റാഞ്ചി: കൊച്ചി സ്വദേശിയായ കന്യാസ്ത്രീയെ ആക്രമിച്ച് കൊന്ന കേസില്‍ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വല്‍സാ ജോണിന് സംരക്ഷണം നല്‍കിയിരുന്ന ആദിവാസി സേനയുടെ തലവനും 32ഗ്രാമങ്ങളുടെ മുഖ്യനുമായ മൂപ്പന്റെ മകന്‍ പെയ്സാല്‍ ഹെമ്രത്തെയും കസ്ടടിയില്‍ എടുത്തിടുണ്ട്. കല്‍ക്കരി കമ്പനികളുമായി ആദിവാസികള്‍ നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളുടെ മധ്യസ്ഥത വഹിച്ചിരുന്നത് ഇവരായിരുന്നു. ഇതാണ് കൊലപാതകത്തിനു കാരണമായെതെന്നും അടിനാലാണ് ആദിവാസി മൂപ്പന്റെ മകനെ കസ്റ്റഡിയില്‍ എടുത്തതെന്നും പോലിസ് പറയുന്നു. വല്‍സാ ജോണിന്റെ കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക് ഡയറക്ടര്‍ സാം സര്ഫി ആവശ്യപ്പെട്ടു.
നവംബര്‍ 16 ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ജാര്‍ഖണ്ഡില്‍ മലയാളി സിസ്റ്റര്‍ വല്‍സാ ജോണിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, പോലീസ്, മനുഷ്യാവകാശം