ന്യൂഡെല്‍ഹി: സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു. തീവ്രവാദ സംഘടനായ സിനിമിക്ക് പാക്കിസ്ഥാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ തൊയ്ബയുമായും ഇന്ത്യന്‍ മുജാഹിദീനുമായും ബന്ധമുണ്ടെന്നും ഇന്ത്യയില്‍ നടക്കുന്ന പല ഭീകരാക്രമണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സിമി നിരോധനത്തിനു കാരണമയി പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഘടനയുടെ നിരോധനം രണ്ടു വര്‍ഷത്തേക്ക് കൂടെ നീട്ടിയത്. ഇതു ശരിവച്ചു കോണ്ട് ട്രൈബ്യൂണല്‍ അധ്യക്ഷനായ ഡെല്‍ഹി ഹൈക്കോടതി ജഡ്ജി വി.കെ. ഷാലി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. 2001 സെപ്റ്റംബറില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ സിമിയെ നിരോധിച്ചത്. ഇതിനെതിരെ ഇവര്‍ വിവിധ കോടതികളെ സമീപിച്ചു വെങ്കിലും അനുകൂലമായ വിധി നേടുവാന്‍ ആയില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, തീവ്രവാദം