുടെ ശേഷിക്കുന്ന ആയുസ്സിലെങ്കിലും ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
  • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്
  • കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം
  • ഡല്‍ഹിയില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍
  • ചാരക്കേസ് : ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം
  • പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 
  • മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു
  • വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി
  • കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു
  • പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം : വയനാട് വന്യജീവി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
  • പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു 
  • കേന്ദ്ര ബജറ്റ് : കേരളത്തിലെ ഗതാഗത മേഖലക്ക് വന്‍ പ്രഖ്യാപനം
  • കൊവിഡ് പ്രതിരോധ കുത്തി വെപ്പ് തുടക്കമായി
  • കൊവിഡ് വാക്സിനുകള്‍ ജനുവരി 16 മുതല്‍
  • കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി
  • ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 
  • ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല
  • രണ്ടാം ക്ലാസ്സ് വരെ ഹോം വര്‍ക്ക് പാടില്ല – സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറക്കണം
  • കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി
  • ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ ഇല്ല : കര്‍ശ്ശന നിര്‍ദ്ദേശവുമായി പോലീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine