Friday, October 1st, 2010

ഗെയിംസ് സുരക്ഷാ വീഴ്ച : ആരോപണം തട്ടിപ്പ്‌

Mike-Duffy-channel-7-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ബോംബും കൊണ്ട് പ്രവേശിച്ചു എന്ന ഒരു ഓസ്ട്രേലിയന്‍ പത്ര പ്രവര്‍ത്തകന്റെ അവകാശ വാദം തട്ടിപ്പാണെന്ന് തെളിയുന്നു. ചാനല്‍ സെവെന്‍ എന്ന ചാനലിന്റെ റിപ്പോട്ടര്‍ ആയ മൈക്ക്‌ ഡഫിയാണ് താന്‍ ഒരു വലിയ സൂട്ട്കേസ്‌ നിറയെ സ്ഫോടക വസ്തുക്കളുമായി ഒരു പോലീസുകാരനാലും പരിശോധിക്കപ്പെടാതെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രവേശന കവാടത്തിലൂടെ അകത്തു കടന്നു എന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഇയാള്‍ ഒട്ടേറെ വീഡിയോ രംഗങ്ങള്‍ സമര്‍ത്ഥമായി കോര്‍ത്തിണക്കി വ്യാജമായ വാര്‍ത്ത സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്‌കാസ്റ്റിംഗ് കൊര്‍പ്പോറെയ്ഷന്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

ഇയാള്‍ കൊണ്ട് പോയ പെട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലായിരുന്നു. സ്ഫോടക വസ്തുക്കള്‍ ഇട്ടു കൊണ്ട് പോകാവുന്ന പെട്ടി എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധമായി വാക്കുകള്‍ ഉപയോഗിച്ച് ഇയാള്‍ ലോകത്തെ കബളിപ്പിക്കുകയായിരുന്നു. മാത്രമല്ല ഇയാള്‍ പരിശോധന ഇല്ലാതെ പോലീസ്‌ സുരക്ഷ ഭേദിച്ച് അകത്തു കയറി എന്ന് പറയുന്നത് ഗതാഗതം നിയന്ത്രിക്കാനായി റോഡില്‍ വെച്ച പോലീസ്‌ അതിര്‍ത്തി മാത്രമായിരുന്നു എന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ആര്‍ക്കും പരിശോധന ഇല്ലാതെ കടക്കുവാന്‍ കഴിയും. ഇവിടെ നിന്നും ഏറെ അകലെയാണ് ഗെയിംസ് വേദിയിലേക്കുള്ള പ്രവേശന കവാടം.

വീണ്ടും ഒട്ടേറെ കൃത്രിമത്വങ്ങള്‍ വീഡിയോയില്‍ എഡിറ്റിംഗ് വഴി ചെയ്തിട്ടുണ്ട് എന്നും വെബ്സൈറ്റില്‍ ലഭ്യമായ വീഡിയോ വ്യക്തമാക്കുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ബി. ജെ. പി. യില്‍ നിന്നും കൊഴിഞ്ഞു പോക്ക് – യു. പി. യിൽ അങ്കലാപ്പ്
 • ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ e-പാസ്സ് പോര്‍ട്ട്
 • കൊവിഡ് വ്യാപനം : തമിഴ് നാട്ടില്‍ ഞായറാഴ്ച കളില്‍ ലോക്ക് ഡൗണ്‍
 • നേസല്‍ വാക്സിന് പരീക്ഷണാനുമതി
 • കൊവിഡ് വാക്‌സിന്‍ : ജനുവരി ഒന്നു മുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം
 • ഒമിക്രോണ്‍ വ്യാപിക്കുന്നു : ബൂസ്റ്റര്‍ ഡോസ് നിർബ്ബന്ധം
 • വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു
 • തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ : ജാഗ്രതാ നിര്‍ദ്ദേശം
 • ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം
 • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine