ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടു വയസ്സായി നിജപ്പെടുത്താന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലം നിയോഗിച്ച ഉന്നത തല സമിതി യുടെ ശുപാര്‍ശ.
പുരുഷന്‍മാരുടെ വിവാഹ പ്രായം 21 വയസ്സില്‍ നിന്ന് 18 വയസ്സാക്കി കുറച്ച് ശൈശവ വിവാഹ നിരോധന നിയമ ത്തില്‍ ഭേദഗതി വരുത്തണം എന്നാണ് സമിതി യുടെ ശുപാര്‍ശ. പെണ്‍കുട്ടി കളുടെയും ആണ്‍കുട്ടി കളുടെയും കുറഞ്ഞ വിവാഹ പ്രായം ഏകീകരി ക്കാനാണിത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി കള്‍ക്കുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുക തുടങ്ങിയവ യാണ് മറ്റു പ്രധാനപ്പെട്ട ശുപാര്‍ശകള്‍.
മുസ്ലിങ്ങള്‍ക്കിടയിലുള്ള തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഏക പക്ഷീയം ആണെന്നും അത് സ്ത്രീകളുടെ വൈവാഹിക സുരക്ഷിതത്വ ബോധം ഇല്ലാതാക്കുന്നു എന്നും സമിതി അഭിപ്രായപ്പെട്ടു.
മറ്റു മത വിഭാഗ ങ്ങളിലേതു പോലെ ക്രിസ്തുമത വിശ്വാസികള്‍ പരസ്പര സമ്മത ത്തോടെ വിവാഹ മോചനം നേടുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷ ത്തില്‍ നിന്ന് ഒരുവര്‍ഷ മായി കുറക്കണം എന്നാണ് മറ്റൊരു ശുപാര്‍ശ. ഭാര്യ യുടെ സമ്മതം ഇല്ലാതെ യുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റ കൃത്യമായി കാണണം. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായ ഇന്ത്യ യില്‍ അതു നിയമപരം ആക്കണം എന്ന സമിതി യുടെ ശുപാര്‍ശയും ശ്രദ്ധേയമാണ്.
ഇന്ത്യയിലെ സ്ത്രീകളുടെ ജീവിത നിലവാരത്തെ ക്കുറിച്ചു പഠിക്കാന്‍ നിയോഗി ക്ക പ്പെട്ട ഡോ. പാം രാജ്പുത് അദ്ധ്യക്ഷ യായ പതിന്നാലംഗ സമിതി യുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച യാണ് പുറത്തിറക്കിയത്.
പ്രത്യേക വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ റജിസ്ട്രാറുടെ ഓഫീസില്‍ നോട്ടീസ് പതിക്കുന്ന രീതിയും വിവാഹിതര്‍ ആവുന്ന വരുടെ ഫോട്ടോ ഓഫീസിനു മുന്നില്‍ പതിക്കുന്നതും ഒഴിവാക്കണം. വിവാഹ ത്തിനുള്ള നോട്ടീസ് കാലാവധി ഒരു മാസം എന്നുള്ളത് ഏഴു ദിവസ മാക്കി കുറയ്ക്കണം. മാതാപിതാക്കളുടെ എതിര്‍പ്പ് വക വെയ്ക്കാതെ വിവാഹി തരാകാന്‍ തീരുമാനിക്കുന്ന വര്‍ക്ക് ഒരുമാസം കാത്തിരിക്കുന്നത് പ്രായോഗി കം അല്ലാ എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ.
വേശ്യാ വൃത്തിക്കു നിര്‍ബന്ധിത രാകുന്ന സ്ത്രീകളെയും കുട്ടികളെയും കുറ്റ വാളി കളായി ക്കാണാതെ, ഇരകളായി കണക്കാക്ക ണമെന്ന താണ് ശ്രദ്ധേയ മായ മറ്റൊരു ശുപാര്‍ശ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, നിയമം, മനുഷ്യാവകാശം, വിവാദം, സാംസ്കാരികം, സ്ത്രീ