Sunday, August 5th, 2012

മേഘസ്ഫോടനം; വടക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി മരണം

ഡെറാ‍ഡൂന്‍:ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ ഉള്ള വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നാല്പതു കവിഞ്ഞു. മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.  നൂറിലധികം പേരെ കാണാതായിട്ടുണ്ട്.  ചെനാബ്, ഉത്ഡ്, ബസന്തര്‍,തവി തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി കനത്ത നാശമാണ് വിതച്ചു കൊണ്ടിരിക്കുന്നത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും വെള്ളത്തില്‍ ഒലിച്ചു പോകുകയും ചെയ്തു. ഗര്‍വാള്‍ മേഘലയില്‍ ആണ് എറ്റവും അധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്.   രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം നേരിടുന്നുണ്ട്. ഗംഗോത്രി ബദരിനാഥ്  കേദാര്‍നാഥ് എന്നിവിടങ്ങളിലേക്കുള്ള ചാര്‍ദാം യാത്രക്കാരായ തീര്‍ഥാടകര്‍ ഗംഗോത്രി മേഘലയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ആലിപ്പഴവര്‍ഷവും ഇടിയും ചേര്‍ന്ന് എത്തുന്ന കനത്ത മഴയെ ആണ് മേഘസ്ഫോടനം അഥവാ ക്ലൌഡ് ബേസ്റ്റ് എന്ന് ശാസ്ത്ര ലോകം വിളിക്കുന്നത്. ഏതാനും നിമിഷത്തേക്ക് ആയിരിക്കും ഈ പ്രതിഭാസം ഉണ്ടാകുക. എന്നാല്‍ അതിന്റെ ഫലമായി വലിയതോതില്‍ ഉള്ള വെള്ളമാണ് ഭൂമിയില്‍ പതിക്കുക. ആലിപ്പഴ വര്‍ഷം നിലക്കുമെങ്കിലും കനത്ത മഴതുടരുകയും ചെയ്യും. 1908-ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ഇത്തരം ഒരു പ്രതിഭാസം ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. 1970-ല്‍ ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘസ്ഫോടനമാണ് ഈ ഗണത്തില്‍ പെട്ട ഏറ്റവും വലുത്. 2005-ല്‍ മുംബൈയിലും 2010-ല്‍ കാശ്മീരിലും മേഘസ്ഫോടനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine