ന്യൂഡൽഹി : തന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങളും വീഡിയോ രംഗങ്ങളും തന്റെ സൈനിക മേധാവി ഇന്റർനെറ്റിൽ പരസ്യപ്പെടുത്തി എന്ന ഒരു ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിന്മേൽ അന്വേഷണം നടത്താൻ ഇന്ത്യൻ സൈന്യം ഉത്തരവിട്ടു. ഒരു ബ്രിഗേഡിയർക്കാണ് അന്വേഷണ ചുമതല. പരാതിക്കാരനായ ലെഫ്റ്റനന്റ് കേണലും പ്രതിയായ മേജറും ഭട്ടിണ്ട ആർമി ഏവിയേഷൻ കോറിൽ സേവനം അനുഷ്ഠിക്കുന്നവരാണ്. ഇത്തരമൊരു പരാതിയും സംഭവവും ഇന്ത്യൻ കരസേനയിൽ ഇതാദ്യമായാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, രാജ്യരക്ഷ, സ്ത്രീ